കോണ്‍ഗ്രസ് വിട്ടവര്‍ക്ക് വീണ്ടും വാരിക്കോരി നല്കി ബിജെപി; അമരീന്ദറും ജാഖറും ദേശീയ എക്സിക്യൂട്ടീവില്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് വന്നവര്‍ക്ക് വീണ്ടും സ്ഥാനമാനങ്ങള്‍ നല്കി ബി ജെ പി. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, സുനില്‍ ജാഖര്‍, മുന്‍ ഉത്തര്‍പ്രദേശ് പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ് എന്നിവരെ ബി ജെ പി ദേശീയ എക്സിക്യൂട്ടീവിലെ അംഗങ്ങളായി പാര്‍ട്ടി നിയമിച്ചു.
മുന്‍ കോണ്‍ഗ്രസ് വക്താവ് ജയ്വീര് ഷെര്‍ഗിലിനെ ദേശീയ വക്താവായി നിയമിച്ചതായും ബി ജെ പി പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ ഉത്തരാഖണ്ഡ് ബി ജെ പി മുന്‍ പ്രസിഡന്റ് മദന്‍ കൗശിക്, ഉത്തര്‍പ്രദേശ് ബി ജെ പി മുന്‍ പ്രസിഡന്റ് വിഷ്ണു ദേവ് സായ്, പഞ്ചാബില്‍ നിന്നുള്ള റാണാ ഗുര്‍മിത് സിംഗ് സോധി, മനോരഞ്ജന്‍ കാലിയ, അമന്‍ജോത് കൗര്‍ രാമുവാലിയ എന്നിവരെ ബി ജെ പി ദേശീയ എക്സിക്യൂട്ടീവിലേക്ക് പ്രത്യേക ക്ഷണിതാക്കളാക്കുകയും ചെയ്തിട്ടുണ്ട്.

മേയ് മാസത്തിലാണ് സുനില്‍ ജാഖര്‍ ബി ജെ പിയില്‍ ചേര്‍ന്നത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു സുനില്‍ ജാഖര്‍. അഭിഭാഷകനും യുവ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനുമായിരുന്ന ഷെര്‍ഗില്‍ ഓഗസ്റ്റ് 24 നാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയത്.

പഞ്ചാബിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് വിടുകയും പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത അമരീന്ദര്‍ സിംഗ് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബി ജെ പിയില്‍ എത്തിയത്. സെപ്റ്റംബറില്‍ അമരീന്ദര്‍ സിംഗ് ബി ജെ പിയില്‍ ചേരുകയും തന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബി ജെ പിയില്‍ ലയിപ്പിക്കുകയുമായിരുന്നു.

അദ്ദേഹത്തിന്റെ മകന് രനീന്ദര് സിങ്ങും മകള്‍ ജയ് ഇന്ദര്‍ കൗറും ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദര്‍ സിംഗ് പി സി സി അധ്യക്ഷനായ നവജ്യോത് സിംദ് സിദ്ദുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബി ജെ പിയുടെ നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പുറത്താക്കി പഞ്ചാബില്‍ ആം ആദ്മി അധികാരം പിടിച്ചിരുന്നു. അതിനാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സ്വാധീനം കുറഞ്ഞു എന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. ഇതിനാലാണ് സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള നേതാക്കളെ നിര്‍ണായക സ്ഥാനത്ത് അവരോധിക്കുന്നത്.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ










Click it and Unblock the Notifications