കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ തരം തൃണമൂല്‍ നേതാക്കളും ഇനി കൂട്ടത്തോടെ വരേണ്ട! ആവശ്യമുള്ളവരെ തങ്ങൾ തിരഞ്ഞെടുക്കുമെന്ന് ബിജെപി

Google Oneindia Malayalam News

കൊല്‍ക്കത്ത: ഏറ്റവും ഒടുവില്‍ ഡയമണ്ട് ഹാര്‍ബറിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ദീപക് ഹാല്‍ഡാര്‍ ആണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഒരു ദിവസം രാജിവയ്ക്കുകയും അടുത്ത ദിവസം ബിജെപിയില്‍ ചേരുകയും ആയിരുന്നു ദീപക്. മമത ബാനര്‍ജി മന്ത്രിസഭയിലെ പ്രമുഖര്‍ അടക്കം ഒരുപാട് നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

കാപ്പൻ ത്രിശങ്കുവിൽ... ജോസഫിന്റെ വിളികേട്ടാൽ പവാർ ഇടയും; പാർട്ടി വിട്ട് ഒറ്റയാൻ ആകുമോ? കാത്തിരുന്ന് കാണാംകാപ്പൻ ത്രിശങ്കുവിൽ... ജോസഫിന്റെ വിളികേട്ടാൽ പവാർ ഇടയും; പാർട്ടി വിട്ട് ഒറ്റയാൻ ആകുമോ? കാത്തിരുന്ന് കാണാം

യെച്ചൂരിയുടെ സർപ്രൈസ് എൻട്രി! ഇടതുമുന്നണി വിടാൻ എൻസിപി ഇല്ല... പാലായിൽ എന്താകും? പ്രഫുൽ പിണറായിയെ കാണുംയെച്ചൂരിയുടെ സർപ്രൈസ് എൻട്രി! ഇടതുമുന്നണി വിടാൻ എൻസിപി ഇല്ല... പാലായിൽ എന്താകും? പ്രഫുൽ പിണറായിയെ കാണും

എന്നാല്‍ ഇനി മുതല്‍ ഇങ്ങനെ തൃണമൂല്‍ നേതാക്കളെ കൂട്ടത്തോടെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നില്ല എന്ന നിലപാടിലാണ് ബിജെപി നേതൃത്വം. കൃത്യമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കളെ മാത്രമേ ബിജെപിയില്‍ ചേര്‍ക്കുന്നുള്ളു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിശദാശംങ്ങള്‍ നോക്കാം...

ഇനി വരേണ്ട

ഇനി വരേണ്ട

സ്ഥാനം കിട്ടുമെന്ന് കൊതിച്ച് തൃണമൂല്‍ നേതാക്കള്‍ കൂട്ടത്തോടെ ഇനി ബിജെപിയിലേക്ക് വരേണ്ടെന്നാണ് നിലപാട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തൃണമൂലിന്റെ ബി ടീം

തൃണമൂലിന്റെ ബി ടീം

ഇങ്ങനെ നേതാക്കള്‍ കൊഴിഞ്ഞു പോരുകയും അവരെയെല്ലാം സ്വീകരിക്കുകയും ചെയ്താല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബി ടീം പോലെ ആകും തങ്ങളുടെ പാര്‍ട്ടി എന്ന ഭയം ബിജെപിയ്ക്കുണ്ട്. ഇനി നേതാക്കളെ കൂട്ടത്തോടെ സ്വീകരിക്കുന്നില്ല എന്നതിന് കാരണമായി കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞതും ഇത് തന്നെയാണ്.

കളങ്കിത നേതാക്കള്‍

കളങ്കിത നേതാക്കള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ കളങ്കിത നേതാക്കളെ തങ്ങള്‍ക്ക് വേണ്ട എന്നും ബിജെപി വ്യക്തമാക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൃണമൂല്‍ നേതാക്കളേയും തങ്ങള്‍ക്ക് ആവശ്യമില്ല എന്നും വിജയ് വര്‍ഗീയ വ്യക്തമാക്കുന്നു.

