ഗോഡ്സെ ദേശഭക്തനല്ല; അത്തരം ചിന്തകളില്ല, അത്തരം കാഴ്ചപ്പാടുകളെ നിഷേധിക്കുന്നുവെന്ന് രാജ്നാഥ് സിങ്!
ദില്ലി: ഗോഡ്സെ ദേശഭക്തനെന്ന തരത്തിൽ പാര്‍ലമെന്റില്‍ പ്രജ്ഞ സിങ് ഠാക്കൂര്‍ നടത്തിയ വിവാദ പരാമര്‍ശനത്തിന് മറുപടിയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. "ഗോഡ്സെയെ ദേശഭക്തനെന്ന് വിളിക്കുന്നത് മാത്രമല്ല അങ്ങനെ ചിന്തുക്കുന്നത് പോലും അപലപനീയമാണ്. അന്നത്തേത് പോലെ തന്നെ ഇന്നും മഹാത്മാഗാന്ധിയുടെ തത്വങ്ങള്‍ പ്രക്തമാണ്" എന്ന് രാജ്നാഥ് സിങ് അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വിവാദ പരാമർശത്തെ തുടര്‍ന്ന് പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതിനു തൊട്ടു പിന്നാലെയാണ് രാജ്നാഥ് സിങിന്റെ പ്രതികരണം. എസ്പിജി ഭേദഗതി ബില്ലിനെക്കുറിച്ചുനടന്ന ചര്‍ച്ചയില്‍ ഡിഎംകെ. അംഗം എ രാജ പ്രസംഗിക്കുമ്പോഴാണ് പ്രജ്ഞ വിവാദപരാമര്‍ശവുമായി എഴുന്നേറ്റത്.

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള പരാമര്‍ശം രേഖയില്‍നിന്ന് കഴിഞ്ഞ ദിവസം തന്നെ നീക്കുകയായിരുന്നു. പ്രതിഷേധം സഭക്ക് പുറത്തേക്കും വ്യാപിച്ചതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെ പ്രജ്ഞ സിങിനെതിരെ ബിജെപി നടപടി എടുക്കുകയായിരുന്നു. ഗോഡ്സെ ദേശസ്നേഹിയാണെന്ന് ചിന്തിക്കുക കൂടി ചെയ്യുന്നില്ലെന്നതാണ് ബിജെപി നിലപാട്. മഹാത്മാഗാന്ധി രാജ്യത്തിന്റെ ദിശാവെളിച്ചമായിരുന്നുവെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications