കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പാവങ്ങള്‍ക്ക് ഒന്നും ചെയ്യില്ല; അമിത് ഷായുടെ കിടിലന്‍ പ്രസംഗം!! അന്ധംവിട്ട് പാര്‍ട്ടിക്കാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
'പാവപ്പെട്ടവര്‍ക്കും ദളിതുകള്‍ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്യില്ല'

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കവെ ബിജെപി നേതാക്കള്‍ക്ക് കഷ്ടകാലമാണ്. മനസില്‍ കരുതിയതല്ല പറയുന്നത്. വ്യാപകമായ തെറ്റുകളുണ്ടാകുന്നു. തെറ്റ് വരുത്തുന്ന സംഭവങ്ങളിലെല്ലാം പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുണ്ട്.

Amit

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ പ്രസംഗിച്ച അമിത് ഷാ വീണ്ടും സമാനമായ പ്രശ്‌നത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. ഇത്തവണ അമിത് ഷാക്കല്ല നാക്ക് പിഴ സംഭവിച്ചത്. അദ്ദേഹത്തിന്റെ ഹിന്ദിയിലെ പ്രസംഗം കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയ എംപി പ്രഹ്ലാദ് ജോഷിക്കാണ് തെറ്റിയത്.

പാവപ്പെട്ടവര്‍ക്കും ദളിതുകള്‍ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്യില്ല എന്നാണ് പ്രഹ്ലാദ് ജോഷി പരിഭാഷപ്പെടുത്തിയത്. നേരത്തെ അമിത് ഷാക്ക് പറ്റിയ നാക്കുപിഴ കഴഞ്ഞദിവസം പ്രധാന വാര്‍ത്തയായിരുന്നു. കര്‍ണാടകയിലെ നമ്പര്‍ വണ്‍ അഴിമതിക്കാരനാണ് യെദ്യൂരപ്പ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്ന വ്യക്തിയാണ് യെദ്യൂരപ്പ. അദ്ദേഹത്തെ കുറിച്ചാണ് നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന് അമിത് ഷാ പറഞ്ഞത്. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെയാണ് പുതിയ തെറ്റ് സംഭവിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യയെ വിമര്‍ശിക്കാന്‍ ശ്രമിക്കവെയാണ് അമിത് ഷാ സ്വന്തം പാര്‍ട്ടി നേതാവിനെ നമ്പര്‍ വണ്‍ അഴിമതിക്കാരനാക്കിയത്. തെറ്റ് മനസിലായ ഉടനെ അദ്ദേഹം സിദ്ധാരാമയ്യ സര്‍ക്കാരാണ് അഴിമതിയില്‍ മുമ്പിലെന്ന് തിരുത്തി പറയുകയും ചെയ്തു. അമിത് ഷായുടെയും പ്രഹ്ലാദ് ജോഷിയുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണിപ്പോള്‍.

English summary
Karnataka election: Modi will not help poor, BJP leader says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X