കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗം റദ്ദാക്കി; കാരണം ഇതാണ്

Array

  • By S Swetha
Google Oneindia Malayalam News

ദില്ലി: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗം റദ്ദാക്കി. പാര്‍ട്ടിയുടെ രാജ്യസഭ എം.പി മദന്‍ ലാല്‍ സെയ്‌നിയുടെ മരണത്തെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്. ചൊവ്വാഴ്ച രാവിലെ 9.30 ന് നിശ്ചയിച്ചിരുന്ന യോഗം 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ ബിജെപി എംപിമാരും പങ്കെടുക്കുന്ന ആദ്യ യോഗമായിരുന്നു.

താടിയുള്ള അപ്പന്മാരെ കാണുമ്പോൾ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യും! എസ്എഫ്ഐക്കെതിരെ പ്രതിഷേധം
ബിജെപിയുടെ രാജസ്ഥാനിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ മദന്‍ ലാല്‍ സെയ്‌നി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരിച്ചത്. എയിംസിലെ ചികിത്സയ്ക്കായി സെയ്‌നിയെ ദില്ലിയിലേക്ക് കൊണ്ടും പോകാനിരിക്കെയാണ് മരണം. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും രാത്രി 7.09 ഓടെ അന്തരിച്ചു.

bjp-22-1511315802-14

ബിജെപി കുടുംബത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് മദന്‍ലാല്‍ സെയ്നിയുടെ നിര്യാണമെന്നും തന്റെ പ്രാര്‍ത്ഥനകളും ചിന്തകളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മദന്‍ലാല്‍ സെയ്നിയുടെ നിര്യാണത്തില്‍ ദു:ഖിതനാണെന്നും എംപി, എംഎല്‍എ, സംസ്ഥാന ബിജെപി പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം വിഭജനമില്ലാത്ത സേവനം അനുഷ്ഠിച്ചുവെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ട്വീറ്റ് ചെയ്തു.


രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മദന്‍ ലാലിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ചു, 'എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്. ഈ നഷ്ടം വഹിക്കാന്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ. അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ.' ബി.ജെ.പി രാജസ്ഥാന്‍ പ്രസിഡന്റ് മദന്‍ ലാല്‍ സെയ്‌നിജി അന്തരിച്ച വിവരം അറിഞ്ഞ് താന്‍ ഞെട്ടിപ്പോയതായി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

English summary
BJP Cancells first Parliamentary party meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X