കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി.... പുതിയ പ്രചാരണവാക്യവുമായി ബിജെപി, തിരഞ്ഞെടുപ്പില്‍ പുറത്തെടുക്കും

പുതിയ പ്രചാരണ മുദ്രാവാക്യവുമായി മോദി സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കൃത്യം ഒരു വര്‍ഷം ബാക്കി നില്‍ക്കെ അങ്കത്തിനൊരുങ്ങി ബിജെപി. ഇത്തവണ പുതിയ പ്രചാരണായുധമാണ് അവര്‍ ഉപയോഗിക്കുന്നത്. അതായത് പുതിയ മുദ്രാവാക്യം. 2014ല്‍ ട്രെന്‍ഡിങായ മുദ്രാവാക്യമായിരുന്നു അബ് കി ബാര്‍ മോദി സര്‍ക്കാര്‍. അതായത് ഇത്തവണ മോദി സര്‍ക്കാര്‍ എന്നായിരുന്നു ഇതിന്റെ അര്‍ത്ഥം. പക്ഷേ 2019ലെ പോരാട്ടം മുന്നില്‍ കണ്ട് ഇറങ്ങിയ മുദ്രാവാക്യം ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്നാണ്. സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന മുദ്രാവാക്യമാണ് ഇത്തവണ ബിജെപി ഉയര്‍ത്തുന്നത്. മോദി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ സമയത്താണ് പുതിയ പ്രചാരണ മുദ്രാവാക്യം ബിജെപി പുറത്തിറക്കിയിരിക്കുന്നത്.

1

ഇതിനൊപ്പം വികസനം മുന്‍നിര്‍ത്തിയുള്ള ഭരണമാണെന്ന അവകാശവാദമുണ്ട്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള റിഹേഴ്‌സലായി വിലയിരുത്തപ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഇതേ മുദ്രാവാക്യം തന്നെയാണ് ബിജെപി ഉയര്‍ത്തുക. ഇതിന്റെ ഭാഗമായി അടുത്ത ദിവസം പ്രധാനമന്ത്രി ഒഡീഷയിലെ കട്ടക്കില്‍ ഈ പ്രചാരണത്തിന് തുടക്കമിടുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ നാലുവര്‍ഷത്തെ വികസനത്തില്‍ ഊന്നിയുള്ള പ്രചാരണങ്ങളാണ് അദ്ദേഹം നടത്തുക. ഒഡീഷയില്‍ നിന്ന് നിലവില്‍ ഒരു പാര്‍ലമെന്റ് അംഗം മാത്രമാണ് ബിജെപിക്കുള്ളത്. ഇത് മാറ്റിമറിക്കാനാണ് മോദിയുടെ ശ്രമം.

ഇതിന് പുറമേ മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും രണ്ടാം തവണ അധികാരത്തിലെത്തേണ്ട ആവശ്യകതയെ കുറിച്ചും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും. ഇതേ കുറിച്ചുള്ള പ്രത്യേക വീഡിയോയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. നല്ല സമീപനം ശരിയായ വികസനം എന്നാണ് ദേശീയ തലത്തിലെ മുദ്രാവാക്യം. കഴിഞ്ഞ 48 വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ വികസനം വെറും 48 മാസങ്ങള്‍ കൊണ്ട് മോദി നേടിയെന്നാണ് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവകാശപ്പെടുക. യുപിഎ സര്‍ക്കാര്‍ അഴിമതിയാണെന്നും വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തവരായിരുന്നു എന്നും ആരോപിക്കാനിടയുണ്ട്.

ചെങ്ങന്നൂരില്‍ യുഡിഎഫിന് ജയിക്കണം..... കൈവിട്ട സീറ്റ് തിരിച്ച് പിടിക്കുമോ? വിജയകുമാറിന്റെ സാധ്യതകള്‍ചെങ്ങന്നൂരില്‍ യുഡിഎഫിന് ജയിക്കണം..... കൈവിട്ട സീറ്റ് തിരിച്ച് പിടിക്കുമോ? വിജയകുമാറിന്റെ സാധ്യതകള്‍

2019ലും മോദി തരംഗം ആവര്‍ത്തിക്കും... സീറ്റുകള്‍ വര്‍ധിക്കും, 55 ശതമാനം സംതൃപ്തര്‍, ബിജെപി തന്നെ...2019ലും മോദി തരംഗം ആവര്‍ത്തിക്കും... സീറ്റുകള്‍ വര്‍ധിക്കും, 55 ശതമാനം സംതൃപ്തര്‍, ബിജെപി തന്നെ...

English summary
BJP Back In Election Mode With New Slogan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X