Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ​ഗാന്ധിയെ രാവണനാക്കി പ്രചാരണം, ബിജെപിയുടെ ഉദ്ദേശം വ്യക്തമെന്ന് കോൺ​ഗ്രസ്

രാഹുൽ ​ഗാന്ധിയെ രാവണനോട് ഉപമിച്ച ചിത്രമുൾപ്പെടെ പങ്കുവച്ച് ബി ജെ പി. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. രാഹുൽ ​ഗാന്ധിയുടെ മുഖം രാവണന്റെ മുഖത്തോട് സാദൃശ്യപ്പെടുത്തി ചിത്രം പങ്കുവയ്ക്കുകയായിരുന്നു.

''രാവൺ, നിർമാണം കോൺഗ്രസ് പാർട്ടി, സംവിധാനം ജോർജ് സോറസ്.''എന്ന ടൈറ്റിലോടെയാണ് ചിത്രം പങ്കുവച്ചത്. കണ്ടാൽ സിനിമാ പോസ്റ്റർ എന്ന തോന്നിക്കുന്ന തരത്തിലാണ് ചിത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. രാവൺ സിനിമയുടെ പോസ്റ്ററിനോട് സാദ‍ൃശ്യവും ബി ജെ പി പങ്കുവച്ച ചിത്രത്തിനുണ്ട്.

raga2

ബി ജെ പിയുടെ ഔദ്യോ​ഗിക എക്സ് പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. 'ഇതാ പുതിയ തലമുറയിലെ രാവണൻ. അദ്ദേഹം തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം' - എന്ന കുറിപ്പും നൽകിയിട്ടുണ്ട്.

അതേ സമയം രാഹുലിന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പ്രതിഷേധമറിയിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. ബി ജെ പിയുടെ ഉദ്ദേശം വളരെ വ്യക്തമാണെന്നും രാഹുൽ ​ഗാന്ധിയെ കൊല്ലുകയാണ് അവർക്ക് വേണ്ടതെന്നും കോൺ​ഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ പറഞ്ഞു. രാഷ്ട്രീയപരമായ കാരണങ്ങളഅ‍ കൊണ്ടാണ് രാ​ഹുൽ ​ഗാന്ധിയുടെ എസ് പി ജി പ്രൊട്ടക്ഷൻ കേന്ദ്രസർക്കാർ പിൻവലിച്ചത്. പിന്നീട് അദ്ദേഹം ആവശ്യപ്പെട്ടിട്ടും മറ്റൊരു വീട് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിനെതിരെ പ്രചരിപ്പിച്ച ചിത്രം ബി ജെ പി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.ബി ജെ പിയുടെ ഔദ്യോ​ഗിക പേജിലൂടെ ഇത്തരത്തിലൊരു ചിത്രം പങ്കുവയ്ക്കുന്നതിലൂടെ അവർ എന്താണ് ലക്ഷ്യം വയ്ക്കുന്നത് ? രാഹുലിന്റെ അച്ഛനെയും മുത്തശ്ശിയെയും അക്രമികൾ കൊലപ്പെടുത്തിയതാണ്. അങ്ങനെയുള്ള ഒരു കോൺ​ഗ്രസ് എം പിക്കെതിരെ ഇത്തരത്തിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യയെ വിഭജിക്കുന്നതാണ്.

ദിവസവും കളവു പറയുന്ന മന്ത്രിക്ക് ബി ജെ പിയുടെ ഇത്തരം പ്രചരണങ്ങൾ പ്രശ്നമാകില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. എന്നാൽ ഇത് അപകടകരമാണ്. ഇതു കൊണ്ട് ഞങ്ങൾ ഭയപ്പെടാനൊന്നും പോകുന്നില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+