കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പട്ടികയില്‍ വിശ്വാസമില്ല... ദേശീയ തലത്തിലെ പട്ടിക വേണം, പുതിയ ആവശ്യവുമായി ബിജെപി!!

Google Oneindia Malayalam News

ഗുവാഹത്തി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ വിശ്വാസമില്ലെന്ന് ബിജെപി സംസ്ഥാന ഘടകം. ഇപ്പോഴുള്ളത് ഒട്ടും പര്യാപ്തമല്ല. ദേശവ്യാപകമായി പൗരത്വ ബില്‍ നടപ്പാക്കണമെന്നും ബിജെപി അസം ഘടകം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പൗരത്വ ബില്ലില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പുറത്തായിരിക്കുന്നത്. ഒഴിവാക്കുന്നവരുടെ ഔദ്യോഗിക പട്ടികയില്‍ നിന്ന് ഒരുപാട് പേര്‍ പൗരത്വ പട്ടികയില്‍ ഇടംപിടിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് കുമാര്‍ ദാസ് പറഞ്ഞു.

1

ഞങ്ങളൊരിക്കലും എന്‍ആര്‍സിയെ വിശ്വസിക്കുന്നില്ല. ഇതില്‍ വളരെ അസന്തുഷ്ടരാണ് ഞങ്ങള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ദേശീയ വ്യാപകമായി പൗരത്വ പട്ടിക തയ്യാറാക്കണമെന്നും രഞ്ജിത്ത് കുമാര്‍ പറഞ്ഞു. ഫോറിനേഴ്‌സ് ട്രിബ്യൂണലിലെ കാര്യങ്ങളില്‍ ബിജെപി സൂക്ഷ്മ നിരീക്ഷണം നടത്തണം. പുറത്താക്കിയവരുടെ അപ്പീലുകളും അതിലെ വിധിയും പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. യഥാര്‍ത്ഥ ഇന്ത്യക്കാരെ പുറത്താക്കാന്‍ വിധി വന്നാല്‍ അതിനെതിരെ നിയമനിര്‍മാണം നടത്തുമെന്നും രഞ്ജിത്ത് കുമാര്‍ വ്യക്തമാക്കി.

അതേസമയം ബിജെപി നേതാവും അസം ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയും ദേശീയ പൗരത്വ ബില്ലില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തന്റെ പാര്‍ട്ടി നിയമപരമായ ഹിന്ദു കുടിയേറ്റക്കാരുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണെന്ന് ഹിമന്ത വ്യക്തമാക്കി. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പൗരത്വ പട്ടികയില്‍ ഇടംപിടിക്കാനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ അതേ സ്ഥലത്തേക്ക് തന്നെ മടങ്ങി പോകേണ്ടി വരും. അതേസമയം കൂടുതല്‍ പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ബിജെപി ശ്രമിക്കുന്നുണ്ടെന്നും ഹിമന്ത ബിശ്വ വ്യക്തമാക്കി. പലരും കൃത്രിമമായി രേഖകളുണ്ടാക്കിയാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. അതേസമയം അര്‍ഹതയുണ്ടായിട്ടും പുറത്താക്കപ്പെട്ടവരുണ്ട്. പുനപ്പരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

രണ്ടിലൊന്നറിയാന്‍ സിന്ധ്യ... അധ്യക്ഷ സ്ഥാനത്തിനായി ദില്ലിയില്‍ തിരക്കിട്ട നീക്കം!! രണ്ടിലൊന്നറിയാന്‍ സിന്ധ്യ... അധ്യക്ഷ സ്ഥാനത്തിനായി ദില്ലിയില്‍ തിരക്കിട്ട നീക്കം!!

English summary
bjp assam unit not satisfied on nrc list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X