കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേംബ്രിഡ്ജ് അനലിറ്റിക്ക: കോണ്‍ഗ്രസിനെ പഴിചാരി കേന്ദ്രസര്‍ക്കാര്‍, രാഹുലിനും ഫേസ്ബുക്കിന് താക്കീത്!

Google Oneindia Malayalam News

ദില്ലി: കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റാ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്നായി വിവരങ്ങള്‍ മോഷ്ടിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്കയെ കോണ്‍ഗ്രസ് ഉപയോഗിച്ചുവെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് ബിജെപി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി കോണ്‍ഗ്രസ് അനലിറ്റിക്കയുടെ സേവനം ഉപയോഗപ്പെടുത്തിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യ എന്ത് സേവനമാണ് നല്‍കുന്നതെന്നും ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി നേതാവ് മനീഷ് തിവാരി ചോദിച്ചിരുന്നു. ഇക്കാര്യം തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന ആവശ്യവും മനീഷ് തിവാരി മുന്നോട്ടുവച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിനായി കോണ്‍ഗ്രസ് രാജ്യത്തെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ശേഖരിച്ചിട്ടുണ്ടെന്ന ആരോപണവും രവിശങ്കര്‍ പ്രസാദ് ഉന്നയിച്ചിരുന്നു.

മാധ്യമസ്വാതന്ത്ര്യത്തിന് പിന്തുണ

മാധ്യമസ്വാതന്ത്ര്യത്തിന് പിന്തുണ


ഞങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുന്നതിനെയും പിന്തുണയ്ക്കുന്നു. ഗൂഢമായതും സൂക്ഷ്മമായതുമായ സോഷ്യല്‍ മീഡിയ ഉപയോഗത്തെയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കങ്ങളെയും അനുവദിച്ച് നല്‍കാനാവില്ലെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. മാധ്യമപ്രവര്‍ത്തകരോടാണ് ബിജെപി നേതാവും നിയമ മന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടപടികള്‍!!

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടപടികള്‍!!


തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കലിന്റെ സേവനം ഉപയോഗപ്പെടുത്തിയെന്ന് ഇക്കണോമിക്സ് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യവും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പ്രതിപക്ഷവും ചോദ്യത്തിന്റെ മുള്‍മുനയിലാണുള്ളത്. തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കോണ്‍ഗ്രസ് ഡാറ്റാ മാനിപ്പുലേഷനെ ആശ്രയിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് എന്‍ഡിഎ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് രാജ്യത്തെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് ഡാറ്റാ മാനിപ്പുലേഷന്റെ ഏതെങ്കിലും രീതികള്‍ ഉപയോഗപ്പെടുത്തിയോ എന്ന ചോദ്യവും രവിശങ്കര്‍ പ്രസാദ് ഉന്നയിക്കുന്നു.

കേം ബ്രിഡ്ജ് അനലറ്റിക്ക

കേം ബ്രിഡ്ജ് അനലറ്റിക്ക

തിരഞ്ഞെടുപ്പുകളില്‍ പ്രത്യേക പാര്‍ട്ടികള്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കേം ബ്രിഡ്ജ് അനലറ്റിക്ക പ്രതിസ്ഥാനത്താണുള്ളത്. അമേരിക്ക, ബ്രസീല്‍, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ കേംബ്രിഡ്ജ് അനലറ്റിക്ക സ്വാധീനിച്ചുവെന്ന് കണ്ടെത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കേംബ്രിഡ്ജ് ​അനലറ്റിക്ക സെക്സ്, വ്യാജ വാര്‍ത്തകള്‍, അശ്ലീല വിവരങ്ങള്‍ എന്നിവ പ്രചരിപ്പിച്ചുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അമേരിക്കയില്‍ വിവരങ്ങള്‍ മോഷ്ടിക്കുന്ന വിഷയത്തില്‍ ആരോപണങ്ങള്‍ നേരിടുന്ന കേംബ്രിഡ്ജ് അനലറ്റിക്ക ഇന്ത്യയിലും ഇടപെടല്‍ നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിന് വേണ്ടി ഇടപെടല്‍ നടത്തുന്നത് ഈ കമ്പനിയാണെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി വ്യക്തമാക്കണമെന്നും രവിശങ്കര്‍പ്രസാദ് ആവശ്യപ്പെടുന്നു.

