കാണാൻ കൊള്ളാം, പക്ഷെ രാഷ്ട്രീയത്തിൽ പൂജ്യം, ഊർമിളയെ അധിക്ഷേപിച്ച് ബിജെപി നേതാവ്
മുംബൈ: കോൺഗ്രസ് സ്ഥാനാർത്ഥി ഊർമിള മഡോദ്കറെ അധിക്ഷേപിച്ച് ബിജെപി നേതാവും മുംബൈ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ഗോപാൽ ഷെട്ടി. അടുത്തിടെ കോൺഗ്രസിൽ ചേർന്ന ബോളിവുഡ് താരം ഊർമിളയാണ് മുംബൈ നോർത്തിൽ ഗോപാൽ ഷെട്ടിയുടെ എതിർസ്ഥാനാർത്ഥി.
ഊർമിള കാണാൻ സുന്ദരിയാണ് എന്നാൽ രാഷ്ട്രീയത്തിൽ അവർ വട്ട പൂജ്യമാണെന്നായിരുന്നു ഗോപാൽ ഷെട്ടിയുടെ വാക്കുകൾ. നടൻ ഗോവിന്ദ ഒരിക്കൽ മുംബൈ നോർത്തിൽ വിജയിച്ചിട്ടുണ്ട്. ഇത് കണ്ടാണ് ഊർമിള മത്സരത്തിനിറങ്ങുന്നത്, എന്നാൽ അവരെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും ഗോപാൽ ഷെട്ടി പറഞ്ഞു.

ഊർമിളയെ നേരിട്ട് കാണാൻ ആളുകൾക്ക് കൗതുകമുണ്ട്. എന്നാൽ വോട്ട് രേഖപ്പെടുത്തുമ്പോളാണ് ജനങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. ഊർമിളയുടെ തിരഞ്ഞെടുപ്പ് റാലിയിലെ ജനപങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോപാൽ ഷെട്ടി.
ജനങ്ങൾ തനിക്കൊപ്പമാണെന്നും മണ്ഡലത്തിൽ വീണ്ടും വിജയം ഉറപ്പാണെന്നും ഗോപാൽ ഷെട്ടി പ്രതികരിച്ചു. 2014ൽ കോൺഗ്രസ് നേതാവ് സജ്ഞയ് നിരുപമിനെയാണ് ഗോപാൽ ഷെട്ടി പരാജയപ്പെടുത്തിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications