കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ നേരിടാന്‍ 12 നേതാക്കള്‍, ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍ ഞെട്ടിക്കും!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേടിയ തിരഞ്ഞെടുപ്പ് വിജയത്തില്‍ പതറരുതെന്ന നിര്‍ദേശവുമായി അമിത് ഷാ. എല്ലാ മുതിര്‍ന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കള്‍ മോദിക്കെതിരെ ഇടഞ്ഞ് നില്‍ക്കുകയാണെന്ന് അമിത് ഷായ്ക്ക് അറിയാം. ഈ സാഹചര്യത്തില്‍ 12 നേതാക്കളെയാണ് അമിത് ഷാ രംഗത്തിറക്കിയിരിക്കുന്നത്. രാഹുലിനെ വീഴ്ത്തുക എന്നതാണ് ഇവരുടെ പ്രഥമ ലക്ഷ്യം.

അതിന് പുറമേ ഈ 12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തണമെന്നും നിര്‍ദേശമുണ്ട്. ബൂത്ത് തല പ്രവര്‍ത്തനം കൊണ്ട് മാത്രം പാര്‍ട്ടിയെ രക്ഷപ്പെടുത്താനാവില്ലെന്ന തിരിച്ചറിവിലാണ് ബിജെപിയുടെ നീക്കം. അതേസമയം ഹൈടെക് രീതികളുമായി രാഹുല്‍ ഗാന്ധി പല മേഖലകളിലും ബിജെപിയെ പിന്തള്ളിയിട്ടുണ്ട്. അദ്ദേഹത്തെ വീഴ്്ത്തുകയാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. കടുത്ത രീതിയിലുള്ള വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള നിര്‍ദേശവും ഷാ മുന്നോട്ട് വെച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ നീക്കം

ഉത്തര്‍പ്രദേശിലെ നീക്കം

ഉത്തര്‍പ്രദേശില്‍ ജോര്‍ദാന്‍ സദാഫിയയെ തിരിച്ച് കൊണ്ടുവന്നത് തന്നെ പല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ്. മുമ്പ് ഗുജറാത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടായപ്പോള്‍ എല്ലാം ഒറ്റയടിക്ക് ബിജെപിക്ക് അനുകൂലമാക്കിയ ചരിത്രമുണ്ട് സദാഫിയക്ക്. മോദിയേക്കാള്‍ ആര്‍എസ്എസുമായും വിഎച്ച്പിയുമായും നല്ല ബന്ധമാണ് സദാഫിയക്ക് ഉള്ളത്. യുപിയില്‍ നിന്ന് 80 സീറ്റും തൂത്തുവാരുകയാണ് സദാഫിയയുടെ ലക്ഷ്യം. അമിത് ഷായേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് സദാഫിയ അവിടെ ലക്ഷ്യമിടുന്നത്.

ഭൂപേന്ദ്ര യാദവ്

ഭൂപേന്ദ്ര യാദവ്

ബീഹാറില്‍ കോണ്‍ഗ്രസിന്റെ നേട്ടം പരമാവധി ഇല്ലാതാക്കാനാണഅ അമിത് ഷായുടെ നിര്‍ദേശം. ഇവിടെ ഭൂപേന്ദ്ര യാദവിനാണ് ചുമതല നല്‍കിയിരിക്കുന്നത്. ബിജെപി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. അമിത് ഷായുടെ അടുപ്പക്കാരനാണ് അദ്ദേഹം. ജെഡിയു, എല്‍ജെപി, എന്നിവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് ഭൂപേന്ദ്ര യാദവിന്റെ ഇടപെടലാണ്. ഇവിടെ 35 സീറ്റ് നേടാനാണ് അദ്ദേഹത്തിന് ചുമതല നല്‍കിയിരിക്കുന്നത്.

അസമും ഒഡീഷയും

അസമും ഒഡീഷയും

അസമില്‍ യുപി സര്‍ക്കാരിലെ മന്ത്രിയായ മഹേന്ദ്ര സിംഗിനാണ് അമിത് ഷാ ചുമതല നല്‍കിയിരിക്കുന്നത്. ഇവിടെയുള്ള സീറ്റുകള്‍ എല്ലാം ബിജെപിക്ക് ഇപ്പോഴേ ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ബിജെപി ഏറ്റവും ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഒഡീഷ. ഇവിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിനാണ് ചുമതല നല്‍കിയിരിക്കുന്നത്. സംഘടനാ തലത്തില്‍ ഏറ്റവും മികച്ച നേതാവാണ് അദ്ദേഹം.ഇവിടെ പത്ത് സീറ്റ് പാര്‍ട്ടി നേടിയാല്‍ അത് അരുണ്‍ സിംഗിന്റെ നേട്ടമായി മാറും.