വലിയ അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്ന പല തൃണമൂല്‍ നേതാക്കളും പിന്നീട് ബിജെപിയില്‍ അഭയം തേടുന്നത് പശ്ചിമ ബംഗാളിലെ സ്ഥിരം കാഴ്ചയായി മാറിയിരുന്നു.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം


പ്രാദേശിക നേതൃത്വങ്ങളുമായി കൃത്യമായി ആശയവിനിമയം നടത്തി, കൃത്യമായ പരിശോധനകള്‍ക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ മാത്രമേ ബിജെപിയിലേക്ക് സ്വാഗതം ചെയ്യൂ എന്നതാണ് നിലപാട്. ഇത്തരമൊരു നിലപാടിലേക്ക് പെട്ടെന്ന് ഒരുനാള്‍ എത്തിയതല്ല ബിജെപി നേതൃത്വം. അതിന് പിന്നില്‍ ചില കാരണങ്ങളും ഉണ്ട്.

പാര്‍ട്ടിയ്ക്കുള്ളില്‍ കലാപം

പാര്‍ട്ടിയ്ക്കുള്ളില്‍ കലാപം

തൃണമൂല്‍ നേതാക്കളെ സ്വാഗതം ചെയ്യുന്നതില്‍ ആദ്യം ബിജെപിയ്ക്കുള്ളില്‍ വലിയ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതൊരു സ്ഥിരം പരിപാടിയായി മാറുകയും കാലുമാറി എത്തിയവര്‍ക്ക് മാസങ്ങള്‍ക്കകം ഉന്നത പദവികള്‍ കൊടുക്കാന്‍ തുടങ്ങുകയും ചെയ്തതോടെ കളിമാറി. പലകോണുകളില്‍ നിന്ന് മുറുമുറുപ്പ് ഉയരാന്‍ തുടങ്ങി.

ആര്‍എസ്എസിനും എതിര്‍പ്പ്

ആര്‍എസ്എസിനും എതിര്‍പ്പ്

തൃണമൂല്‍ കോണ്‍ഗ്രസിന്റേയും മറ്റ് പാര്‍ട്ടുകളുടേയും നേതാക്കളെ കൂട്ടത്തോടെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതില്‍ ആര്‍എസ്എസ് നേതൃത്വത്തിനും ഇപ്പോള്‍ എതിര്‍പ്പുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ഒരു പ്രമുഖ കക്ഷി പോലും അല്ലായിരുന്ന ബിജെപി അടുത്ത തിരഞ്ഞെടുപ്പുകളില്‍ വലിയ ശക്തിപ്രകടനം പശ്ചിമ ബംഗാളില്‍ നടത്തിയിരുന്നു.

ആഭ്യന്തര പ്രശ്‌നം

ആഭ്യന്തര പ്രശ്‌നം

മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ബിജെപിയില്‍ എത്തുകയും അവര്‍ അടുത്ത ദിവസം പ്രധാന പദവികളില്‍ എത്തുകയും ചെയ്യുന്നതിനെ അംഗീകരിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സാധിക്കുന്നില്ല എന്നത് വലിയ പ്രശ്‌നമാണ്. ജില്ലാ നേതൃത്വം ഇത്തരത്തിലുള്ള പാര്‍ട്ടി മാറ്റത്തെ സ്വാഗതം ചെയ്യുന്നും ഇല്ല. ഈ നിലയ്ക്ക് മുന്നോട്ട് പോയാല്‍ പശ്ചിമ ബംഗാള്‍ ബിജെപിയില്‍ കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന ഭയവും ഉണ്ട്.

ആവശ്യത്തിന് ആളായി...

ആവശ്യത്തിന് ആളായി...

2019 ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മാത്രം 18 എംഎല്‍എമാരെ ആണ് ബിജെപി അടര്‍ത്തി എടുത്തിട്ടുള്ളത്. ഒരു തൃണമൂല്‍ എംപിയേയും. ഇഉത് കൂടാതെ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മൂന്ന് എംഎല്‍എമാരെ വീതം അടര്‍ത്തിയെടുത്തു. ഒരു സിപിഐ എംഎല്‍എയേയും തങ്ങള്‍ക്കൊപ്പം കൂട്ടി. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇനിയും കൂടുതല്‍ നേതാക്കളെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് അടര്‍ത്തിയെടുക്കേണ്ടതില്ല എന്ന നിലപാടും ബിജെപിയ്ക്കുണ്ട്.

ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്‍പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനംഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്‍പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനം

ധര്‍മജന്‍ പിണറായിയ്‌ക്കെതിരെ മത്സരിക്കട്ടെ; സംവരണ സീറ്റിൽ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് ദളിത് കോൺഗ്രസ്ധര്‍മജന്‍ പിണറായിയ്‌ക്കെതിരെ മത്സരിക്കട്ടെ; സംവരണ സീറ്റിൽ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് ദളിത് കോൺഗ്രസ്

English summary
BJP changes stand in West Bengal, no more mass joining of TMC leaders in Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X