കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മത്സരിക്കാതെ തന്നെ സര്‍ക്കാരുണ്ടാക്കാം...രാം മാധവ് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിനെ കുറിച്ച് അടുത്തൊന്നും വലിയ വാര്‍ത്തകളുണ്ടായിരുന്നില്ല. അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാദപരമായ പരാമര്‍ശവുമായി അദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ്. ലോക രാഷ്ട്രീയത്തില്‍ ഏകാധിപത്യ നേതൃത്വത്തിന്റെ പുതിയ യുഗം തുടങ്ങിയതായി അദ്ദേഹം പറയുന്നു. അത് ജനങ്ങള്‍ക്ക് നല്ലതാണെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ അത്തരമൊരു ഭരണം ആരംഭിച്ചതായി രാം മാധവ് പറഞ്ഞു.

1

രാജ്യത്ത് ഇന്നുള്ളതില്‍ ഏറ്റവും ജനപ്രിയനും പ്രശസ്തനുമായ നേതാവ് മോദിയാണെന്ന് രാം മാധവ് പറയുന്നു. അതേസമയം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അദ്ദേഹത്തില്‍ കേന്ദ്രീകരിച്ചാണ് നടന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് ആര്‍എസ്എസിന് കൂടി അവകാശപ്പെട്ടതാണ്. ആര്‍എസ്എസ് മൂന്നര ലക്ഷം ഗ്രാമങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇത്ര വലിയ വിജയത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും രാം മാധവ് പറഞ്ഞു.

അതേസമയം രാം മാധവിന്റെ പ്രസ്താവന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ്. ഏകാധിപത്യ നയങ്ങള്‍ ഇന്ത്യയില്‍ വന്ന് കഴിഞ്ഞെന്നും, എതിര്‍പ്പറിയിക്കുന്നവരെ ജയിലിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇത് പ്രത്യക്ഷമായി സമ്മതിക്കുകയാണ് രാം മാധവ്. ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വിദഗ്ദരായി കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചിരിക്കുന്നത് മോദിയിലാണ്. അത് ഏകാധിപത്യ രീതിയിലുള്ള ഭരണത്തിന് തുടക്കമിട്ടു. പക്ഷേ പോസിറ്റീവായ രീതിയിലാണ് അത് നടക്കുന്നതെന്നും രാം മാധവ് ചൂണ്ടിക്കാട്ടി. പല രാജ്യങ്ങളിലും ദുര്‍ബലമായ നേതൃത്വം കാരണം സര്‍ക്കാരുകള്‍ മാസങ്ങള്‍ക്കുള്ളില്‍ താഴെ വീഴുന്നത് കാണാമെന്നും, എന്നാല്‍ ശക്തമായ നേതൃത്വം ഇതിനെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യവും വലിയൊരു മാറ്റത്തിലൂടെയാണ് പോകുന്നത്. ബിജെപി എല്ലാവരെയും ഒന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് വളര്‍ത്തിയതെന്നും രാം മാധവ് പറഞ്ഞു.

 ബിജെപിയുടെ പിണക്കം മാറ്റാന്‍ നായിഡു.... ആന്ധ്രയില്‍ തിരിച്ചുവരവിന് ടിഡിപി ഒരുങ്ങുന്നു!! ബിജെപിയുടെ പിണക്കം മാറ്റാന്‍ നായിഡു.... ആന്ധ്രയില്‍ തിരിച്ചുവരവിന് ടിഡിപി ഒരുങ്ങുന്നു!!

English summary
bjp can form govt without contesting polls says ram madhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X