കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദില്‍ അമിത് ഷാ ഇറങ്ങുന്നത് മറ്റൊരു ലക്ഷ്യത്തിന്, ഒവൈസിയുമായി രഹസ്യ ധാരണയുണ്ടോ?

Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപി സര്‍വ സന്നാഹവുമായി ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങുന്നത് പല ലക്ഷ്യങ്ങളും മുന്നില്‍ വെച്ച്. അമിത് ഷായാണ് ഈ തന്ത്രമൊരുക്കുന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ തിരഞ്ഞെടുപ്പിലെ മുസ്ലീം-ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിച്ചാല്‍ അതിനുള്ള അവസരം ബംഗാളിലും ഒരുങ്ങും. അത്തരമൊരു തന്ത്രമാണ് ഹൈദരാബാദിലും ഒരുങ്ങുന്നത്. നഷ്ടം കെ ചന്ദ്രശേഖര്‍ റാവുവിനാണ് സംഭവിക്കാന്‍ പോകുന്നത്.

ആദ്യ ലക്ഷ്യം

ആദ്യ ലക്ഷ്യം

ബിജെപിയുടെ ഏറ്റവും വലിയ ലക്ഷ്യം എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുകയെന്നതാണ്. പാര്‍ട്ടി വളര്‍ത്തുക എന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യം മുഴുവന്‍ ഒരു സ്വരമായി മാറണം. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അമിത് ഷാ, ജെപി നദ്ദ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, യോഗി ആദിത്യനാഥ്, തേജസ്വി സൂര്യ, എന്നിവരാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. ടിആര്‍എസ്സിനാണ് ഇത് കൊണ്ട് ഏറ്റവും ചങ്കിടിപ്പ്. സാധാരണയായി പോകേണ്ട തിരഞ്ഞെടുപ്പില്‍ മറ്റ് പ്ലാനുകളാണ് ബിജെപിക്കുള്ളത്.

സൗത്ത് ഇന്ത്യന്‍ പ്ലാന്‍

സൗത്ത് ഇന്ത്യന്‍ പ്ലാന്‍

ദക്ഷിണേന്ത്യയാണ് ബിജെപിയുടെ മുന്നിലുള്ള പ്ലാന്‍. ഓരോ സംസ്ഥാനത്തായി പുതിയ കാര്യങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് ബിഎല്‍ സന്തോഷാണ്. ബിജെപിയുടെ പിന്നണിയിലെ ചാണക്യനായി സന്തോഷ് ഉയര്‍ന്ന് വന്നിരിക്കുകയാണ്. ആര്‍എസ്എസാണ് സന്തോഷിനെ ഇവിടെ എത്തിച്ചത്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി പദത്തില്‍ നോട്ടമുള്ള നേതാവാണ് അദ്ദേഹം. യെഡിയൂരപ്പയുടെ കാലശേഷം ആ പദവി സന്തോഷിനുള്ളതാണ്.

അമിത് ഷാ ചെന്നൈയിലെത്തി

അമിത് ഷാ ചെന്നൈയിലെത്തി

ദക്ഷിണേന്ത്യയാണ് ഇനി കൈപ്പിടിയിലാക്കേണ്ടതെന്ന് അമിത് ഷാ ഉറപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിന് പിന്നാലെ കേരളത്തിലെ വിവരങ്ങള്‍ തേടി ഡാറ്റയും ശേഖരിച്ചാണ് അമിത് ഷാ പോയത്. ഇതിന് ശേഷം തെലങ്കാനയില്‍ കളി കാര്യമാക്കി. ചെന്നൈയില്‍ നേരത്തെ 70000 കോടിയുടെ പദ്ധതികള്‍ പ്ലാന്‍ സൗത്ത് ഇന്ത്യയുടെ തുടക്കമായിരുന്നു. അണ്ണാ ഡിഎംകെയുമായുള്ള സഖ്യവും ഇതോടെ ഉറപ്പിച്ചു. ഹൈദരാബാദ് തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുമ്പുള്ള തന്ത്രമാണെന്ന് ബിജെപി നേതാക്കളും പറയുന്നു.

ബംഗാള്‍ പ്രധാനം

ബംഗാള്‍ പ്രധാനം

ബംഗാള്‍ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കമാണ് ബിജെപിയില്‍ നിന്ന് പ്രകടമാകുന്നത്. മമത ബാനര്‍ജിയെ വീഴ്ത്താന്‍ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനെ വര്‍ഗീയവത്കരിക്കുകയാണ് പ്രധാനം. ജിന്ന, ബിരിയാണി, പാകിസ്താന്‍, സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നിവയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും ബിജെപി പ്രചാരണായുധമാകുന്നത്. ബംഗാളിലെ 30 ശതമാനം മുസ്ലീങ്ങള്‍ ഏകദേശം 100 സീറ്റോളം വരും. ഇവര്‍ മമതയുടെ വോട്ടര്‍മാരാണ്. ഇവരെ ഭിന്നിപ്പിച്ചാല്‍ ബിജെപി ഉറപ്പായും ബംഗാള്‍ പിടിക്കും. അതിന് മുസ്ലീം മേഖലയായ ഹൈദരാബാദില്‍ തുടക്കമിടുകയാണ് അമിത് ഷാ.

