കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഗ്യസിങ് ബിജെപി പരിപാടിക്കിടെ തലകറങ്ങി വീണു; മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍ പാര്‍ട്ടി പരിപാടിക്കിടെ തലകറങ്ങി വീണു. ബിജെപി സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഭോപ്പാലിലെ ബിജെപി ഓഫീസില്‍ നടന്ന പരിപാടിക്കിടെയാണ് പ്രഗ്യസിങ് വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി എംഎല്‍എമാര്‍, നേതാക്കള്‍ എന്നിവരെല്ലാം പങ്കെടുത്ത ചടങ്ങിലാണ് സംഭവം.

S

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

അടുത്തിടെ ദില്ലിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രഗ്യാ സിങ് കഴിഞ്ഞദിവസമാണ് ഭോപ്പാലില്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ച രാവിലെ അവര്‍ പാര്‍ട്ടി ഓഫീസിലെത്തി. നല്ല ഉന്മേഷത്തോടെയാണ് ആദ്യം കാണപ്പെട്ടത്. എന്നാല്‍ അല്‍പ്പനേരം പിന്നിട്ടപ്പോള്‍ ക്ഷീണം തോന്നുകയും വീഴുകയുമായിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് പുറത്തെത്തിച്ച പ്രഗ്യക്ക് വെള്ളം നല്‍കി. ബോധം വീണ്ടെടുക്കുകയും ചെയ്തു. ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ബിജെപി നേതാവും സിനിമയെടുക്കും!! 'വാരിയംകുന്നന്‍' കത്തുന്നു; ഒരുങ്ങുന്നത് നാല് സിനിമകള്‍ബിജെപി നേതാവും സിനിമയെടുക്കും!! 'വാരിയംകുന്നന്‍' കത്തുന്നു; ഒരുങ്ങുന്നത് നാല് സിനിമകള്‍

ദില്ലിയില്‍ നിന്ന് കഴിഞ്ഞദിവസം ഭോപ്പാലില്‍ തിരിച്ചെത്തിയ പ്രഗ്യ തന്റെ ആരോഗ്യ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചിരുന്നു. തലച്ചോറിലെ നീര്‍ക്കെട്ടും കാഴ്ച നഷ്ടമായതുമെല്ലാം അവര്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് ഏറ്റ പീഡനങ്ങളാണ് തന്നെ ഈ അവസ്ഥയിലെത്തിച്ചതെന്ന് അവര്‍ പറയുന്നു. തലച്ചോറില്‍ നീര്‍ക്കെട്ടുണ്ട്. ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി. വലതുകണ്ണിന്റെ കാഴ്ച മങ്ങിയിട്ടുണ്ട്.- പ്രഗ്യ പറയുന്നു.

കോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപികോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപി

2008ലെ മലേഗാവ് സ്‌ഫോടന കേസിലാണ് പ്രഗ്യ സിങ് അറസ്റ്റിലായത്. പിന്നീട് പല കേസുകളിലും ഇവര്‍ ആരോപണവിധേയയായിരുന്നു. കസ്റ്റഡി കാലത്ത് ഏറ്റ പീഡനങ്ങളാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും പ്രഗ്യ പറഞ്ഞു. എംപിയെ കാണാനില്ലെന്ന് ഭോപ്പാല്‍ മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട വിഷയത്തിലും അവര്‍ പ്രതികരിച്ചു. ഇതുവരെ താന്‍ ദില്ലിയിലായിരുന്നു. ലോക്ക് ഡൗണ്‍ കാരണം യാത്രാ നിയന്ത്രണമുള്ളതിനാല്‍ ഭോപ്പാലിലേക്ക് വരാന്‍ സാധിച്ചില്ല.

English summary
BJP Bhopal MP Pragya Thakur Faints At Party Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X