പ്രഗ്യസിങ് താക്കൂര്‍ വാക്‌സിനെടുത്തത് വീട്ടില്‍വച്ച്; മോദിയേക്കാള്‍ പരിഗണനയെന്ന് കോണ്‍ഗ്രസ്
ദില്ലി: ഭോപ്പാലിലെ ബിജെപി എംപി പ്രഗ്യസിങ് താക്കൂര്‍ ആരോഗ്യ പ്രവര്‍ത്തകരെ വീട്ടിലെത്തിച്ച് കൊവിഡ് വാക്‌സിനെടുത്തത് വിവാദത്തില്‍. എല്ലാവരും വാക്‌സിന്‍ കേന്ദ്രത്തിലെത്തുമ്പോഴാണ് പ്രഗ്യയ്ക്ക് പ്രത്യേക പരിഗണന. വാക്‌സിന്‍ സ്വീകരിക്കുന്ന വീഡിയോ പ്രഗ്യ പുറത്തുവിട്ടതോടെയാണ് ചര്‍ച്ചയായത്. പ്രായമേറിയവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും പ്രത്യേക ഇളവ് നല്‍കുന്നുണ്ട് എന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തുവന്നു.

ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം
അടുത്തിടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത പ്രഗ്യ ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. മാത്രമല്ല, അവര്‍ ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു. കളിയും ഡാന്‍സുമെല്ലാം സാധ്യമാകുന്ന വ്യക്തിക്ക് എന്തുകൊണ്ട് വാക്‌സിന്‍ കേന്ദ്രത്തിലെത്തി കുത്തിവയ്‌പ്പെടുത്തുകൂടാ എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വരെയുള്ള ബിജെപി നേതാക്കള്‍ വാക്‌സിന്‍ കേന്ദ്രത്തിലെത്തിയല്ലോ എന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലുജ ചൂണ്ടിക്കാട്ടുന്നു.
Recommended Video
നിരവധി പേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയാണ് 51കാരിയായ പ്രഗ്യ സിങ് താക്കൂര്‍. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. പ്രഗ്യയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കിയ ബിജെപിയുടെ തീരുമാനം ഏറെ വിവാദമായിരുന്നു. സ്‌ഫോടന കേസില്‍ 2008ലാണ് പ്രഗ്യ അറസ്റ്റിലായത്. 2017ല്‍ ജാമ്യം ലഭിച്ചു. നേരിട്ട് കോടതിയില്‍ ഹാരാകുന്നതിലും അവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. അനാരോഗ്യം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ പ്രഗ്യ കഴിഞ്ഞ മാസം ഭോപ്പാല്‍ സ്റ്റേഡിയത്തില്‍ ബാസ്‌ക്കറ്റ് ബാള്‍ കളിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിവാഹ ചടങ്ങിനിടെ നൃത്തം ചെയ്തത്.












Click it and Unblock the Notifications