കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ പ്രമോദ് സാവന്തിന് മുഖ്യമന്ത്രി സ്ഥാനത്തില്‍ തുണയായത് ഇക്കാര്യം, കേന്ദ്രത്തിന് സംതൃപ്തി

Google Oneindia Malayalam News

ദില്ലി: ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും പ്രമോദ് സാവന്ത് തന്നെ എത്തുമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ്. എംഎല്‍എമാരുടെ യോഗത്തില്‍ അടക്കം സാവന്തിനാണ് പിന്തുണ. കേന്ദ്ര നേതൃത്വത്തിനും നിരീക്ഷകര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം തന്നെ വരണമെന്നാണ് ആവശ്യം. എന്നാല്‍ എന്തുകൊണ്ട് പ്രഖ്യാപനം വൈകുന്നു എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. സാവന്ത് തന്നെ വരാനുള്ള കാരണവും ഇതിനിടെ നേതൃത്വം വെളിപ്പെടുത്തി. ഗോവയില്‍ 20 സീറ്റ് ബിജെപി നേടിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകളാണ് സാവന്തിന്റെ നേതൃത്വത്തില്‍ ബിജെപി നേടിയത്. അതാണ് അദ്ദേഹത്തെ നിലനിര്‍ത്താന്‍ കാരണം.

ദിലീപിനെ വിളിച്ചവരില്‍ ഡിഐജി സഞ്ജയ് കുമാറും, വീണ്ടും ട്വിസ്റ്റ്, അന്വേഷണവുമായി ക്രൈംബ്രാഞ്ച്ദിലീപിനെ വിളിച്ചവരില്‍ ഡിഐജി സഞ്ജയ് കുമാറും, വീണ്ടും ട്വിസ്റ്റ്, അന്വേഷണവുമായി ക്രൈംബ്രാഞ്ച്

1

2019ല്‍ മനോഹര്‍ പരീക്കറുടെ വിയോഗത്തിന് ശേഷമാണ് പ്രമോദ് സാവന്ത് ഗോവയില്‍ മുഖ്യമന്ത്രിയാവുന്നത്. അതിന് ശേഷം പല പ്രതിസന്ധികളും സാവന്ത് നേരിട്ടെങ്കിലും പാര്‍ട്ടിയെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫട്‌നാവിസാണ് സാവന്തിന്റെ പേര് ഉറപ്പിച്ചത്. സാവന്തിന്റെ നേതൃത്വത്തില്‍ മികച്ച പ്രചാരണമാണ് നടത്തിയതെന്ന് കേന്ദ്ര നേതൃത്വത്തിനും അറിയാമായിരുന്നു. നിലവില്‍ കാവല്‍ മുഖ്യമന്ത്രിയാണ് സാവന്ത്. അദ്ദേഹം ഇപ്പോള്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കാണാനായി ദില്ലിയിലെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം കാണും. ഗോവയില്‍ നിന്നുള്ള മറ്റ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടാവും.

നദ്ദയുമായി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ കൂടിയാണ് സാവന്ത് ദില്ലിയിലെത്തിയത്. ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഗോവ ഭരിക്കാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാവന്ത് കണ്ടിരുന്നു. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും എല്‍ മുരുഗനുമാണ് ഗോവയിലെ കേന്ദ്ര നിരീക്ഷകര്‍. അതേസമയം സാക്വെലിം സീറ്റില്‍ നിന്ന് വെറും 650 വോട്ടിനാമ് പ്രമോദ് സാവന്ത് വിജയിച്ചത്. ഇത് ശരിക്കുമൊരു ആശങ്കയാണ്. അതുകൊണ്ട് മറ്റൊരാളെ പരിഗണിക്കുന്ന കാര്യം ആദ്യം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ഹോളി ആഘോഷങ്ങള്‍ ഉള്ളത് കൊണ്ടാണ്. ഹോളിയുടെ സമയം നല്ല മുഹൂര്‍ത്തമല്ലെന്നാണ് കരുതുന്നത്. ഇത് കഴിഞ്ഞാല്‍ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കും. ഹോളാഷ്ടക് മോശം സമയമാണെന്ന് വാരണാസിയിലെ പണ്ഡിറ്റ് അമര്‍ജിത്ത് ദുബെയും പറയുന്നു. മണിപ്പൂരില്‍ മറ്റൊരു ആഘോഷമായ യാവോസാംഗിനൊപ്പമാണ് ഹോളിയും വരുന്നത്. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ഈ ആഘോഷം. മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും പേരുകള്‍ ഹോളിക്ക് മുമ്പ് തന്നെ കേന്ദ്ര നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഇനി ഇത് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യേണ്ടത്.

മമ്മൂട്ടിക്കും വിലക്കുണ്ടാവുമോ? സല്യൂട്ടിന് പിന്നാലെ പുഴുവും ഒടിടിക്ക്, റിലീസ് സോണി ലിവില്‍മമ്മൂട്ടിക്കും വിലക്കുണ്ടാവുമോ? സല്യൂട്ടിന് പിന്നാലെ പുഴുവും ഒടിടിക്ക്, റിലീസ് സോണി ലിവില്‍

English summary
bjp central leadership confirms pramod sawant will be goa cm and this is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X