കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ പുതിയ തന്ത്രം! 23-25!

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവേ ബിജെപിക്ക് അനുകൂലമല്ല കാര്യങ്ങള്‍. പ്രതിപക്ഷങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പുറമേ സഖ്യകക്ഷികളില്‍ പലരും ഇടഞ്ഞ് നില്‍ക്കുകയാണ്. സീറ്റ് വിഭജനമാണ് പലയിടങ്ങളിലും കീറാമുട്ടിയാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കാവുന്ന മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി സമാന വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ബിഹാറില്‍ സീറ്റ് വിഭജനത്തെ ചൊല്ലി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി മുന്നണി ബന്ധം ഉപേക്ഷിച്ചു. യുപിയില്‍ ആകട്ടെ സഖ്യകക്ഷികളായ അപ്നാ ദളും എസ്ബിഎസ്പിയും വാളെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനയും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ഇതോടെ സഖ്യകക്ഷികളോട് വിട്ട് വീഴ്ച കാണിക്കാതെ മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ കൈവിടുമെന്നാണ് ബിജെപി കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുമായി ധാരണയില്‍ എത്താന്‍ ബിജെപി തിരുമാനിച്ചേക്കുമെന്നും സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.വിശദാംശങ്ങളിലേക്ക്

മുന്നണി വിടുമെന്ന് മുന്നറിയിപ്പ്

മുന്നണി വിടുമെന്ന് മുന്നറിയിപ്പ്

സഖ്യകക്ഷികളുടെ കൊഴിഞ്ഞ് പോക്കാണ് ബിജെപി നേരിടുന്ന പ്രധാന പ്രതിസന്ധി. യുപിയില്‍ സീറ്റ് വിഭജനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഖ്യകക്ഷികളായ അപ്നാ ദളും എസ്ബിഎസ്പിയും ഇടഞ്ഞ് നില്‍ക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലേങ്കില്‍ മുന്നണി വിടുമെന്ന് തന്നെയാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടികള്‍

കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടികള്‍

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാന രീതിയിലുള്ള പ്രതിസന്ധികള്‍ ബിജെപി നേരിടുന്നുണ്ട്. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് ഈ അടുത്താണ് മുന്നണി ബന്ധം അവസാനിപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഖ്യകക്ഷികളും ബില്ലില്‍ ബിജെപിക്ക് മേല്‍ കലാപക്കൊടി ഉയര്‍ത്തുന്നുണ്ട്.

രൂക്ഷ വിമര്‍ശനവുമായി ശിവസേന

രൂക്ഷ വിമര്‍ശനവുമായി ശിവസേന

ഇതേ സാഹചര്യമാണ് മഹാരാഷ്ട്രയിലും .സംസ്ഥാനത്തിലേയും കേന്ദ്രത്തിലേയും ബിജെപി ഭരണത്തിന് ശിവസേന പിന്തുണ കൊടുക്കുന്നുണ്ടെങ്കിലും സംവരണ ബില്‍, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ സമീപകാലത്ത് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സഖ്യകക്ഷിയായ ശിവസേന നടത്തിവരുന്നത്

വഴങ്ങാതെ ശിവസേന

വഴങ്ങാതെ ശിവസേന

കഴിഞ്ഞ തവണ ബിജെപി 24 സീറ്റിലും ശിവസേന 20 സീറ്റിലുമാണ് ഇവിടെ മത്സരിച്ചത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിലും ഈ സഖ്യം തുടരണമെന്ന് ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടുകളും സീറ്റ് വിഭജനവുമെല്ലാം ശിവസേന-ബിജെപി ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കി.

തന്ത്രം മാറ്റി ബിജെപി

തന്ത്രം മാറ്റി ബിജെപി

പിന്നാലെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശിവസേന അറിയിച്ചു. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിക്ക് വഴങ്ങിയില്ലേങ്കില്‍ ഒരുപക്ഷേ കനത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്നാണ് ബിജെപിയുടെ നിമഗമനം.ഇതോടെ തന്ത്രം മാറ്റുകയാണ് ഇവിടെ ബിജെപി.

ഒപ്പം നിര്‍ത്താന്‍

ഒപ്പം നിര്‍ത്താന്‍

സഖ്യം ഉപേക്ഷിക്കാതിരിക്കാനായി ശിവസേനയുടെ പല ആവശ്യങ്ങളോടും ബിജെപി അനുകൂല നിലപാട് അറിയിച്ചു തുടങ്ങി. ആവശ്യങ്ങള്‍ പരിഗണിച്ച് ഒപ്പം നിര്‍ത്തി ഒരുമിച്ച് മത്സരിക്കാമെന്ന തന്ത്രമാണ് ബിജെപി പരീക്ഷിക്കുന്നത്.

ആദ്യം പ്രതിമ

ആദ്യം പ്രതിമ

മുംബൈ നഗരത്തില്‍ ബാല്‍താക്കറയുടെ പ്രതിമസ്ഥാപിക്കണമെന്നതായിരുന്നു ശിവസേനയുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. ശിവസേനയെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഇത്.

സീറ്റ് വിഭജനത്തിലും

സീറ്റ് വിഭജനത്തിലും

മഹാരാഷ്ട്രയില്‍ ആകെ 48 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 48 സീറ്റുകളില്‍ 40 ഉം എന്‍ഡിഎ നേടിയത് ശിവസേനയുമായി സഖ്യത്തിലായതോടെയാണ്. അതിനാല്‍ സീറ്റ് വിഭജനത്തില്‍ ശിവസേനയ്ക്ക് വഴങ്ങാമെന്നും ബിജെപി നിലപാട് സ്വീകരിച്ച് കഴിഞ്ഞു.

ആവശ്യം അംഗീകരിച്ചില്ല

ആവശ്യം അംഗീകരിച്ചില്ല

24-24 എന്ന സീറ്റ് ഷെയറിങ്ങ് ഫോര്‍മുലയാണ് ശിവസേന മുന്നോട്ട് വെച്ചത്. ബിജെപിക്ക് സ്വാധീനമുള്ള പാല്‍ഗഹര്‍ സീറ്റും ശിവസേന ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മെയ്യില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച മണ്ഡലമാണ് പാല്‍ഗാര്‍ഹ്.

23 -25 ഫോര്‍മുല

23 -25 ഫോര്‍മുല


അതേസമയം പാല്‍ഗര്‍ വിട്ട് കൊടുക്കാന്‍ ബിജെപിക്ക് താത്പര്യമില്ല. അതിന് പകരം 25 സീറ്റുകള്‍ ശിവസേനയ്ക്ക് നല്‍കാം എന്നാണ് ബിജെപി നിലപാട്. പകരം 23 സീറ്റില്‍ മാത്രം മത്സരിക്കാം എന്നാണ് ബിജെപി നിലപാട് എന്നും റിപ്പോര്‍ട്ടുണ്ട്.

English summary
BJP bends before Shiv Sena in Maharashtra, seat-sharing deal sealed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X