കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക പിടിക്കാന്‍ ബിജെപി: അമിത് ഷായുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കമായി

Google Oneindia Malayalam News

ബെംഗളൂരു: ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ രണ്ട് ദിവസത്തെ കര്‍ണ്ണാടക സന്ദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കമാകും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലിംഗായത്ത് ദളിത് വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് വേണ്ടിയാണ് അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനം. ലിംഗായത്ത് സമുദായത്തിന് പുറമേ മറ്റ് സമുദായങ്ങളുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തെ വിവിധ മഠങ്ങളും ഷാ സന്ദര്‍ശിക്കും. കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനൊപ്പം റോഡ്ഷോ ഉള്‍പ്പെടെയുള്ള പരിപാടികളിലും പങ്കെടുക്കും.

<strong>ആൺകുട്ടികളും പെൺകുട്ടികളും സൗഹൃദം വേണ്ട; പശ്ചാത്യ സംസ്ക്കാരം അനുകരിക്കേണ്ട, പെൺകുട്ടികൾക്ക് ബിജെപി എംഎൽഎയുടെ ഉപദേശം!</strong>ആൺകുട്ടികളും പെൺകുട്ടികളും സൗഹൃദം വേണ്ട; പശ്ചാത്യ സംസ്ക്കാരം അനുകരിക്കേണ്ട, പെൺകുട്ടികൾക്ക് ബിജെപി എംഎൽഎയുടെ ഉപദേശം!

തിങ്കളാഴ്ച കര്‍ണാടകത്തിലെ സിദ്ധഗംഗ മഠം സന്ദര്‍ശിക്കുന്ന അമിത് ഷാ ദളിത് വിഭാഗത്തിന്റെ മധര ചെന്നയ്യ മഠവും ചൊവ്വാഴ്ച സന്ദര്‍ശിക്കും. ബേക്കിന്‍കല്‍, സിര്‍ഗെരെ, മുരുക മഠങ്ങളും അമിത് ഷാ രണ്ട് ദിവസത്തിനിടെ സന്ദര്‍ശിക്കും. ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് അമിത് ഷാ കര്‍ണാടക സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗം കുടിയാണ് അമിത് ഷായുടെ സന്ദര്‍ശനം. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ ലിംഗായത്തുകളുടെ വോട്ടുകള്‍ ഉറപ്പാക്കി കര്‍ണാടകത്തില്‍ അധികാരത്തിലെത്തുകയെന്ന തന്ത്രമാണ് പാര്‍ട്ടി പയറ്റിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിനെ കര്‍ണാടകയില്‍ അധികാരത്തിലെത്തുന്നതില്‍ നിന്ന് തടയുകയാണ് ബിജെപിയുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

<strong>അലസമായ മുടിയുള്ളവര്‍ സ്റ്റൈലിഷായി ജീവിക്കാന്‍ ആഗ്രഹിക്കും: മുടി നിങ്ങളെക്കുറിച്ച് പറയുന്ന എട്ട് കാര്യങ്ങള്‍, നീണ്ട മുടിയെങ്കില്‍ സ്വാതന്ത്ര്യം ആഗ്രഹിക്കും!!</strong>അലസമായ മുടിയുള്ളവര്‍ സ്റ്റൈലിഷായി ജീവിക്കാന്‍ ആഗ്രഹിക്കും: മുടി നിങ്ങളെക്കുറിച്ച് പറയുന്ന എട്ട് കാര്യങ്ങള്‍, നീണ്ട മുടിയെങ്കില്‍ സ്വാതന്ത്ര്യം ആഗ്രഹിക്കും!!

amit-shah

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് തവണ കര്‍ണാടക സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെത്തിയ രാഹുല്‍ ആരാധനാലയങ്ങളും വിശുദ്ധകേന്ദ്രങ്ങളും സന്ദര്‍ശിച്ചതിനൊപ്പം സംസ്ഥാനത്തെ കര്‍ഷകര്‍, വ്യാവസായിക പ്രമുഖര്‍ എന്നിങ്ങനെ വ്യത്യസ്ത കൂടിക്കാഴ്ചകളും നടത്തിയിരുന്നു. ഞായറാഴ്ച മൈസൂരുവില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്, ഇന്ത്യയുടെ വിദേശകാര്യ നയം, ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ എന്നീ വിഷയത്തില്‍ മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. നേരത്തെ കെആര്‍ പെട്ടെയില്‍ സംസാരിച്ച രാഹുല്‍ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിലും പിന്നാക്ക സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാരിനെ അഭിനന്ദിച്ചിരുന്നു.

English summary
BJP president Amit Shah will be touring Karnataka for two days from Monday during which he will visit mutts associated with the Lingayat and Dalit communities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X