കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത കർണാടക മുഖ്യമന്ത്രിയാര്? കരുതലോടെ ബിജെപി...ഈ മൂന്ന് പേരുകൾ പരിഗണനയിൽ

Google Oneindia Malayalam News

ബംഗളൂരു; ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെഡിയൂരപ്പ പടിയിറങ്ങിയിരിക്കുകയാണ്. യെഡിയൂരപ്പയ്ക്കെതിരെ സംസ്ഥാന നേതാക്കളിൽ ഒരുവിഭാഗം ശക്തമായി രംഗത്തെത്തിയതോടെ ദേശീയ നേതൃത്വം യെഡിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാനുള്ള തിരുമാനം കൈക്കൊണ്ടത്. ഇനി ഏറ്റവും അധികം ഉറ്റുനോക്കപ്പെടുന്നത് ഇനി ആരെയാകും ദേശീയ നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുകയെന്നതാണ്, നേതൃത്വത്തെ സംബന്ധിച്ച് അത്ര എളുപ്പമായേക്കില്ല ഇത്

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

സംസ്ഥാന പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവാണ് യെഡിയൂരപ്പ. അദ്ദേഹത്തെ മാറ്റി നിർത്താനുള്ള തിരുമാനത്തിനെതിരെ തുടക്കം മുതൽ തന്നെ സമുദായാംഗങ്ങൾ രംഗത്തെത്തിയിരുന്നു. കടുത്ത തിരുമാനത്തിലേക്ക് നീങ്ങിയാൽ 2023 ൽ ബിജെപി കടുത്ത തിരിച്ചടി നേരിട്ടേക്കുമെന്ന് വരെ സമുദായ നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.

2

ഈ എതിർപ്പുകളെ അവഗണിച്ചാണ് യെഡ്ഡിയെ മാറ്റി നിർത്തിയതെങ്കിലും പുതിയ നേതാവിനെ നിയമിക്കുമ്പോൾ സമുദായ സമവാക്യങ്ങൾ കൃത്യമായി പാലിച്ചില്ലേങ്കിൽ വെല്ലുവിളിയാകുമെന്ന് ദേശീയ നേതൃത്വം കരുതുന്നു.അതിനാൽ തന്നെ കരുതലയോടെയാകും പുതിയ നിയമനം . നിലവിൽ പ്രധാനമായും മൂന്ന് പേരുകളാണ് നേതൃത്വം പരിഗണിക്കുന്നത്.

3

ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ഉപമുഖ്യമന്ത്രി ലക്ഷ്മൺ സുവാധി, ഖനിമന്ത്രി മുരുകേശ് നിരാനി എന്നിവരാണ് പരിഗണനയിൽ. ബിജെപി ദേശീയ സെക്രട്ടറിയാണ് നിലവിൽ ബിഎൽ സന്തോഷ്. എന്നാൽ യെഡിയൂരപ്പയുമായി നേരത്തേ തുറന്ന പോരിനിറങ്ങിയ നേതാവ് കൂടിയാണ് അദ്ദേഹം.അതേസമയം പാർട്ടി നേതാക്കൾക്കിടയിൽ ശക്തമായ സ്വാധീനം ഉള്ളതിനാൽ തന്നെ സന്തോഷിന് പരിഗണന ഏറെയാണെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു. ആർഎസ്എസ് ശക്തമായ ആവശ്യം ഉന്നയിക്കുകയാണെങ്കിൽ സന്തോഷിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത.

4

ലക്ഷ്മൺ സുവാധി പ്രമുഖ ലിംഗായത്ത് നേതാവാണ്. ലിംഗായത്ത് സമുദായത്തെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സുവാധിയെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അടുത്ത മുഖ്യമന്ത്രിയായി ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്ന് നേരത്തേ യെഡിയൂരപ്പ ആവശ്യപ്പെട്ടിരുന്നു.

5

ഏറ്റവും വലിയ ലിംഗായത്ത് വിഭാഗമായ പഞ്ചാംശാലി ഗ്രൂപ്പിന്റെ പ്രതിനിധിയാണ് മൈനിങ്, ജിയോളജി വകുപ്പ് മന്ത്രി കൂടിയായ മുരുകേശ് നിരാനി. അമിത് ഷായുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന നിരാനി തൊണ്ണൂറുകളിലാണ് ആർഎസ്എസുകാരനായി രാഷ്ട്രീയം ആരംഭിച്ചത്. ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നു.

6

അതേസമയം അന്തിമ തിരുമാനം ദേശീയ നേതൃത്വത്തിന്റേതാകും. ഇന്ന് ബിജെപി നിരീക്ഷകരായ അരുൺ സിങ്ങും ധർമ്മേന്ദ്ര പ്രധാനും ഇന്ന് ബെംഗ്ലൂരുവിലെത്തും. വിവിധ വിഭാഗത്തിലുള്ള സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. ഉടൻ തന്നെ മന്ത്രിസഭയിൽ വമ്പൻ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് സൂചന. എല്ലാ സമുദായാംഗങ്ങളേയും ഉൾപ്പെടുത്തി ഇപ്പോഴത്തെ അതൃപ്തികൾ പരിഹരിക്കുകയാണ് ലക്ഷ്യം.
വൊക്കലിംഗയിൽ നിന്നും ദളിത് വിഭാഗത്തിൽ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കിയേക്കും.നാല് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിച്ചേക്കും എന്നാണ് സൂചന.

7

അതേസമയം യെദ്യൂരപ്പയുടെ പടിയിറക്കത്തെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. ബിജെപിയോട് ഇടഞ്ഞ് നിൽക്കുന്ന സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് കോൺഗ്രസ് നീക്കം. പുതിയ മുഖ്യമന്ത്രി ലിംഗായത്തിന് പുറത്തുനിന്നാണെങ്കിൽ അത് കോൺഗ്രസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

'ഹോട്ടലിൽ രമ്യയടിഅനുവദിക്കില്ല'; ഇത് സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും..കുറിപ്പുമായി ഹരീഷ് പേരടി'ഹോട്ടലിൽ രമ്യയടിഅനുവദിക്കില്ല'; ഇത് സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും..കുറിപ്പുമായി ഹരീഷ് പേരടി

രാജ്യത്ത് വാക്സിൻ വിതരണത്തിന്റെ വേഗത കുറയുന്നു; ജൂലൈ മാസം ലക്ഷ്യമിട്ടിരുന്ന ഡോസുകൾ ഇനിയും അകലെരാജ്യത്ത് വാക്സിൻ വിതരണത്തിന്റെ വേഗത കുറയുന്നു; ജൂലൈ മാസം ലക്ഷ്യമിട്ടിരുന്ന ഡോസുകൾ ഇനിയും അകലെ

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ കുറയുന്നില്ല; സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ കുറയുന്നില്ല; സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
Who Will be Next Karnataka CM? | Explainer | Oneindia Malayalam

English summary
BJP central leadership considers 3 names for the post next Karnataka CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X