കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ 'പോക്കറ്റടിക്കാരന്‍' പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയുടെ പരാതി

Google Oneindia Malayalam News

മുംബൈ: നരേന്ദ്ര മോദിക്കെതിരെ 'പോക്കറ്റടിക്കാരന്‍' പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയുടെ പരാതി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഓഫീസര്‍ ബാല്‍ദേവ് സിങിനാണ് ബിജെപി നേതാക്കളായ പ്രസാദ് ലാഡ്, സഞ്ജയ് ഉപാധ്യായ എന്നിവര്‍ പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധി പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ഖത്തറില്‍ പ്രവാസികള്‍ക്ക് വന്‍ നേട്ടം; നിയമത്തില്‍ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് അല്‍ത്താനി ഭരണകൂടംഖത്തറില്‍ പ്രവാസികള്‍ക്ക് വന്‍ നേട്ടം; നിയമത്തില്‍ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് അല്‍ത്താനി ഭരണകൂടം

വ്യവസായികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധിപ്പിച്ച് ചൊവ്വാഴ്ച യവത്മലില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമശങ്ങളാണ് കേസിന് ആധാരം. അദാനിയുടെയും അംബാനിയുടെയും ലൗഡ്‌സ്പീക്കറാണ് മോദി. പോക്കറ്റടിക്കാരന്‍ മോഷണം നടത്തുന്നതിന് മുമ്പ് ജനശ്രദ്ധ തിരിച്ചുവിടാന്‍ ചില തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. സമാനമായ നീക്കം തന്നെയാണ് മോദിയും നടത്തുന്നത്. നിങ്ങളുടെ പണം വ്യവസായികള്‍ക്ക് കൈമാറുന്നതിനാണ് മോദി ശ്രമിക്കുന്നത്. അതിന് മുമ്പായി അദ്ദേഹം പല തന്ത്രങ്ങളും കാണിക്കാറുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

rahulgandhi

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗമെന്നും രാഹുലിന്റെ വാക്കുകള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ല എന്നും ബിജെപി നേതാക്കള്‍ പരാതിയില്‍ പറയുന്നു. അടുത്ത തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലും ഹരിയാണയിലും നിയമസഭാ തിരഞ്ഞെടുപ്പ്. പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ ഊന്നിയാണ് ബിജെപിയുടെ പ്രധാന പ്രചാരണം. ഫലം 24ന് അറിയാം.

ബംഗാളില്‍ അമിത് ഷായ്ക്ക് അടിതെറ്റി; ബിജെപിക്ക് തിരിച്ചടി, മുന്‍സിപ്പാലിറ്റി ടിഎംസി തിരിച്ചുപിടിച്ചുബംഗാളില്‍ അമിത് ഷായ്ക്ക് അടിതെറ്റി; ബിജെപിക്ക് തിരിച്ചടി, മുന്‍സിപ്പാലിറ്റി ടിഎംസി തിരിച്ചുപിടിച്ചു

മറ്റു ആരാധനാലയങ്ങള്‍ സംരക്ഷിക്കുമെങ്കില്‍ അയോധ്യ കേസില്‍ നിന്ന് പിന്‍മാറാമെന്ന് വഖഫ് ബോര്‍ഡ്മറ്റു ആരാധനാലയങ്ങള്‍ സംരക്ഷിക്കുമെങ്കില്‍ അയോധ്യ കേസില്‍ നിന്ന് പിന്‍മാറാമെന്ന് വഖഫ് ബോര്‍ഡ്

English summary
BJP complains to EC over Rahul Gandhi's 'pickpocket' jibe against Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X