കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിലെ ലെയില്‍ പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ബിജെപിയുടെ കൈക്കൂലി, വീഡിയോ വൈറല്‍, വിയര്‍ത്ത് ബിജെപി

  • By Desk
Google Oneindia Malayalam News

ജമ്മു: ജമ്മു കശ്മീരിലെ പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയ ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കയാണ്. പണം നല്കിയത് പ്രചരിപ്പിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഭീഷണിയിലും കാര്യങ്ങള്‍ കൈവിട്ടിരിക്കയാണ് ബിജെപി. മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം കവര്‍ നല്‍കിയപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകയായ റിന്‍ചെന്‍ അഗ്മോ കവര്‍ തുറന്നു നോക്കുകയും പണം കണ്ടെത്തിയതോടെ അത് മടക്കി നല്‍കുകയുമായിരുന്നു.

ബിജെപിയെ ഞെട്ടിച്ച് അരുൺ ജെയ്റ്റ്ലി, ഈ തിരഞ്ഞെടുപ്പിൽ 2014 ആവർത്തിക്കില്ലെന്ന് കേന്ദ്രമന്ത്രിബിജെപിയെ ഞെട്ടിച്ച് അരുൺ ജെയ്റ്റ്ലി, ഈ തിരഞ്ഞെടുപ്പിൽ 2014 ആവർത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി


എന്നാല്‍ കവറില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ റാലിയുടെ ക്ഷണപത്രമാണെന്നാണ് ബിജെപിയുടെ വിശദീകരണം. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കുമെന്നും ഇത്തരത്തില്‍ കൈക്കൂലി നല്‍കുന്നതിന് എതിരാണെന്നും ബിജെപി പറയുന്നു.

bjp-22-1511315802-1

എന്നാല്‍ നല്‍കിയ കവറില്‍ 500 ന്റെ നോട്ടുകളായിരുന്നു എന്നും ഇത് ബിജെപിയുടെ സ്‌നേഹമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞെന്നും ലെ പ്രസ് ക്ലബ് സെക്രട്ടറി മോറപ് സ്റ്റാന്‍സിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവം ശ്രദ്ധിച്ചെങ്കിലും ബിജെപിക്കെതിരെ നടപടി എന്നത് ചോദ്യമാണ്. ലെയുടെ ചുമതലയുള്ള തിരഞ്ഞെടുപ്പ് ഓഫീസര്‍ അന്‍വി ലാവസ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. എന്നാല്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നാണ് പറയുന്നത്.


തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തോടൊപ്പം ഇത് ക്രിമിനല്‍ കുറ്റം കൂടിയാണെന്നാണ് ലാവ്‌സ പറയുന്നത്, അന്‍വി മുന്‍ ഐഎസ് ഉദ്യോഗസ്ഥനായ അശോക് ലാവ്‌സയുടെ മകളാണ്. ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷണറുമായ അശോക് ലാവ്‌സ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കേസില്‍ മോദിക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മെയ് ആറിന് അഞ്ചാം ഘട്ടത്തില്‍ ലഡാക്കില്‍ വോട്ട് ചെയ്തിരുന്നു.

English summary
BJP bribed journalist in Leh, Jammu and Kashmir by saying that the money is a token of love from BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X