കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ നിര്‍ണായക നീക്കവുമായി ബിജെപി! നേട്ടം കോണ്‍ഗ്രസിന്

  • By Aami Madhu
Google Oneindia Malayalam News

വലിയ പ്രതിസന്ധിയാണ് ഗോവയില്‍ ബിജെപി നേരിടുന്നത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വലിയ രീതിയിലുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കുന്നുണ്ട്. ഇതിനിടെ പരീക്കര്‍ രാജിവെയ്ക്കണമെന്ന അന്ത്യശാസനവുമായി അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കഴിഞ്ഞ ദിവസം വലിയ പ്രതിഷേധ മാര്‍ച്ചും നടന്നിരുന്നു.

പരീക്കര്‍ രാജിവെയ്ക്കുകയാണെങ്കില്‍ അത് സര്‍ക്കാര്‍ താഴെവീഴാന്‍ തന്നെ കാരണമായേക്കുമെന്നതിനാല്‍ ഇതുവരെ ബിജെപി ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ബിജെപിക്കെതിരെ ഭരണകക്ഷിയുള്‍പ്പെടെ രംഗത്ത് വന്നതോടെ കടുത്ത തിരുമാനവുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. വിവരങ്ങള്‍ ഇങ്ങനെ

 പ്രതിഷേധ മാര്‍ച്ച്

പ്രതിഷേധ മാര്‍ച്ച്

ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.ഒരു മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും അതിനാല്‍ 48 മണിക്കൂറിനുള്ളില്‍ പരീക്കര്‍ രാജിവെയ്ക്കണമെന്നുമായിരുന്നു പ്രതിഷേധകരുടെ ആവശ്യം.

 അവകാശവാദം

അവകാശവാദം

ഏറെ നാളായ ചികിത്സയില്‍ കഴിയുന്ന പരീക്കറിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍ മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവരുടെ അവകാശവാദം.

 ചികിത്സയില്‍

ചികിത്സയില്‍

ചില ഗവണ്‍മെന്‍റ് ഇതര സംഘടനകളും ആക്റ്റിവിസ്റ്റുകളും ചേര്‍ന്നാണ് 48 മണിക്കൂറിനുള്ളില്‍ പരീക്കറിന്‍റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവരുടെ പിന്തുണ ലഭിച്ചിരുന്നു.
9 മാസമായി പരീക്കര്‍ ആശുപത്രിയും ചികിത്സയുമായി കഴിയുകയാണ്.

 ഇടപെടുന്നില്ല

ഇടപെടുന്നില്ല

ഈ സാഹചര്യത്തില്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്നും ഇവര്‍ ആരോപിച്ചു.
പാന്‍ക്രിയാസിന് അസുഖം ബാധിച്ച് ഈ വര്‍ഷം ആദ്യം മുതല്‍ ചികിത്സയിലാണ് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.
മുംബൈയിലും പിന്നീട് അമേരിക്കയിലും ചികിത്സയിലായിരുന്ന അദ്ദേഹം ചികിത്സ കഴിഞ്ഞ് ഗോവയില്‍ മടങ്ങിയെത്തിയെങ്കിലും ഭരണ കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നില്ല.

 പ്രാദേശിക കക്ഷികളുടെ നിലപാട്

പ്രാദേശിക കക്ഷികളുടെ നിലപാട്

ഇപ്പോഴും അദ്ദേഹത്തിന്‍റെ പനാജിയിലെ സ്വകാര്യ വസതിയില്‍ ചികിത്സയിലാണ് അദ്ദേഹം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ബിജെപി നേതൃത്വം ഇത് തള്ളി.അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും മുഖ്യമന്ത്രിയായി അദ്ദേഹം തിരിച്ചുവരുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.
മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി പദവിയില്‍ ഉണ്ടെങ്കില്‍ മാത്രമേ ബിജെപിക്ക് പിന്തുണ നല്‍കൂവെന്നാണ് രണ്ട് പ്രാദേശിക കക്ഷികളുടെ നിലപാട്.

 നിര്‍ണായക തിരുമാനം

നിര്‍ണായക തിരുമാനം

മൂന്ന് സീറ്റ് വീതമുള്ള രണ്ട് പാര്‍ട്ടികളുടെ പിന്തുണയിലാണ് ബിജെപി ഗോവ ഭരിക്കുന്നത് എന്നിരിക്കെ പരീക്കറിനെ മാറ്റിയാല്‍ അതോടെ ബിജെപി സര്‍ക്കാര്‍ ഗോവയില്‍ നിലംപതിക്കും.എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം മനോഹര്‍ പരീക്കറിനെ മാറ്റനൊരുങ്ങുകയാണ് ബിജെപിയെന്നാണ് വിവരം. പരീക്കറിന്‍റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് തിരുമാനം.

 സന്നദ്ധത അറിയിച്ചു

സന്നദ്ധത അറിയിച്ചു

മനോഹര്‍ പരീക്കറിന് രാജിവെയ്ക്കാന്‍ താത്പര്യമുണ്ടെന്ന് കൃഷി മന്ത്രി വിജയ് സര്‍ദേശായി നേരത്തേ വെളിപ്പെടുത്തിയിരുന്നു.പരീക്കര്‍ രാജിവെയ്ക്കാന്‍ ഒരുക്കമാണെന്ന് പല തവണ ദേശീയ നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടും നേതൃത്വം അത് അനുവദിച്ചില്ലെന്നും സര്‍ദേശായി പറഞ്ഞിരുന്നു.

 സമ്മതിച്ചില്ല

സമ്മതിച്ചില്ല

രോഗബാധിതനായത് മുതല്‍ തന്നെ ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പരീക്കര്‍ ആഗ്രഹിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ചുമതലകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാനും പരീക്കര്‍ സന്നദ്ധനായിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തുമെന്നായിരുന്നു ബിജെപി ദേശീയ നേതൃത്വം അറിയിച്ചതെന്നും സര്‍ദ്ദേശായി പറഞ്ഞിരുന്നു.

 അനിവാര്യം

അനിവാര്യം

എന്നാല്‍ കനത്ത ഭരണ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഭരണ കക്ഷി നേതാക്കള്‍ തന്നെ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. ഇതോടെയാണ് പരീക്കറിനെ രാജിവെയ്പ്പിക്കാനുള്ള തിരുമാനത്തിലേക്ക് ബിജെപി കടക്കുന്നത്.

കടിപിടി

കടിപിടി

അതേസമയം ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ ചില മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി പദത്തിനായി ആവശ്യമുയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആയുഷ് മന്ത്രി ശ്രീപാദ് നായിക്, മന്ത്രിമാരായ വിശ്വജിത് റാണെ, ഗോവ അസംബ്ലി സ്പീക്കര്‍ പ്രമോദ് സാവന്ത്, മഹാരാഷ്ട്രവാദി ഗോമാന്‍തക് പാര്‍ട്ടി നേതാവ് സുധിന്‍ ദവാലികര്‍ എന്നിവരെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 സ്വീകാര്യനായ നേതാവ്

സ്വീകാര്യനായ നേതാവ്

എന്നാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു നേതാവ് മുഖ്യമന്ത്രി ആയില്ലെങ്കില്‍ ഭരണകക്ഷി തന്നെ ബിജെപിക്കെതിരെ രംഗത്തെത്തുമെന്ന് മുന്നറിയിപ്പും ഉയരുന്നുണ്ട്. നേതൃത്വമെടുക്കുന്ന എന്ത് തിരുമാനവും വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കാവും ഗോവയില്‍ വേദിയൊരുക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

English summary
BJP begins search for Goa CM’s replacement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X