കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും, ശിവസേന കാരണമെന്ന് നദ്ദ, സീറ്റുകള്‍ തൂത്തുവാരും!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഇനി മുതല്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇതിനായി പാര്‍ട്ടി തയ്യാറെടുക്കണമെന്നും നദ്ദ പറഞ്ഞു. ഭാവിയില്‍ ഒരുപാര്‍ട്ടിയുമായും സഖ്യമുണ്ടാക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ ബിജെപിക്ക് സാധിക്കണമെന്നും അദേഹം പറഞ്ഞു. ബിജെപിയും മറ്റ് പാര്‍ട്ടികളും തമ്മിലുള്ള പോരാട്ടമായിരിക്കണം ഇനിയുള്ള തിരഞ്ഞെടുപ്പുകള്‍. ബിജെപി അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും നദ്ദ വ്യക്തമാക്കി.

1

ഒക്ടോബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി ബിജെപിക്കൊപ്പമായിരുന്നു. എന്നാല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളുള്ള ചിലര്‍ ബിജെപിയുമായുള്ള സഖ്യം വേര്‍പിരിച്ചു. അവര്‍ പ്രതിപക്ഷത്തിനൊപ്പം അധികാരത്തിനായി കൈകോര്‍ത്തെന്നും നദ്ദ ആരോപിച്ചു. അതേസമയം ശിവസേനയ്ക്കുള്ള മറുപടിയാണിത്. ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ശിവസേനയ്‌ക്കെതിരെ ആദ്യമായിട്ടാണ് നദ്ദ രൂക്ഷമായി പ്രതികരിക്കുന്നത്.

ഇപ്പോള്‍ മഹാരാഷ്ട്രയിലുള്ള സര്‍ക്കാര്‍ യഥാര്‍ത്ഥമല്ല. അവര്‍ നല്ല മാര്‍ഗത്തിലൂടെയല്ല അധികാരത്തില്‍ വന്നത്. സ്വാര്‍ത്ഥമായ നേട്ടത്തിന് വേണ്ടിയാണ് അവര്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതെന്നും നദ്ദ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പദത്തിന്റെ പേരിലായിരുന്നു ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന എന്‍ഡിഎ വിട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും, ഉദ്ധവ് മുഖ്യമന്ത്രിയാവുകയും ചെയ്തു.

ശിവസേനയ്ക്ക് എങ്ങനെ വേണമെങ്കിലും ഭരിക്കാം. എന്നാല്‍ ഛത്രപതി ശിവജിയെയും സവര്‍ക്കറെയും അപമാനിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരികയാണെന്നും നദ്ദ പറഞ്ഞു. എന്നാല്‍ ശിവസേനയില്‍ നിന്ന് ഇത്തരം കാര്യങ്ങളില്‍ പ്രതികരണണുണ്ടായില്ലെന്നും നദ്ദ ആരോപിച്ചു. അതേസമയം ബിജെപി ഒരിക്കലും പ്രത്യയശാസ്ത്രം മാറ്റാന്‍ പോകുന്നില്ല. സാചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റുന്നത് മറ്റ് പാര്‍ട്ടികളുടെ ശീലമാണ്. പ്രീണന രാഷ്ട്രീയം ഞങ്ങള്‍ക്കറിയില്ല. സബ്കാ സാത്ത് സബ്കാ വികാസ്, സബ്കാ വിശ്വാസാണ് ബിജെപിയുടെ മന്ത്രമെന്നും നദ്ദ പറഞ്ഞു.

കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോക്ക്, കമല്‍നാഥിനെ ഞെട്ടിച്ച് സിന്ധ്യ, മധ്യപ്രദേശില്‍ വിള്ളല്‍കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോക്ക്, കമല്‍നാഥിനെ ഞെട്ടിച്ച് സിന്ധ്യ, മധ്യപ്രദേശില്‍ വിള്ളല്‍

English summary
bjp chief calls for party to go solo in next maharashtra elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X