കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയെ തള്ളി ബിജെപി... സീറ്റില്ല, അദ്വാനിക്ക് പകരം ഗാന്ധി നഗറിൽ അമിത് ഷാ മത്സരിക്കും!

Google Oneindia Malayalam News

ദില്ലി: മുതിർന്ന ബിജെപി നേതാവിനെ തള്ളി ബിജെപി സ്ഥാനാർത്ഥി പട്ടിക. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 182 സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.
കെ അദ്വാനി 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലമാണ് ഗാന്ധിനഗര്‍. എന്നാൽ ഗാന്ധി നഗറിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കും.

പ്രചാരണ ടീമിനെ തയ്യാറാക്കി ബിജെപി... കേരളത്തില്‍ കേന്ദ്ര മന്ത്രിമാര്‍ എത്തിയേക്കും!!

ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനിയാണ് നിലവില്‍ ഗാന്ധിനഗറിലെ സിറ്റിങ് എംപിയാണ്. 2014ല്‍ നാല് ലക്ഷം വോട്ടുകള്‍ക്കാണ് എല്‍.കെ അദ്വാനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 1991ല്‍ ആദ്യമായി ഗാന്ധിനഗറില്‍ ജനവിധി തേടിയ അദ്വാനി 1998 മുതല്‍ തുടർച്ചയായി 21 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ ഉണ്ടായിരുന്നു.

Amit Shah and LK Advani

കഴിഞ്ഞ ലോക്‌സഭയില്‍ 92ശതമാനം ഹാജറുള്ള ബിജെപിയുടെ നേതാവ് നിശബ്ദനായിരുന്നു. ഇതിനെതിരെ ബിജെപി നേതൃത്തിനെതിരെ പല വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. നരേന്ദ്രമോദി നേതൃത്വത്തിലെത്തിയതു മുതല്‍ ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു അദ്ദേഹം. പലപ്പോഴും നേതൃത്വത്തിനെതിരെ വിമർശനങ്ങളും ഉയർത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലഖ്‌നൗവില്‍നിന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അമേഠിയില്‍നിന്നും മത്സരിക്കും. നാഗ്പൂരില്‍നിന്നാവും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുക. കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ അടക്കമുള്ളവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 11 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണല്‍. 184 സ്ഥാനാര്‍ത്ഥികള്‍ അടങ്ങുന്ന പട്ടിക കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

English summary
BJP Chief Amit Shah To Contest Lok Sabha Elections From Gandhinagar, Replaces LK Advani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X