• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ ബിജെപി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍

cmsvideo
  കർണ്ണാടകയിൽ തന്ത്രങ്ങൾ പിഴച്ച് അമിത് ഷാ | OneIndia Malayalam

  കർണ്ണാടകയിൽ അധികാരം തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ തീവ്രശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേകി രാമനഗരയിലെ ബിജെപി സ്ഥാനാതഥി പാർട്ടിവിട്ടു കോണ്ഡഗ്രസിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ ബിജെപി സ്ഥാനാർഥി എൽ.ചന്ദ്രശേഖറിന്റെ കൂറുമാറ്റം കേന്ദ്ര നേതൃത്വത്തെ അടക്കം ഞെട്ടിച്ചിട്ടുണ്ട്.

  കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് രാമനഗരയിലെ ജെ.ഡി.എസ് - കോൺഗ്രസ് സംയുക്ത സ്ഥാനാർഥി. എതിരാളി പിന്മാറിയതോടെ അനിതാ കുമാരസ്വാമി മണ്ഡലത്തിൽ വിജയമുറപ്പിച്ചു. പാർട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും താല്പര്യമാണ് തന്റെ സ്ഥാനാർഥിത്വമെന്ന് അനിതാ കുമാരസ്വാമി പറഞ്ഞു. നേരത്തെ മധുഗിരിയിൽ നിന്ന് നിയമസഭയിലെത്തിയ അനുഭവപരിചയവും അനിതയ്ക്കുണ്ട്.വിവരങ്ങള്‍ ഇങ്ങനെ

   രണ്ടുമാസം മുമ്പ്

  രണ്ടുമാസം മുമ്പ്

  ഉപതിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പേ തന്നെ ബിജെപിക്ക് പരാജയം സമ്മാനിച്ച ചന്ദ്രശേഖർ ഒരുമാസം മുമ്പാണ് കോൺഗ്രസിൽ നിന്ന് ബിജെപി ക്യാമ്പിലെത്തിയത്. ബിജെപിയിൽ ഐക്യമില്ലെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ തന്നെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്നും ആരോപിച്ചാണ് ചന്ദ്രശേഖറിന്റെ മടക്കം.

   അഭിമാന പോരാട്ടം

  അഭിമാന പോരാട്ടം

  കർണ്ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും അപ്രതീക്ഷിത മുന്നണി നീക്കത്തിലൂടെ കോൺഗ്രസും ജനതാദളും അധികാരം കൈപ്പിടിയിലൊതുക്കി. കുതിരക്കച്ചവടത്തിലൂടെ അധികാരമുറപ്പിക്കാൻ പാർട്ടികൾ മത്സരിച്ചപ്പോൾ ദേശീയരാഷ്ട്രീയത്തിലടക്കം കർണ്ണാടക ഏറെ ചർച്ചയായി.

  ക്ഷീണമായി

  ക്ഷീണമായി

  കർണ്ണാടകയിൽ അധികാരം തിരി്ച്ചുപിടുക്കുകയെന്നത് അഭിമാനപ്രശ്‌നമായാണ് ബിജെപിയും ആര്‍എസ്എസും വിലയിരുത്തുന്നത്.ഇതിനിടയിൽ സ്ഥാനാർത്ഥി തന്നെ കാലുമാറിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വലിയക്ഷീണമായിട്ടുണ്ട്.

   കുമാരസ്വാമിയുടെ മണ്ഡലം

  കുമാരസ്വാമിയുടെ മണ്ഡലം

  മുഖ്യമന്ത്രി കുമാരസ്വാമി മത്സരിച്ച് വിജയിച്ച മണ്ഡലമാണ് രാമനഗര. ചന്നപട്ടണത്തിലും കുമാരസ്വാമി വിജയിച്ചതോടെ രാമനഗരത്തിലെ എംഎൽഎ സ്ഥാനം കുമാരസ്വാമി രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് കൈവന്നത്.

   പ്രകോപിപ്പിച്ചു

  പ്രകോപിപ്പിച്ചു

  ജനദാദളിന്റെ ഉറച്ചകോട്ടയായ രാമനഗരയിൽ കോൺഗ്രസ് പിന്തുണ കൂടി ലഭിച്ചതോടെ ഉറച്ച വിജയ പ്രതീക്ഷയിലായിരുന്നു അനിത.

  ബിജെപിക്ക് വലിയ വേരോട്ടമില്ലാത്ത മണ്ഡലത്തിൽ പ്രചാരണത്തിലും പാർട്ടി പിന്തുണ വേണ്ടത്ര ലഭിക്കാത്തതാണ് ബിജെപി സ്ഥാനാർത്ഥിയെ പ്രകോപിപ്പിച്ചത്.

   മത്സരം ഇങ്ങനെ

  മത്സരം ഇങ്ങനെ

  പാർട്ടിക്കുള്ളിലെ ഉൾപോരും ഇതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കോൺഗ്രസും ജനതാദൾ എസും തമ്മിലാണ് മണ്ഡലത്തിൽ പ്രധാനമായും മത്സരം നടക്കാറ്. ഇരുപാർട്ടികളും സഖ്യത്തിലായതോടെ പ്രാദേശിക നേതൃത്വങ്ങളുടെ കടുത്ത എതിർപ്പിനെ മറികടന്ന് മണ്ഡലം വിട്ടുകൊടുക്കാൻ കോൺഗ്രസ് നിർബന്ധിതരായി.

   വെറും 4,871 വോട്ട്

  വെറും 4,871 വോട്ട്

  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗരയിൽ ബി.ജെ.പിക്ക് ലഭിച്ചത് 4,871 വോട്ട് മാത്രം. ഇവിടെ നിന്ന് വിജയിച്ച ്എച്ച്.ഡി. കുമാരസ്വാമിക്ക് 92,626 വോട്ടും പ്രധാന എതിരാളിയായ കോൺഗ്രസിന് 69,990 വോട്ടും ലഭിച്ചു.

  മത്സരമില്ല

  മത്സരമില്ല

  മണ്ഡലത്തിൽ ഏറെ വേരോട്ടമുള്ള പാർട്ടികൾ ഒന്നിച്ചതോടെ അനിതയുടെ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു ഏവരും. ഇതിനിടയിൽ ബി.ജെ.പി സ്ഥാനാർത്ഥി കളംമാറ്റിയതോടെ പേരിന് പോലും മത്സരമില്ലാത്ത അവസ്ഥയാണ്

  English summary
  BJP Candidate's Dizzying Return To Congress Helps HD Kumaraswamy's Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more