കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 വര്‍ഷം, ബിജെപിയുടെ വോട്ടുബാങ്ക് വളര്‍ച്ച അമ്പരിപ്പിക്കും...കോണ്‍ഗ്രസിനെ കടത്തി വെട്ടിയത് ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ വോട്ടുബാങ്ക് വളര്‍ച്ച അമ്പരിപ്പിക്കും | Oneindia Malayalam

ദില്ലി: 2014ല്‍ ബിജെപിയുടെ തേരോട്ടം ഇന്ത്യ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് ബിജെപി എത്രത്തോളം വലിയ ശക്തിയാണ് എന്നാണ് പലരും അന്വേഷിച്ചിട്ടില്ല. പക്ഷേ ബിജെപിയുടെ തേരോട്ടം നരേന്ദ്ര വന്നതോടെ ഉണ്ടായതല്ല. 13 വര്‍ഷം കൊണ്ട് പാര്‍ട്ടി ഉണ്ടാക്കിയെടുത്ത വോട്ടുബാങ്കാണ് മോദിയുടെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം ഈ കാലയളവില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് എങ്ങനെ ഇടിഞ്ഞു എന്നതും ചര്‍ച്ചാ വിഷയമാണ്.

കോണ്‍ഗ്രസിന്റെ കോട്ടകളായി കരുതിയിരുന്ന പ്രധാന മേഖലകളില്‍ ബിജെപി എങ്ങനെ സ്വാധീനം ഉണ്ടാക്കി എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. കുറഞ്ഞ പ്രവര്‍ത്തകരും കൂടുതല്‍ ജനപിന്തുണയും എന്ന ഫോര്‍മുലയാണ് ഇതിനായി ബിജെപി സ്വീകരിച്ചത്. ഈ അടിത്തറ ഉപയോഗിച്ച് മോദി ബിജെപിയെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റിയിരിക്കുകയാണ്.

അടിത്തറ ശക്തം

അടിത്തറ ശക്തം

1996 മുതല്‍ 2009 വരെയുള്ള ബിജെപിയുടെ വോട്ടുബാങ്ക് ശതമാനം പരിശോധിക്കുമ്പോള്‍ ബിജെപിക്ക് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ച പത്ത് വര്‍ഷവും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളുടെ വിജയശരാശരി ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. 2009ല്‍ മാത്രമാണ് ഇത് കുറഞ്ഞത്. കോണ്‍ഗ്രസ് അധികാരം പിടിച്ച 2004ല്‍ ബിജെപി കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്ന മേഖലയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

 പ്രധാന കാരണം

പ്രധാന കാരണം

ഭൂമിശാസ്ത്രപരമായ മാറ്റവും വോട്ടര്‍മാരിലുണ്ടാക്കിയ സ്വാധീനവും കോണ്‍ഗ്രസ് തിരിച്ചറിയാതെ പോയതാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം. അയോധ്യ വിഷയത്തിന് ശേഷം പടി പടിയായി ബിജെപി തങ്ങളുടെ വോട്ടുബാങ്കിനായി ഹിന്ദി ഹൃദയ ഭൂമിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് അത്തരമൊരു മാറ്റത്തിന് ശ്രമിക്കാതിരുന്നതും വലിയ തിരിച്ചടിയായി.

1992 മുതല്‍

1992 മുതല്‍

ബിജെപിയുടെ പ്ലാനിംഗ് 27 വര്‍ഷം മുമ്പ് ആരംഭിച്ചതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപിയേക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ ഇക്കാലയളവില്‍ കോണ്‍ഗ്രസ് നിര്‍ത്തിയിരുന്നു. അതാണ് വിജയശതമാനം ഇടിയാനുള്ള പ്രധാന കാരണം. ദേശീയ തലത്തില്‍ അധികാരം നേടാനുള്ള ശ്രമം ബിജെപി 1992ലാണ് ആരംഭിക്കുന്നത്. ഇത് നടപ്പിലാക്കാന്‍ ഓരോ സംസ്ഥാനങ്ങളിലും ഓരോ പേരുണ്ടായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ദില്ലി, എന്നിവ ഓരോ ഘട്ടങ്ങളിലായി ബിജെപി പിടിച്ചെടുത്ത സംസ്ഥാനങ്ങളായിരുന്നു.

യെദ്യൂരപ്പ പറയുന്നത് ഇങ്ങനെ

യെദ്യൂരപ്പ പറയുന്നത് ഇങ്ങനെ

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത് പാര്‍ട്ടി വളര്‍ത്താന്‍ കൂടിയാണെന്ന് യെദ്യൂരപ്പ പറയുന്നു. ആ സമയത്ത് ഗുജറാത്തില്‍ ബിജെപിക്ക് മോദിയേക്കാള്‍ ശക്തനായ നേതാവില്ലായിരുന്നു. അതും പാര്‍ട്ടിയുടെ വോട്ടുബാങ്ക് തന്ത്രമായിരുന്നു. അടല്‍ ബീഹാരി വാജ്‌പേയ്, എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ വന്നതോടെ ദേശീയ മുഖമാണ് പാര്‍ട്ടിക്ക് വീണ് കിട്ടിയത്. അതേസമയം കോണ്‍ഗ്രസിന് മികച്ചൊരു ദേശീയ മുഖമില്ലാത്തതും ബിജെപിക്ക് ഗുണം ചെയ്തു.

ഹിന്ദി ഹൃദയ ഭൂമി പിടിച്ചു

ഹിന്ദി ഹൃദയ ഭൂമി പിടിച്ചു

ബിജെപിയുടെ ഓരോ തവണ വിജയിച്ച് കയറുമ്പോഴും ഹിന്ദി ഹൃദയഭൂമിക്ക് അതിലൊരു പങ്കുണ്ടായിരുന്നു. ബിജെപിയുടെ കോര്‍ വോട്ടുബാങ്കായി ഹിന്ദി ഹൃദയ ഭൂമി മാറുകയായിരുന്നു. ഹിന്ദി സംസ്ഥാനങ്ങളില്‍ പഞ്ചായത്ത്, നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചാണ് ബിജെപി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കിയത്. കോണ്‍ഗ്രസിന്റെ കോര്‍ വോട്ടര്‍മാര്‍ പലതും ബിജെപിയിലേക്കാണ് പോയത്. ബദല്‍ മാര്‍ഗം എന്ന പോളിസിയാണ് ഇതിനായി ബിജെപി ഉപയോഗിച്ചത്.

 1999ലെ കണക്ക്

1999ലെ കണക്ക്

1999ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ബിജെപിയുടെ 57 ശതമാനം സ്ഥാനാര്‍ത്ഥികളും വിജയം നേടിയിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ 25 ശതമാനം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇവിടെ വിജയശതമാനത്തിലെ വ്യത്യാസം പകുതിയില്‍ അധികമാണ്. 1996ല്‍ ബിജെപിയുടെ 34 ശതമാനം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് വെറും 26 ശതമാനമാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ സമയത്ത് വെറും 35 ശതമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. എന്നാല്‍ ബിജെപിയുടെ 38 ശതമാനം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.

വളര്‍ച്ച ഇങ്ങനെ

വളര്‍ച്ച ഇങ്ങനെ

1998നും 1999നും ഇടയില്‍ ബിജെപി അറിയപ്പെടുന്ന ശക്തിയായി. ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിങ്ങനെയായിരുന്നു ബിജെപിയുടെ വളര്‍ച്ച. 2014ല്‍ മധ്യവര്‍ഗത്തിന്റെയും യുവാക്കളുടെയും വളര്‍ച്ചയാണ് ബിജെപിയെ അധികാരത്തിലേക്ക് നയിച്ചത്. ബിജെപി 2019ല്‍ അധികാരത്തിലെത്തിയാല്‍ ഈ വോട്ടുബാങ്ക് 2024 വരെ ശക്തമായി തുടരും. പക്ഷേ ബിജെപി പരാജയപ്പെട്ടാലും സ്ഥിരമായുള്ള വോട്ടുബാങ്ക് ചോര്‍ന്ന് പോകില്ല. പുതിയ ഇന്ത്യ എന്ന ബിജെപിയുടെ ആശയം കൂടുതല്‍ യുവാക്കളിലേക്ക് എത്തുന്നത് വോട്ടുബാങ്കില്‍ കൂടുതല്‍ ഗുണം ചെയ്യും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, ഇന്റേണല്‍ റിപ്പോര്‍ട്ടുകളുടെ ഫലം ഇങ്ങനെകിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, ഇന്റേണല്‍ റിപ്പോര്‍ട്ടുകളുടെ ഫലം ഇങ്ങനെ

English summary
bjp beats congress vote bank and winning elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X