കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 മുതല്‍ നടന്ന അവിശ്വാസ പ്രമേയങ്ങളില്‍ നേട്ടമുണ്ടാക്കിയത് ബിജെപി; ഒരിടത്ത് മാത്രം കോണ്‍ഗ്രസ്

Google Oneindia Malayalam News

മുംബൈ: മന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തുടർന്ന ശിവസേനയ്ക്കുള്ളിൽ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ ഏത് സമയവും വിശ്വാസ വോട്ടെടുപ്പ് നടക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയ സാഹചര്യവും വിശ്വാസ വോട്ടെടുപ്പിന്റെ സാധ്യതള്‍ വർധിപ്പിക്കുന്നതാണ്.

എന്നും ഒരു പോലെയല്ല, വെറൈറ്റി , വെറൈറ്റി പിടിക്കണം: കിടുക്കന്‍ ചിത്രങ്ങളുമായി അനുശ്രി

നിലവിലെ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ശിവസേന, എൻ സി പി, കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം‌വി‌എ) സഖ്യത്തിന് അധികാരം നഷ്ടപ്പെടെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് 2019 മുതൽ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വിശ്വാസപ്രമേയ വോട്ടെട്ടുപ്പുകളുടെ ഫലം ഇവിടെ പരിശോധിക്കുന്നത്.

ദിലീപ് ജയിലില്‍ പോവേണ്ടി വരും; അതിജീവിതയ്ക്ക് നല്ല സമയം: കൗതുകരമായ പ്രവചനവുമായി ജ്യോതിഷിദിലീപ് ജയിലില്‍ പോവേണ്ടി വരും; അതിജീവിതയ്ക്ക് നല്ല സമയം: കൗതുകരമായ പ്രവചനവുമായി ജ്യോതിഷി

കർണാടക

കർണാടക

17 എംഎൽഎമാരുടെ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡി(എസ്)-കോൺഗ്രസ് സഖ്യ സർക്കാറിനെ തകർച്ചയിലേക്ക് നയിക്കുകയായിരുന്നു. സുപ്രീംകോടതി വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അന്നത്തെ സ്പീക്കർ കെആർ രമേഷ് കുമാർ 17 വിമത എംഎൽഎമാരെയും സഭയിൽ നിന്ന് അയോഗ്യരാക്കിയതോടെ, സഭയുടെ അംഗബലം 208 ആയി (സ്പീക്കർ ഉൾപ്പെടെ) കുറച്ചു.

അയോഗ്യതയോടെ സർക്കാർ രൂപീകരിക്കാനുള്ള കേവല

അയോഗ്യതയോടെ സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷ സംഖ്യ 104 ആയി ചുരുങ്ങുകയും ഒരു സ്വതന്ത്ര എം എൽ എയുടെ പിന്തുണയോടെ ബി ജെ പി 99 നെതിരെ 105 വോട്ടുകൾക്ക് അവിശ്വാസ പ്രമേയത്തില്‍ വിജയിക്കുകയും ചെയ്തതോടെ കുമാരസ്വാമി സഖ്യ സർക്കാർ നിലംപതിക്കുകയും ചെയ്തു. പിന്നാലെ അദ്ദേഹം രാജി സമർപ്പിക്കുകയും തുടർന്ന് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

മധ്യപ്രദേശ്

മധ്യപ്രദേശ്

സർക്കാരിന്റെ പ്രവർത്തനത്തിലെ അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ഹെവിവെയ്റ്റ് ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ 22 കോൺഗ്രസ് എംഎൽഎമാർ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചതോടെയാണ് മധ്യപ്രദേശിലെ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. 230 അംഗ നിയമസഭയിൽ ബി ജെ പിയുടെ 107 എം എൽ എമാരും മുമ്പ് കമൽനാഥ് സർക്കാരിനെ പിന്തുണച്ച രണ്ട് ബി എസ് പി, സ്വതന്ത്ര എം എൽ എമാരും ഏക എസ് പി എം എൽ എയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായി. വിശ്വാസവോട്ടെടുപ്പിനെത്തുടർന്ന് കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ ബിജെപിയുടെ മുതിർന്ന നേതാവ് ശിവരാജ് ചൗഹാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

മണിപ്പൂർ

മണിപ്പൂർ

ആറ് എം എൽ എമാർ പിന്തുണ പിൻവലിക്കുകയും മൂന്ന് ബി ജെ പി എം എൽ എമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയും ചെയ്‌തതോടെ മണിപ്പൂരിലെ ബി ജെ പി സഖ്യസർക്കാർ പ്രതിസന്ധിയിലാവുകയായിരുന്നു. ഭൂരിപക്ഷം നഷ്ടമാവുമെന്ന് ഉറപ്പായതോടെ സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അതേസമയം പാർട്ടി വിപ്പ് ലംഘിച്ച് എട്ട് പ്രതിപക്ഷ കോൺഗ്രസ് എം എൽ എമാർ ഏകദിന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതോടെ മണിപ്പൂരിലെ ബിരേൻ സിംഗ് സർക്കാർ വിശ്വാസവോട്ട് നേടി.

രാജസ്ഥാന്‍

രാജസ്ഥാന്‍

2020 ജൂലൈയിൽ, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മറ്റ് 18 എംഎൽഎമാരും അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ സർക്കാരിന്റെ പ്രവർത്തനത്തിലെ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കലാപം ആരംഭിക്കുകയായിരുന്നു. എന്നാല്‍ ചർച്ചയിലൂടെ വിമതരെ അനുനയിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സഭയില്‍ വിശ്വാസ വോട്ട് തേടുകയായിരുന്നു. 19 വിമതരുടെ തിരിച്ചുവരവോടെ അനായാസം വിശ്വാസം തെളിയിക്കാന്‍ ഗെലോട്ടിന് സാധിച്ചു. 200 അംഗ സഭയിൽ കോൺഗ്രസ് പാർട്ടിക്ക് സ്വതന്ത്രരുടെയും സഖ്യകക്ഷികളുടെയും പിന്തുണയോടെ 107 എംഎൽഎമാരും 72 അംഗങ്ങൾ ബിജെപിക്കൊപ്പവും ഉണ്ടായിരുന്നു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
BJP benefits from no-confidence motions since 2019; Congress in one place only
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X