Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ കെജിഎഫ് താരത്തെ പാർട്ടിയിലെത്തിച്ച് ബിജെപി; സ്ഥാനാർത്ഥിയാകും?

ബിജെപിക്കെതരിയേരേയും നരേന്ദ്ര മോദി സർക്കാരിനേയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന നേതാവായിരുന്നു അനന്ദ്

anathnag-1677071468.jpg -Prop

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് കന്നഡ താരത്തെ പാർട്ടിയിൽ എത്തിച്ച് ബിജെപി. കെജിഎഫ് താരമായ അനന്ദ് നാഗ് ആണ് ബി ജെ പിയിൽ ചേരാൻ ഒരുങ്ങുന്നത്.മുൻ മന്ത്രിയും എംഎൽഎയും ആയിരുന്ന അനന്ദ് നേരത്ത ജെഡിഎസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു..

ജെ.എച്ച് പട്ടേൽ സർക്കാരിൽ എം.എൽ.സി, എം.എൽ.എ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ നഗരവികസന മന്ത്രിയായിരുന്നു. 2004 ൽ ജനാതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു എന്നാൽ പരാജയപ്പെട്ടിരുന്നു. അന്ന് മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയോടായിരുന്നു അനന്ദ് നാഗ് മത്സരിച്ചത്.

200 ലധികം കന്നഡ സിനിമകളും ഹിന്ദി, തെലുങ്ക്, മറാത്തി, മലയാളം, ഇംഗ്ലീഷ് സിനിമകളും ഉൾപ്പെടെ 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.നാടകങ്ങളിലും സമാന്തര സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവ സാന്നിധ്യമായിരുന്നു അനന്ദ്.

ബിജെപിക്കെതരിയേരേയും നരേന്ദ്ര മോദി സർക്കാരിനേയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന നേതാവായിരുന്നു അനന്ദ്. അതുകൊണ്ട് തന്നെ അനന്ദിന്റെ ബിജെപി പ്രവേശം വലിയ അമ്പരപ്പോടെയാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ അനന്ത് മത്സരിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അനന്ദ് സ്റ്റാർ കാമ്പെയ്നറായേക്കും.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ വലിയ പ്രതിസന്ധിയാണ് ബി ജെ പി നേരിടുന്നത്. ആഭ്യന്തര തർക്കങ്ങളും ഭരണ വിരുദ്ധ വികാരവും ശക്തമാണ്. മാത്രമല്ല പാർട്ടിയിൽ നേതാക്കളുടെ കൊഴിഞ്ഞ് പോക്കും തിരിച്ചടി തീർക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബി ജെ പിയെ ഞെട്ടിച്ച് കൊണ്ട് മുതിർന്ന നേതാവ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയുടെ ഏറ്റവും അടുത്ത അനുയായി ആയ എച്ച് ഡി തിമ്മയ്യയായിരുന്നു രാജിവെച്ചത്. ഇനിയും കൂടുതൽ നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേരുമെന്നാണ് കോൺഗ്രസ് നേതാക്കൾ വെല്ലുവിളിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+