ജമ്മു കശ്മീരിലെ ലെയില്‍ പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ബിജെപിയുടെ കൈക്കൂലി, വീഡിയോ വൈറല്‍, വിയര്‍ത്ത് ബിജെപി
ജമ്മു: ജമ്മു കശ്മീരിലെ പ്രസ്ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്കിയ ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കയാണ്. പണം നല്‍കിയത് പ്രചരിപ്പിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഭീഷണിയിലും കാര്യങ്ങള്‍ കൈവിട്ടിരിക്കയാണ് ബിജെപി. മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം കവര്‍ നല്കിയപ്പോള് ഒരു മാധ്യമപ്രവര്‍ത്തകയായ റിന്‍ചെന്‍ അഗ്മോ കവര്‍ തുറന്നു നോക്കുകയും പണം കണ്ടെത്തിയതോടെ അത് മടക്കി നല്‍കുകയുമായിരുന്നു.
എന്നാല്‍ കവറില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ റാലിയുടെ ക്ഷണപത്രമാണെന്നാണ് ബിജെപിയുടെ വിശദീകരണം. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കുമെന്നും ഇത്തരത്തില്‍ കൈക്കൂലി നല്‍കുന്നതിന് എതിരാണെന്നും ബിജെപി പറയുന്നു.

എന്നാല്‍ നല്കിയ കവറില്‍ 500 ന്റെ നോട്ടുകളായിരുന്നു എന്നും ഇത് ബിജെപിയുടെ സ്നേഹമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞെന്നും ലെ പ്രസ് ക്ലബ് സെക്രട്ടറി മോറപ് സ്റ്റാന്സിന് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് സംഭവം ശ്രദ്ധിച്ചെങ്കിലും ബിജെപിക്കെതിരെ നടപടി എന്നത് ചോദ്യമാണ്. ലെയുടെ ചുമതലയുള്ള തിരഞ്ഞെടുപ്പ് ഓഫീസര്‍ അന്‍വി ലാവസ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. എന്നാല്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നാണ് പറയുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തോടൊപ്പം ഇത് ക്രിമിനല്‍ കുറ്റം കൂടിയാണെന്നാണ് ലാവ്സ പറയുന്നത്, അന്‍വി മുന്‍ ഐഎസ് ഉദ്യോഗസ്ഥനായ അശോക് ലാവ്സയുടെ മകളാണ്. ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷണറുമായ അശോക് ലാവ്സ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കേസില്‍ മോദിക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മെയ് ആറിന് അഞ്ചാം ഘട്ടത്തില്‍ ലഡാക്കില്‍ വോട്ട് ചെയ്തിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications