കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് പന്നി പനി; എയിംസിൽ പ്രവേശിപ്പിച്ചു!!

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായിക്ക് പന്നി പനി (H1 N1). എച്ച്1 എൻ1 ബാധയെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അമിത് ഷാ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

<strong>കൊല്ലത്തെ ശരണംവിളിയെ തള്ളി ശ്രീധരൻപിള്ള; അതൊന്നും ന്യായീകരിക്കില്ല, മുഖ്യമന്ത്രിയെ കൂവിയത് ജനാധിപത്യപരമല്ല!! </strong>കൊല്ലത്തെ ശരണംവിളിയെ തള്ളി ശ്രീധരൻപിള്ള; അതൊന്നും ന്യായീകരിക്കില്ല, മുഖ്യമന്ത്രിയെ കൂവിയത് ജനാധിപത്യപരമല്ല!!

ജനുവരി 20 മുതല്‍ വെസ്റ്റ് ബംഗാളില്‍ രാഷ്ട്രീയജാഥകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഒരുങ്ങവെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ വേട്ടയാടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്.

Amit Shah

ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ പരീക്കറും നാളുകളായി കടുത്ത രോഗത്താൽ ചികിത്സയിലാണ്. ഇതിനിടയിലാണ് ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയുടെ ദേശീയ അധ്യക്ഷൻ തന്നെ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത്.സാധാരണയായി പന്നികളിൽ മാത്രമാണ് ടൈപ്പ് എ ഇൻഫ്ലുവൻസ വൈറസുകൾ‌ ഈ രോഗത്തിനു കാരണമാവുക. അപൂർവ്വമായി പന്നികളിൽനിന്നും മനുഷ്യരിലേക്ക് പകരാറുള്ള ഈ വൈറസുകൾ പക്ഷേ കൂടുതൽ പേർക്കും രോഗാവസ്ഥ ഉണ്ടാക്കാറില്ല. വൈറസുകൾക്കെതിരായ ആൻറിബോഡിയെ മനുഷ്യരക്തത്തിൽ സൃഷ്ടിക്കാൻ മാത്രമേ അതിനു കഴിയാറുള്ളൂ. പന്നിയിറച്ചു ഭക്ഷിക്കുന്നതുമൂലവും വൈറസ് പകരില്ല.

രോഗബാധിതമായ പന്നിക്കൂട്ടങ്ങളുമായ വളരെ അടുത്തിടപഴകുന്ന മനുഷ്യർക്ക് അവരുടെ പ്രതിരോധനിലയ്ക്കനുസരിച്ചാണ് ഈ രോഗം ഉണ്ടാവുന്നത്. വളരെ അപൂർ‍വമായ മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരാനും സാധ്യതയുണ്ട്. പക്ഷികളിൽ കാണപ്പെടുന്ന വൈറസിന്റെയും പന്നികളിൽ കാണപ്പെടുന്ന വൈറസിന്റെയും ജനിതകാംശങ്ങൾ അടങ്ങിയിട്ടുള്ള വൈറസാണ്‌ ഈ രോഗത്തിന് നിദാനമെന്ന് കരുതപ്പെടുന്നു.

English summary
BJP Chief Amit Shah diagnosed with Swine Flu, admitted to AIIMS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X