കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അങ്കത്തിനിറങ്ങുന്നത് പ്രബലര്‍! ശ്രദ്ധാകേന്ദ്രമായി വാരണാസിയും അമേഠിയും!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ ശ്രദ്ധാകേന്ദ്രമായി വാരണാസിയും അമേഠിയും | Oneindia Malayalam

ദില്ലി: വ്യാഴാഴ്ച രാത്രിയാണ് 184 പേരെ ഉള്‍പ്പെടുത്തി ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നത്. പട്ടികയില്‍ മോദിയും അമിത് ഷായും സ്മൃതി ഇറാനിയുമെല്ലാം ഇടംപിടച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി പുറത്തായി. അദ്വാനിയുടെ സീറ്റ് അമിത് ഷായ്ക്ക് ലഭിച്ചു.

75 വയസ് പൂര്‍ത്തിയായവര്‍ മത്സരിക്കേണ്ടെന്ന പാര്‍ട്ടിയുടെ തിരുമാനമാണ് അദ്വാനിയെ പട്ടികയ്ക്ക് പുറത്തെത്തിച്ചത്.ഇതോടെ മൂന്ന് പതിറ്റാണ്ടിനിടെ അദ്വാനി മത്സരരംഗത്ത് ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാകും ഇത്.

 കച്ച മുറുക്കി മോദി

കച്ച മുറുക്കി മോദി

ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നിന്ന് തന്നെ മത്സരിക്കും. നേരത്തേ വാരണാസിക്ക് പുറമെ ഒഡീഷയിലെ പുരിയില്‍ നിന്ന് കൂടി മോദി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ മോദി വാരണാസിയില്‍ നിന്ന് മാത്രമാണ് മത്സരിക്കുക. കഴിഞ്ഞ തവണ വഡോദരയില്‍ നിന്നും മോദി മത്സരിച്ചിരുന്നു. വഡോദരയിലും അദ്ദേഹം ജയിച്ചിരുന്നു.

 അദ്വാനിയെ വെട്ടി അമിത് ഷാ

അദ്വാനിയെ വെട്ടി അമിത് ഷാ

ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്. മുതിര്‍ന്ന നേതാവും സിറ്റിങ്ങ് എംപിയുമായ എല്‍കെ അദ്വാനിയുടെ സീറ്റായിരുന്നു ഗാന്ധി നഗര്‍. എന്നാല്‍ 75 പൂര്‍ത്തിയായതിനാല്‍ ഇത്തവണ അദ്വാനി മത്സരരംഗത്ത് ഉണ്ടാകില്ല. അങ്ങനെയെങ്കില്‍ മൂന്ന് പതിറ്റാണ്ടിനിടെ അദ്വാനി മത്സര രംഗത്ത് ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ് കൂടിയാകും ഇത്.

 രണ്ടാം അങ്കത്തിന് ഗഡ്കരി

രണ്ടാം അങ്കത്തിന് ഗഡ്കരി

ഗഡ്ഗരി ഇത്തവണയും മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രണ്ടരലക്ഷം വോട്ടുകള്‍ക്കാണ് ഗഡ്ഗരു ഇവിടെ പരാജയപ്പെടുത്തിയത്. ഇത്തവണ പ്രധാനമന്ത്രിയാവാന്‍ സാധ്യത കല്‍പ്പിക്കുന്ന നേതാവ് കൂടിയാണ് ഗഡ്ഗരി. മോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന ഗഡ്കരിയെ പിന്തുണച്ച് ആര്‍എസ്എസും ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തിയിരുന്നു.

 രാഹുലിനെ വെട്ടാന്‍ സ്മൃതി

രാഹുലിനെ വെട്ടാന്‍ സ്മൃതി

അമേഠിയില്‍ ഇത്തവണയും രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി തന്നെ മത്സര രംഗത്തിറങ്ങും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സ്മൃതി കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് രാഹുല്‍ ഗാന്ധിക്ക് മണ്ഡലത്തില്‍ നേടാന്‍ കഴിഞ്ഞത്. ഇത്തവണയും ശക്തമായ മത്സരമാകും മണ്ഡലത്തില്‍ നടക്കുക. ബിജെപിയുടേയും സ്മൃതിയുടേയും നേതൃത്വത്തില്‍ മണ്ഡലത്തില്‍ പ്രചരണം കൊഴുപ്പിക്കുന്നുണ്ട്.

 പ്രായത്തില്‍ തട്ടി നേതാക്കള്‍

പ്രായത്തില്‍ തട്ടി നേതാക്കള്‍

അതേസമയം ഇത്തവണ മുതിര്‍ന്ന നേതാക്കളില്‍ പലരേയും ബിജെപി മത്സരത്തിന് ഇറക്കിയേക്കില്ല. അദ്വാനിക്ക് പുറമെ മുതിര്‍ന്ന നേതാവായ ബിസി ഖണ്ഡൂരിയും ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. മറ്റ് നേതാക്കളായ മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര, ഭഗത് സിങ്ങ് കോഷിയാരി, സ്പീക്കര്‍ സുമിത്രാ മഹാജന്‍ എന്നിവര്‍ക്കും സീറ്റ് ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
bjp candidate list lk advani wont contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X