ഒവൈസി ബിജെപി ഏജന്റോ?

ഒവൈസി ബിജെപി ഏജന്റോ?

ബിജെപിയുടെ രഹസ്യ ഏജന്റാണ് അസാദുദ്ദീന്‍ ഒവൈസിയെന്ന് എല്ലാവരും വിശ്വസിക്കുന്നുണ്ട്. ബീഹാറില്‍ അഞ്ച് സീറ്റ് നേടി വില്ലനായിരുന്നു ഒവൈസി. ബംഗാളില്‍ മത്സരിക്കാനും ഒവൈസി തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ ബിജെപിയുടെ ബി ടീമായി പറയുന്നതില്‍ തെറ്റുപ്പറയാനും സാധിക്കില്ല. മുസ്ലീം വോട്ടുകളെ അദ്ദേഹം ഭിന്നിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ബിജെപിയുടെ ലക്ഷ്യം മുസ്ലീങ്ങള്‍ ഒവൈസിയുടെ പാര്‍ട്ടിയെ തന്നെ പിന്തുണയ്ക്കണമെന്നാണ്. ബാക്കിയുള്ള പാര്‍ട്ടികളുടെ ഹിന്ദു വോട്ടുകള്‍ അനായാസം ബിജെപി സ്വന്തമാക്കുകയും ചെയ്യും.

എന്തുകൊണ്ട് മുസ്ലീം വോട്ടുകള്‍

എന്തുകൊണ്ട് മുസ്ലീം വോട്ടുകള്‍

മുസ്ലീങ്ങള്‍ മജ്‌ലിസ് പാര്‍ട്ടിക്ക് മാത്രമായി വോട്ട് ചെയ്യുമ്പോള്‍ അത് ബിജെപിക്ക് ജയിക്കാനുള്ള സാധ്യത കൂട്ടും. ബാക്കിയുള്ള പാര്‍ട്ടികള്‍ മുസ്ലീം വോട്ടുകള്‍ കൂട്ടിയിട്ടാണ് വിജയിക്കുന്നത്. അവരുടെ വോട്ടുബാങ്കില്‍ നല്ലൊരു ഭാഗം പോയാല്‍ അത് ബിജെപിക്കുള്ള നേട്ടമായി മാറും. അമിത് ഷാ ഒവൈസിയുമായി രഹസ്യധാരണ തന്നെ പുലര്‍ത്തുന്നുണ്ട്. അമിത് ഷാ അത്തരം ധാരണകളില്‍ മിടുക്കനാണ്. ഒരിക്കലും ഒവൈസിക്കെതിരെ അന്വേഷണം നടക്കുക പോലുമില്ല. കേന്ദ്ര ഏജന്‍സികളും അദ്ദേഹത്തെ നോട്ടമിടില്ല.

തെളിവുകള്‍ ഇങ്ങനെ

തെളിവുകള്‍ ഇങ്ങനെ

ബീഹാറില്‍ ബിജെപി ഒവൈസിയെ പോലെ എല്‍ജെപിയെ നിതീഷ് കുമാറിനെതിരെയാണ് ഉപയോഗിച്ചത്. ഇത് നിതീഷ് കുമാറിന്റെ പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിച്ചു. ഇതോടെ ബിജെപി സഖ്യത്തില്‍ വന്‍ ശക്തിയാവുകയും ചെയ്തു. ഇനി നിതീഷ് അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കണം. ഒവൈസിക്ക് അമിത് ഷായില്‍ നിന്ന് കൃത്യമായ നിര്‍ദേശം രഹസ്യമായി ലഭിക്കുന്നുണ്ടെന്ന ധാരണയാണ് പലയിടത്തും പ്രകടമാകുന്നത്. ഹൈദരാബാദില്‍ ടിആര്‍എസ്സിനെ ദുര്‍ബലമാക്കാനും ഒവൈസിയെ അമിത് ഷാ സഹായിക്കും. അതേസമയം ടിആര്‍എസ് മോദി സര്‍ക്കാരിനെ പല അവസരത്തില്‍ സഹായിച്ചതാണ്. രഹസ്യധാരണ ഇല്ലാത്തതാണ് കെസിആറിനെ അവര്‍ കൈവിടാന്‍ കാരണം.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
bjp big guns campaigning in hyberabad because of splitting the muslim vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X