മറുപടി പറയേണ്ടത് രാഹൂല്‍!!

മറുപടി പറയേണ്ടത് രാഹൂല്‍!!


രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കേംബ്രിഡ്ജ് അനലറ്റിക്കല്‍ ഡാറ്റയ വഹിച്ച പങ്ക് എന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കണമെന്നാണ് ബിജെപി മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളേവര്‍മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നില്‍ റഷ്യയില്‍ നിന്നും കസാക്കിസ്ഥാനില്‍ നിന്നുമുള്ള ശക്തികളാണെന്നാണ് കരുതപ്പെടുന്നത്. കോണ്‍ഗ്രസ് കേംബ്രിഡ്ജുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന ചോദ്യവും രവിശങ്കര്‍ പ്രസാദ് ഉന്നയിക്കുന്നുണ്ട്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അനലിറ്റിക്ക സേവനം ഉപയോഗിച്ചോ എന്നും വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കമോ എന്നുമുള്ള സംശയങ്ങളും ബിജെപി ഇതിനകം തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നടപടി കര്‍ശനമായിരിക്കും

നടപടി കര്‍ശനമായിരിക്കും

അമേരിക്കയില്‍ കോണ്‍ഗ്രസിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യുന്ന ആള്‍ ഇത് സംബന്ധിച്ച കുറ്റാരോപണം നേരിടുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രശ്നങ്ങള്‍ ദേശീയ താല്‍പ്പര്യങ്ങളേയും രാജ്യസുരക്ഷയേയും ബാധിക്കുന്നതാണ്. കേംബ്രി‍ഡ്ജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ രഹസ്യനീക്കങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കുന്നു.

ഫേസ്ബുക്കിന് താക്കീത്

ഫേസ്ബുക്കിന് താക്കീത്

ഫേസ്ബുക്കിനും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനും രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും പൊതു തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഒന്നും തന്നെ അനുവദിക്കില്ലെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് കേംബ്രിഡ്ജ് അനലറ്റിക്ക പ്രവര്‍ത്തിച്ചെന്ന വാര്‍ത്ത വിവാദമായതിന് പിന്നാലെയാണ് കേന്ദ്രനീക്കം. ട്രംപിന്റെ വിജയം ഉറപ്പാക്കുന്നതിനായി കമ്പനി അഞ്ച് കോടിയിലധികം വരുന്ന ഉപയോക്താക്കളുടെ വിവരം മോഷ്ടിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍. ഉപയോക്താക്കളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ ചോര്‍ത്തിയ കമ്പനി ട്രംപിന്റെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയായിരുന്നു.

<strong>കോൺഗ്രസും ഫേസ്ബുക്ക് വിവരങ്ങൾ ചേർത്തുന്നു; ഫേസ്ബുക്കിന് മുന്നറിയിപ്പ്... കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ!</strong>കോൺഗ്രസും ഫേസ്ബുക്ക് വിവരങ്ങൾ ചേർത്തുന്നു; ഫേസ്ബുക്കിന് മുന്നറിയിപ്പ്... കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ!

<strong>ഹൃദയത്തിന്റെ ആകൃതിയിലാണോ ചുണ്ട്... എങ്കിൽ നിങ്ങൾക്ക് വികാരം കൂടും.. ചുണ്ട് കണ്ടാലറിയാം കയ്യിലിരിപ്പ്.. ഇതാ ചുണ്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം!!</strong>ഹൃദയത്തിന്റെ ആകൃതിയിലാണോ ചുണ്ട്... എങ്കിൽ നിങ്ങൾക്ക് വികാരം കൂടും.. ചുണ്ട് കണ്ടാലറിയാം കയ്യിലിരിപ്പ്.. ഇതാ ചുണ്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം!!

English summary
BJP has cited media reports to allege that Congress has used the services of Cambridge Analytica, a company that reportedly engaged in data manipulation in various countries to influence voters for its client, to win elections and sought clarifications from the Grand Old Party on the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X