കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണ്ട, ഞങ്ങള്‍ തന്നെ മമതയെ ഓടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ബിജെപിക്ക് താല്‍പര്യമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. കഴിഞ്ഞ ദിവസം ഷോഷിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും, മമത സര്‍ക്കാരിനെ ഞങ്ങള്‍ തന്നെ താഴെയിറക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. അക്രമവും കൊലപാതകങ്ങളും വര്‍ധിക്കുന്നത് അത്തരമൊരു സാഹചര്യത്തിലേക്ക് ബംഗാളിനെ നയിക്കുമോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1

കഴിഞ്ഞ ദിവസം അലിപുര്‍ദ്വാര്‍ ജില്ലയിലാണ് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. അതേസമയം ജനാധിപത്യത്തില്‍ അധികാരത്തില്‍ എന്തെങ്കില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ അത് വോട്ടെടുപ്പിലൂടെയാണ് കൊണ്ടുവരേണ്ടതെന്നും ഘോഷ് പറഞ്ഞു. ജനങ്ങളെല്ലാം സമാധാനപരമായി വോട്ട് രേഖപ്പെടുത്തുമെന്ന് ഉറപ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെടുന്നത് സാധാരണ ജനങ്ങളാണ്. ചില പ്രതിപക്ഷ പാര്‍ട്ടികളും അക്കാര്യം ഉന്നയിക്കുന്നു. കാരണം ബംഗാളില്‍ അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിച്ച് വരികയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഞങ്ങളുടെ പാര്‍ട്ടിക്ക് ഭരണഘടനയില്‍ വിശ്വാസമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഞങ്ങള്‍ വീഴ്ത്താറില്ല. നേരത്തെ തന്നെ അമിത് ഷാ ഇത് വ്യക്തമാക്കിയതാണ്. ഈ സര്‍ക്കാരിനെ ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ നേരിടും. മമതയുടെ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ഗവര്‍ണറാണ് കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇവിടെ രാഷ്ട്രപതി ഭരണം വരില്ല എന്ന് പറയാനാവില്ല. കാരണം തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍പറത്തി എതിരാളികളെ ഇല്ലാതാക്കുകയാണ്. തനിക്കെതിരെ മാത്രം 40 കള്ളക്കേസുകള്‍ ഉണ്ടെന്നും ഘോഷ് പറഞ്ഞു.

120ലധികം ബിജെപി പ്രവര്‍ത്തകരെ അക്രമികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് അഭയം നല്‍കുന്നത് തൃണമൂലാണ്. സാധാരണക്കാരിലെ ഭയം ഇല്ലാതാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് കേന്ദ്ര ഏജന്‍സികള്‍ ഉറപ്പുവരുത്തിയിരുന്നു. അതുകൊണ്ട് തൃണമൂലിന്റെ അടിത്തറ ഇളകിയെന്നും ഘോഷ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും ബിമല്‍ ഗുരുങ്ങിന്റെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും ചേര്‍ന്നാണ് തന്റെ വാഹവ്യൂഹത്തെ ആക്രമിച്ചത്. ഇവര്‍ തമ്മില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആക്രമണം ആറോ ഏഴോ തവണ തനിക്കെതിരെ നടന്നിട്ടുണ്ട്. തൃണമൂലിന് ഇക്കാര്യം അറിയാം. അവര്‍ അതിനെ തടയാന്‍ ഒരു നടപടിയും എടുക്കില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

English summary
bjp bengal president says no need of president rule in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X