ഹിമാചലും ജാര്‍ഖണ്ഡും

ഹിമാചലും ജാര്‍ഖണ്ഡും

ജാര്‍ഖണ്ഡില്‍ ബിജെപി വിരുദ്ധ മുന്നണി വലിയ ഭീഷണിയാണ്. ഇതിനെ രാഹുല്‍ ഗാന്ധിയാണ് ഏകോപിപ്പിക്കുന്നത്. ഇതിനെ പൊളിക്കാന്‍ മുന്‍ ബീഹാര്‍ ബിജെപി അധ്യക്ഷന്‍ മംഗള്‍ പാണ്ഡെയാണ് എത്തിയിരിക്കുന്നത്. നേരത്തെ ഹിമാചലില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച ചരിത്രമുണ്ട് മംഗള്‍ പാണ്ഡെയ്ക്ക്. അതേസമയം ഹിമാചല്‍ പ്രദേശില്‍ മുന്‍ ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ തിരത്ത് സിംഗ് റാവത്തിനാണ് ചുമതല. ഇവിടെയുള്ള നാല് സീറ്റും നേടാനാണ് അദ്ദേഹത്തെ ഇറക്കിയിരിക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണ വന്‍ നേട്ടം ബിജെപി ലക്ഷ്യമിടുന്നുണ്ട്. മുതിര്‍ന്ന വക്താവിനെ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി നിയമിച്ചിരിക്കുന്നത്. നളിന്‍ കോലിക്കാണ് നാഗാലാന്‍ഡിന്റെയും മണിപ്പൂരിന്റെ ചുമതല. മണിപ്പൂരില്‍ ബിജെപി വന്‍ ജയസാധ്യത ഉണ്ട്. സിക്കിമിന്റെ ചുമതല നിതിന്‍ നബിനിനാണ്. ഇയാള്‍ ബീഹാറില്‍ നിന്നുള്ള എംഎല്‍എയാണ്.

രാജസ്ഥാനില്‍ രണ്ടുപേര്‍

രാജസ്ഥാനില്‍ രണ്ടുപേര്‍

രണ്ട് പ്രമുഖരെയാണ് രാജസ്ഥാനില്‍ തേരോട്ടം നടത്താന്‍ ബിജെപി നിയമിച്ചത്. പ്രകാശ് ജാവദേക്കറാണ് ആദ്യത്തെ പ്രമുഖന്‍. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. സുധാന്‍ഷു ത്രിവേദിക്കും ചുമതലുണ്ട്. രാജ്‌നാഥ് സിംഗിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. ജാതിസമവാക്യങ്ങള്‍ നന്നായി അറിയാവുന്ന നേതാവാണ് ത്രിവേദി.

വമ്പന്‍ നേതാക്കള്‍

വമ്പന്‍ നേതാക്കള്‍

പഞ്ചാബിന്റെ ചുമതല ക്യാപ്റ്റന്‍ അഭിമന്യുവിനാണ്. ഛത്തീസ്ഗഡില്‍ അനില്‍ ജെയ്‌നിനും ഗുജറാത്തില്‍ ഒപി മാഥുറിനും തവര്‍ചന്ദ് ഗെലോട്ട് ഉത്തരാഖണ്ഡിലും ആന്ധ്രപ്രദേശില്‍ സുനില്‍ ദേവ്ധറിനും തെലങ്കാനയില്‍ അരവിന്ദ് ലിംമ്പാവാലിക്കും മധ്യപ്രദേശില്‍ സ്വതന്ത്ര ദേവ് സിംഗിനുമാണ് ചുമതല. പരിചയസമ്പത്തുള്ളവരെയും ജൂനിയര്‍ നേതാക്കളെയും ഒരേപോലെ ഉള്‍പ്പെടുത്തിയാണ് അമിത് ഷായുടെ നീക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ ഇവര്‍ക്കുള്ള മുന്‍തൂക്കം രാഹുലിനെ വീഴ്ത്തുമെന്നാണ് അമിത് ഷായുടെ പ്രവചനം.

രാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും, സാമ്പത്തിക നയം തയ്യാറാക്കുന്നത് മുന്‍ പ്രധാനമന്ത്രിരാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും, സാമ്പത്തിക നയം തയ്യാറാക്കുന്നത് മുന്‍ പ്രധാനമന്ത്രി

കാനം ഇപ്പോഴും സിപിഐ ആണെന്ന് ബോധ്യമുണ്ട്.... വിമര്‍ശനത്തിന് മറുപടിയുമായി വിഎസ്!!കാനം ഇപ്പോഴും സിപിഐ ആണെന്ന് ബോധ്യമുണ്ട്.... വിമര്‍ശനത്തിന് മറുപടിയുമായി വിഎസ്!!

English summary
bjp bets heavy on electoral experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X