കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛണ്ഡീഗണ്ഡിലെ മുതിര്‍ന്ന ബിജെപി-ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, മോദിക്ക് വിമര്‍ശനം

Google Oneindia Malayalam News

ചണ്ഡീഗഡ്:ചണ്ഡീഗഡിലെ മുതിര്‍ന്ന ബിജെപി, ബിഎസ്പി നേതാക്കളും അണികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഛണ്ഡീഗഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പവന്‍കുമാര്‍ ബന്‍സാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ വെച്ച് ഇവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം കൈമാറി.

ബിജെപി ന്യൂനപക്ഷ സെല്‍ നേതാവ് നൗഷാദ് ഖാന്‍, ബിഎസ്പി യൂത്ത് വിങ് നേതാവ് ദില്‍വര്‍ സിങ്, മുതിര്‍ന്ന വനിതാ നേതാവ് നിര്‍മ്മല ദേവി എന്നിവര്‍ക്കൊപ്പം 50 ഓളം ബിജെപി-ബിഎസ്പി പ്രവര്‍ത്തകരണാ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

<strong> 'അബ് ഹോഗാ ന്യായ്'; മോദിയുടെ മേം ഭി ചൗക്കിദാറിനെ വെല്ലാന്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം</strong> 'അബ് ഹോഗാ ന്യായ്'; മോദിയുടെ മേം ഭി ചൗക്കിദാറിനെ വെല്ലാന്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

പവന്‍ കുമാര്‍ ബന്‍സര്‍, ഛണ്ഡീഗഡ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രദീപ് ചബ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് നേതാക്കളെ കോണ്‍ഗ്രസ് സ്വീകരിച്ചത്. ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സ്വീകരണച്ചടങ്ങില്‍ ദില്‍വര്‍ സിങ് നടത്തിയത്.

congress

ലോക്സഭ തിരഞ്ഞെടുപ്പ്; ചണ്ഡിഗഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ചണ്ഡീഘണ്ഡിലെ പാര്‍ട്ടിയെ അവര്‍ തിരിഞ്ഞു നോക്കുന്നില്ല. അവരുടെ ശ്രദ്ധ പൂര്‍ണ്ണമായും ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വിമര്‍ശിച്ചു. ഓരോ ദിനം കൂടുന്തോറം തീവ്രഹിന്ദുത്വത്തിന്‍റെ പാതയിലാണ് ബിജെപിയെന്നായിരുന്നു നൗഷാദ് ഖാന്‍റെ വിമര്‍ശനം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദിക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പടുത്തി.

English summary
BJP, BSP leaders join Congress in Chandigarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X