കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപിയും! മഹാരാഷ്ട്രയില്‍ പുതിയ അധ്യക്ഷനെ നിയമിച്ചു

Google Oneindia Malayalam News

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിച്ച് ബിജെപി. മന്ത്രി ചന്ദ്രകാന്ത് പാട്ടീലിനെയാണ് പുതിയ അധ്യക്ഷനാക്കിയത്. മുന്‍ അധ്യക്ഷന്‍ റാവോസാഹിബ് ദാന്‍വേ ചൊവ്വാഴ്ച രാവിലെ രാജിവെച്ച പിന്നാലെയായിരുന്നു നിയമനം. എംഎല്‍എ മംഗല്‍ പ്രഭാത് ലോധയാണ് മുംബൈ യൂണിറ്റിന്‍റെ അധ്യക്ഷന്‍.

maharashtrabjp

ദാന്‍വേ കേന്ദ്രമന്ത്രിയായി നിയമിതനായതോടെയാണ് പാട്ടീലിനെ അധ്യക്ഷനാക്കിയത്. മുംബൈ സിറ്റി അധ്യക്ഷനായിരുന്നു ആഷിഷ് ഷോല അടുത്തിടെ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരുന്നു. ഇതോടെയാണ് പുതിയ നിയമനം. ഒരു നേതാവിന് രണ്ട് പദവികള്‍ ഒരേ സമയം കൈകാര്യം ചെയ്യാന്‍ പാടില്ലെന്ന ബിജെപിയുടെ പുതിയ നിയമം അനുസരിച്ച് നടപടി.

<strong>രാഹുലിന് പകരക്കാരന്‍ ഈ മുതിര്‍ന്ന നേതാവ്? തിരുമാനം അടുത്താഴ്ചയോടെ</strong>രാഹുലിന് പകരക്കാരന്‍ ഈ മുതിര്‍ന്ന നേതാവ്? തിരുമാനം അടുത്താഴ്ചയോടെ

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് മന്ത്രിസഭയില്‍ രണ്ടാമനായ പാട്ടീലിനെ സംസ്ഥാന അധ്യക്ഷനാക്കിയതെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷം സപ്തംബര്‍-ഒക്ടോബര്‍ മാസത്തിലാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണയും ബിജെപിയും ശിവസേനയും സഖ്യത്തിലാണ് മത്സരിക്കുന്നത്.

<strong>അടിമുടി പൊളിച്ചെഴുത്തോടെ പ്രിയങ്ക ഗാന്ധി പണി തുടങ്ങി!! ഒരേ ഒരു ലക്ഷ്യം, മിഷന്‍ 2022</strong>അടിമുടി പൊളിച്ചെഴുത്തോടെ പ്രിയങ്ക ഗാന്ധി പണി തുടങ്ങി!! ഒരേ ഒരു ലക്ഷ്യം, മിഷന്‍ 2022

കഴിഞ്ഞ ദിവസം ബാലസാഹേബ് തോറത്തിനെ കോണ്‍ഗ്രസ് പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പശ്ചാലത്തില്‍ അധ്യക്ഷനായിരുന്ന അശോക് ചവാന്‍ രാജിവെച്ചതോടെയായിരുന്നു നിയമനം.

യുപിയിലും ബിജെപി പുതിയ അധ്യക്ഷനെ നിയമിച്ചിട്ടുണ്ട്. മിറാസ്പൂരില്‍ നിന്നുള്ള ഒബിസി നേതാവായ സ്വതന്ത്ര ദേവ് സിങ്ങാണ് പുതിയ അധ്യക്ഷന്‍. മഹേന്ദ്ര നാഥ് പാണ്ഡേയായിരുന്നു മുന്‍ അധ്യക്ഷന്‍. അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായതോടെയാണ് അധ്യക്ഷ പദവി രാജിവെച്ചത്.

<strong>മഹാരാഷ്ട്രയില്‍ സഖ്യചര്‍ച്ചകളുമായി കോണ്‍ഗ്രസ്; എന്‍സിപി, എംഎന്‍സ്, എസ്എസ്എസ് , ലക്ഷ്യം വിശാല സഖ്യം</strong>മഹാരാഷ്ട്രയില്‍ സഖ്യചര്‍ച്ചകളുമായി കോണ്‍ഗ്രസ്; എന്‍സിപി, എംഎന്‍സ്, എസ്എസ്എസ് , ലക്ഷ്യം വിശാല സഖ്യം

English summary
BJP appoints Chandrakanth Patil as new Maharashtra president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X