കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെയെ പുകഴ്ത്തിയെ പ്രഗ്യയെ ബിജെപി പുറത്താക്കും? പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കി

Google Oneindia Malayalam News

ദില്ലി: മഹാത്മാ ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തി സംസാരിച്ച ബിജെപി എംപി പ്രഗ്യക്കെതിരെ േ്രലാക്‌സഭയില്‍ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങള്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ബിജെപി പ്രഗ്യക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു.

Sadh

പാര്‍ലമെന്റിന്റെ പ്രതിരോധ സമിതിയില്‍ നിന്ന് പ്രഗ്യയെ നീക്കാന്‍ തീരുമാനിച്ചെന്ന് ബിജെപി ആക്ടിങ് പ്രസിഡന്റ് ജെപി നദ്ദ അറിയിച്ചു. മാത്രമല്ല, നടപ്പ് സമ്മേളനത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രഗ്യയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഗ്യയെ ബിജെപി പുറത്താക്കിയേക്കുമെന്ന സൂചനകളും വരുന്നുണ്ട്. ഗോഡ്‌സെയെ പുകഴ്ത്തുന്ന തത്വങ്ങളോട് യോജിക്കാനാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ബുധനാഴ്ചയാണ് പ്രഗ്യ വിവാദമായ പ്രസ്താവന ലോക്‌സഭയില്‍ നടത്തിയത്. എസ്പിജി ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യയുടെ വാക്കുകള്‍. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നാണ് അവര്‍ പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവരികയായിരുന്നു. ലോക്‌സഭയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

മഹാരാഷ്ട്രയില്‍ ഭരണം ബിജെപിക്ക് തന്നെ!! വിചിത്ര നീക്കവുമായി കോണ്‍ഗ്രസ്, പട്ടേലും ഖാര്‍ഗെയും...മഹാരാഷ്ട്രയില്‍ ഭരണം ബിജെപിക്ക് തന്നെ!! വിചിത്ര നീക്കവുമായി കോണ്‍ഗ്രസ്, പട്ടേലും ഖാര്‍ഗെയും...

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യ. ഇവര്‍ ഭോപ്പാലില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ചാണ് പാര്‍ലമെന്റിലെത്തിയത്. പാര്‍ലമെന്റിന്റെ പ്രതിരോധ സമിതിയില്‍ പ്രഗ്യയെ ഉള്‍പ്പെടുത്തിയത് മന്ത്രി രാജ്‌നാഥ് സിങിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. ഗോഡ്‌സെയെ പുകഴ്ത്തിയുള്ള പ്രഗ്യയുടെ വാക്കുകള്‍ സഭാരേഖകളില്‍ നിന്ന് നീക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചു.

പ്രധാനമന്ത്രിയെയാണ് സംഭവത്തില്‍ പ്രതിപക്ഷം ലക്ഷ്യമിട്ടത്. പ്രഗ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സമയം കളയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്താണ് അവര്‍ പറഞ്ഞത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും മനസിലുള്ളതാണ് പ്രഗ്യ പറഞ്ഞത്. ഇത് രഹസ്യമായ കാര്യമല്ല. അതുകൊണ്ട് തന്നെ ആ സ്ത്രീക്കെതിരെ നടപടി ആവശ്യപ്പെട്ട് സമയം കളയാനില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
BJP condemns remarks made by Pragya Thakur: JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X