കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കായി വോട്ട്പിടിക്കാന്‍ വമ്പന്‍മാരെത്തും, കോണ്‍ഗ്രസുകാര്‍ കേട്ടോ?

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി വോട്ട് പിടിക്കാന്‍ മോദി, അമിത് ഷാ എന്നിവര്‍ വരും

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം തിരിച്ചുപിടിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങാനൊരുങ്ങുകയാണ്. വന്‍ താരനിരയെയാണ് വോട്ടു പിടിക്കാന്‍ ബിജെപി രംഗത്തിറക്കുന്നത്.

bjp

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, മനോഹര്‍ പരീക്കര്‍ എന്നിവരടക്കം 40 പ്രമുഖര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നുണ്ട്. അടുത്ത മാസം 15ന് ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

modi

മധുര എംപിയും മുന്‍ ബോളിവുഡ് നടിയുമായ ഹേമ മാലിനി, കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എന്നിവരും ഉത്തരാഖണ്ഡിലെത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അരുള്‍ സിങ് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, രാധാ മോഹന്‍ സിങ് ബിജെപിക്കുവേണ്ടി പ്രചാരണത്തിനെത്തും.

English summary
Prime Minister Narendra Modi, BJP President Amit Shah, Union Ministers Arun Jaitley and Manohar Parrikar are among 40 star campaigners who will campaign for the party in Uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X