കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകളില്‍ ഇരുന്നാണ് ബിജെപി മുഖ്യമന്ത്രിയെ തിരുമാനിക്കുന്നത്; പരിഹാസവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ പ്രതിസന്ധിക്ക് പിന്നില്‍ ബിജെപി മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷിന്‍റെ രാജിയോടെ ബിജെപിയുടെ പങ്ക് വെളിപ്പെട്ടതാണ്. മുഖ്യമന്ത്രിമാരെ ബിജെപി തിരുമാനിക്കുന്നത് ബാറിലും റെസ്റ്റോറന്‍റിലും വെച്ചുമാണെന്നും ഗുലാം നബി പരിഹസിച്ചു.

gulam-

കഴിഞ്ഞ ദിവസമാണ് സ്വതന്ത്ര എംഎല്‍എയും മന്ത്രിയുമായ എച്ച് നാഗേഷ് രാജിവെച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തിയാല്‍ പിന്തുണയ്ക്കുമെന്നും നാഗേഷ് പറഞ്ഞിരുന്നു. പിന്നാലെ നാഗേഷിനെ മുംബൈയില്‍ വിമത എംഎല്‍എമാര്‍ കഴിയുന്ന ഹോട്ടലിലേക്ക് ബിജെപി കടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നാഗേഷിനൊപ്പം നടക്കുന്ന രണ്ട് പേരില്‍ ഒരാള്‍ ബിഎസ് യെദ്യൂരപ്പയുട പേഴ്സണല്‍ സ്റ്റാഫ് ആണ്. എംഎല്‍മാരെ ബിജെപി ഹൈജാക്ക് ചെയ്യുകയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം നാഗേഷ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നും ആസാദ് പറഞ്ഞു.

<strong>മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതിസന്ധി; കര്‍ണാടക ആവര്‍ത്തിക്കുമെന്ന് ബിജെപി സഖ്യകക്ഷി</strong>മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതിസന്ധി; കര്‍ണാടക ആവര്‍ത്തിക്കുമെന്ന് ബിജെപി സഖ്യകക്ഷി

അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ ഗുലാം നബി ആസാദിനെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടകത്തിലേക്ക് അയച്ചു. വൈകീട്ടോടെ അദ്ദേഹം ബെംഗളൂരുവില്‍ എത്തിച്ചേരും. എംഎല്‍എമാരെ ബിജെപി ഹൈജാക്ക് ചെയ്യുകയാണെന്ന് നാഗേഷ് ഫോണ്‍ വിളിച്ച് അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. യെദ്യൂരപ്പയുടെ പേഴ്സണ്‍ സ്റ്റാഫ് അംഗങ്ങളാണ് എംഎല്‍എമാരെ മുംബൈയിലേക്ക് കടത്താന്‍ എത്തിയതെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.

<strong>കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ ബിജെപി!! പക്ഷേ തലവേദന ഒഴിയില്ല.. കാരണം ഇതാണ്</strong>കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ ബിജെപി!! പക്ഷേ തലവേദന ഒഴിയില്ല.. കാരണം ഇതാണ്

English summary
BJP appoints their CM from bar's and restaurants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X