Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ പ്രസ്താവനയില്‍ അനന്ത്കുമാര്‍ മാപ്പുപറയണം... ഗാന്ധി പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി!

ദില്ലി: ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ബിജെപി. അനന്ത്കുമാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി നേതൃത്വം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം വെറും നാടകമാണെന്നായിരുന്നു അനന്ത്കുമാറിന്റെ പരാമര്‍ശം. മൊത്തം സ്വാതന്ത്ര്യം സമരവും ബ്രിട്ടീഷുകാരുടെ ഒത്താശയോടെയാണ് നടത്തിയതെന്നും, അതിന് വിശ്വാസ യോഗ്യതയില്ലെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.

1

ഗാന്ധിയെ ചിലര്‍ മഹാത്മ എന്ന് വിളിക്കുമ്പോള്‍ തന്റെ രക്തം തിളയ്ക്കാറുണ്ടെന്നും, സത്യഗ്രഹവും നിരാഹാര സമരവും അടക്കം തട്ടിപ്പായിരുന്നുവെന്നും അനന്ത്കുമാര്‍ പറഞ്ഞു. എന്നാല്‍ നിരന്തരം പ്രസ്താവന നടത്തി ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന അനന്ത്കുമാറിനെതിരെ നടപടിയെടുക്കാന്‍ ബിജെപി നേതൃത്വം തയ്യാറാവുമെന്ന് സൂചനയുണ്ട്. പ്രസ്താവനയിലെ അതൃപ്തി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. മാപ്പുപറയണമെന്നാണ് ആവശ്യം.

അനന്ത്കുമാറിന്റെ പ്രസ്താവനകളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹെഗ്‌ഡെയെ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലാക്കണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് അനന്ത്കുമാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അനന്ത്കുമാര്‍.

അതേസമയം ഇത്തവണ മോദി സര്‍ക്കാരില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ലോകം മുഴുവന്‍ മഹാത്മാ ഗാന്ധിയെ അറിയുമെന്നും, ഹെഗ്‌ഡെയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും മുതിര്‍ന്ന നേതാവ് ജഗദംബിക പാല്‍ പറഞ്ഞു. ഗാന്ധിയുടേത് രാജ്യത്ത് ആദരിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും പ്രസ്താവനയെ തള്ളിക്കളയുന്നുവെന്നും കേന്ദ്ര മന്ത്രി അശ്വിനി ചൗബേ പറഞ്ഞു. ഹെഗ്‌ഡെയുടെ പ്രസ്താവനയെ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയും അപലപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+