കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നരേന്ദ്ര മോദിക്കും അമിത് ഷാക്കുമല്ല; ആറ് ലക്ഷം കടന്ന മറ്റൊരാള്‍...

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച സ്ഥാനാര്‍ഥി ആരാണ്. ഏതൊരാള്‍ക്കും അറിയാന്‍ താല്‍പ്പര്യമുള്ള വിഷയമാണിത്. പ്രധാനമന്ത്രി മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ഭൂരിപക്ഷം മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. എന്നാല്‍ ഇവരേക്കാളെല്ലാം ഭൂരിപക്ഷം നേടിയ മറ്റൊരാളുണ്ട്.

ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ മല്‍സരിച്ച മോദിയുടെ ഭൂരിപക്ഷം 4.79 ലക്ഷമായിരുന്നു. രണ്ടാം തവണയാണ് മോദി ഇവിടെ മല്‍സരിക്കുന്നത്. ഇത്തവണ മികച്ച വിജയം നേടുകയും ചെയ്തു. അമിത് ഷാ ആദ്യമായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധി നഗറായിരുന്നു അദ്ദേത്തിന്റെ മണ്ഡലം. 5.57 ലക്ഷം ഭൂരിപക്ഷത്തിലാണ് അമിത് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച വ്യക്തിയെ കുറിച്ച്...

 സിആര്‍ പാട്ടീല്‍

സിആര്‍ പാട്ടീല്‍

ഗുജറാത്തിലെ നവ്‌സാരി മണ്ഡലത്തില്‍ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥി സിആര്‍ പാട്ടീല്‍ ജയിച്ചത് 6.9 ലക്ഷം ഭൂരിപക്ഷത്തിലാണ്. ഇദ്ദേഹത്തിന്റെ എതിരാളി കോണ്‍ഗ്രസിലെ ധര്‍മേശ്ഭായ് ആയിരുന്നു. രണ്ടുതവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ച വ്യക്തിയാണ് സിആര്‍ പാട്ടീല്‍. മൂന്നാം ജയമാണിപ്പോള്‍.

മഹാരാഷ്ട്ര സ്വദേശി

മഹാരാഷ്ട്ര സ്വദേശി

2014ല്‍ 5.58 ലക്ഷം ഭൂരിപക്ഷത്തിലാണ് പാട്ടീല്‍ ജയിച്ചത്. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലക്കാരനാണ് സിആര്‍ പാട്ടീല്‍. 1989ലാണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപിയുടെ ബിഹാര്‍ ചുമതലയുള്ള നേതാവാണ്. മറാത്തി സംസാരിക്കുന്നവര്‍ കൂടുതലുള്ള ഗുജറാത്തിലെ മണ്ഡലമാണ് നവ്‌സാരി.

ധനികരില്‍ ഒരാള്‍

ധനികരില്‍ ഒരാള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരില്‍ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ് പാട്ടീല്‍. ഇദ്ദേഹത്തിന് 74.47 കോടിയുടെ ആസ്തിയുണ്ട്. മുമ്പ് ഗുജറാത്ത് പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നു. മോദിയുടെ കടുത്ത ആരാധകനായ ഇദ്ദേഹം ഒട്ടേറെ കേസുകളില്‍ പ്രതിയായിരുന്നു.

പാട്ടീലിനേക്കാള്‍ ഭൂരിപക്ഷം

പാട്ടീലിനേക്കാള്‍ ഭൂരിപക്ഷം

എന്നാല്‍ ഇന്നുവരെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടുന്ന വ്യക്തി പാട്ടീല്‍ അല്ല. ഈ റെക്കോഡിന് ഉടമ മറ്റൊരാളാണ്. മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞതവണ ജയിച്ച ബിജെപി സ്ഥാനാര്‍ഥി പ്രിഥം മുണ്ടെക്ക് അവകാശപ്പെട്ടതാണ് റെക്കോര്‍ഡ്. 2014ല്‍ പിതാവ് ഗോപിനാഥ് മുണ്ടെ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പിലാണ് പ്രിഥം മുണ്ടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ചത്.

അമേരിക്കന്‍ പട്ടാളം പുറപ്പെടുന്നു; സര്‍വ്വായുധസജ്ജരായി... ഇറാനെ നശിപ്പിക്കുമെന്ന് പ്രഖ്യാപനംഅമേരിക്കന്‍ പട്ടാളം പുറപ്പെടുന്നു; സര്‍വ്വായുധസജ്ജരായി... ഇറാനെ നശിപ്പിക്കുമെന്ന് പ്രഖ്യാപനം

English summary
BJP Candidate, Who got Largest victory margin in 2019 Lok Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X