സോണിയ ഗാന്ധിക്ക് നന്ദി പറഞ്ഞ് ബിജെപി; ആരോഗ്യം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം
ദില്ലി: രാജ്യത്തെ കൊറോണക്കെതിരായ പോരാട്ടത്തില്‍ മുന്‍നിര പോരാളികള പ്രശംസിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സോണിയ ഗാന്ധിയുടെ ട്വീറ്റ്.
വീഡിയോ സന്ദേശത്തിലൂടെയായിരുന്നു കൊറോണ പ്രതിരോധ നടപടികളെക്കുറിച്ച് സോണിയാഗാന്ധി വിശദീകരിച്ചത്. രാജ്യത്തെ ശുചീകരണ തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനത്തെ അഭിനന്ദിക്കുന്നകിനോടൊപ്പം ചിലയിടങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളേയും സോണിയ അപലപിച്ചിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശിയാധ്യക്ഷന്‍.

ഒപ്പമുണ്ടാവും
അധികാരത്തിലിരിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, കൊറേണക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി ഒപ്പമുണ്ടാവുമെന്ന് സോണിയ ഗാന്ധി പറഞ്ഞിരുന്നു. പിന്നാലെ സോണിയ ഗാന്ധിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ സോണിയ ഗാന്ധി രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം ജെപി നദ്ദ നേരത്തെ ഉന്നയിച്ചുരുന്നു.

നന്ദിയറിച്ച് ബിജെപി
സോണിയ ഗാന്ധിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജെപി നദ്ദ രംഗത്തെത്തിയത്. ഒപ്പം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയെന്നും നദ്ദ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. നിരവധി പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്ത് രംഗത്തെത്തിയിരുന്നു. പലരും നദ്ദയുടെ ട്വീറ്റിന് താഴെ ആശ്ചര്യം രേഖപ്പെടുത്തി.

സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയ നദ്ദയുടെ ട്വീറ്റിന് താഴെ ഇതില്‍ അഭിനന്ദിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ' അതിന് നിങ്ങള്‍ക്ക് നന്ദിയുണ്ടോ?', 'നേതാക്കളെല്ലാം ഒരുമിക്കുകയാണെന്നും ഉണരുക, ഇന്ത്യയെ ഉണര്‍ക്കുക', ' സോണിയാജിക്ക് എന്താണ് സംഭവിച്ചത് അവര്‍ ആരോഗ്യവതിയല്ലേ' തുടങ്ങി നിരവധി പേരാണ് ഇതിനെ പരിഹസിച്ചും പിന്തുണച്ചും ട്വീറ്റ് ചെയ്തത്.

കോണ്‍ഗ്രസ് മുക്ത് ഭാരതം
'നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാവുന്നത് കാണാന്‍ സോണിയ ഗാന്ധി ആരോഗ്യവതിയായിരിക്കണമെന്നും തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ മകന്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുന്നത് കാണാന്‍ അവര്‍ ആരോഗ്യവതിയായിരിക്കണമെന്നും കോണ്‍ഗ്രസ് മുക്ത് ഭാരതം കാണാന്‍ അവര്‍ ആരോഗ്യവതിയായിരിക്കണമെന്നും' ഒരു സംഘം ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പേരിലുള്ള 'Fan account of Home Minister and Chanakya of Indian Politics' എന്ന ട്വീറ്റര്‍ പേജായിരുന്നു ഇത്തരത്തില്‍ പ്രതികരിച്ചത്.

പിന്തുണ
കൊറോണക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരെ പിന്തുണയ്ക്കുകയെന്നത് അനിവാര്യമാണെന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്.
ഡോക്ടര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ നമ്മുക്ക് വേണ്ടി പോരാടുകയാണ്. ലോക്ക് ഡൗണ്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ജവാന്‍മാരുടേയും പോലീസുകാരുടേയും പങ്കിനെ സോണിയ ഗാന്ധി പ്രശംസിച്ചു.
Recommended Video

സാമൂഹിക അകലം
എല്ലാവരും വീടുകളില്‍ കഴിയണമെന്നും സാമൂഹീക അകലം പാലിക്കാന്‍ തയ്യാറാകണെമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സാനിറ്റൈസറുകള്‍ നല്‍കി, പാവങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് എല്ലാവരും ഈ യുദ്ധത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ടെന്ന് അറിയാം. എല്ലാവരേയും ഈ അവസരത്തില്‍ അഭിനന്ദിക്കുകയാണ്. ഞങ്ങള്‍ ഭരണപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിലായാലും പ്രതിപക്ഷത്ത് ഇരിക്കുന്ന സംസ്ഥാനങ്ങളിലും കൊവിഡിനെതിരായ പോരാട്ടത്തില്‍ അകമഴിഞ്ഞ പിന്തുണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications