'ഹെഡ്രോക്സിക്ലോറോക്വീന്'രാഹുല്‍ഗാന്ധിയുടെ ഉച്ചാരണത്തിന് കാത്തിരിക്കുകയാണെന്ന് ബിജെപി; മറുപടി
ദില്ലി: ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്.അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ റെക്കോര്‍ഡ് മരണ നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1979 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ന്യൂയോര്‍ക്കില്‍ മാത്രം 731 പേര് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 12841 ആയി. രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ കൊറോണ പ്രതിരോധത്തിനെതിരെ അമേരിക്കയിലേക്ക് മരുന്ന് കയറ്റി അയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാവുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.കൊറോണക്കെതിരെ മലേറിയക്കുപയോഗിക്കുന്ന ഹെഡ്രോക്സിക്ലോറോക്വീന് എന്ന മരുന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഇന്ത്യ ആദ്യം പ്രതികരിച്ചിരുന്നില്ല. ഇതോടെ മരുന്ന് ത്ന്നില്ലെങ്കില് പ്രശ്നമില്ലെന്നും തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്നും ട്രംപ് അറിയിക്കുകയായിരുന്നു.

ബിജെപി
ഇപ്പോള്‍ ട്വിറ്ററില്‍ ബിജെപി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള വെല്ലുവിളികളാണ് ചര്‍ച്ച. ഹെഡ്രോക്സിക്ലോറോക്വീന് എന്ന മരുന്നിന്റെ പേര് ശരിയായ രീതിയില്‍ ഉച്ചരിക്കുന്നതിന്റെ ചുറ്റിപറ്റിയാണ് കാര്യങ്ങള്‍. കര്‍ണ്ണാടകയിലെ സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു ഇതിന് തുടക്കമിട്ടത്. രാഹുല്‍ ഗാന്ധി ഹൈഡ്രോക്ലോറോക്വീന്‍ എന്ന വാക് ശരായിയ ഉച്ചരിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നായിരുന്നു മന്ത്രിയായി സി.ടി രവിയുടെ ട്വീറ്റ്.

കാര്‍ത്തി ചിദംബരം
ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവായ കാര്‍ത്തി ചിദംബരം രംഗത്തെത്തി. നമുക്കൊരു സ്പെല്ലിംങ് കോംപിറ്റീഷന്‍ നടത്താമെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. 'നമ്മുടെ പാര്‍ട്ടികള്‍ ചേര്‍ന്ന് നമുക്കൊരു സ്പെല്ലിംങ് കോംപീറ്റീഷന് സംഘടിപ്പിക്കാം. ഞങ്ങള്‍ ശശി തരൂരിനെ മത്സരിപ്പിക്കാം. നിങ്ങള്‍ ആരെ മത്സരിപ്പിക്കും'കാര്‍ത്തി ചിദംബരം പറഞ്ഞു.

പ്രതികരണം
രണ്ട് പേരുടേയും ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പ്രതികരണമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ശശി തരൂരിന് പകരം രാഹുല്‍ ഗാന്ധിയെ തന്നെ മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് പലരും ട്വിറ്ററിലൂടെ പ്രതികരിച്ചത്. ചിലര്‍ നരേന്ദ്രമോദി ഇത് ഉച്ചരിക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചു.
ചിലര്‍ ട്വീറ്റിന് മറുപടിയുമായി ചില വീഡിയോകളും പങ്കുവെച്ചു. കര്‍ണ്ണാടക മന്ത്രിയായ സിടി രവിയുചെ വീഡിയോയാണ് ഷെയര്‍ ചെയ്തത്. അതില്‍ അദ്ദേഹം ലീവ്, ലൈവ് തുടങ്ങിയ വാക്കുകള്‍ ഉച്ചരിക്കുന്നത്. അതെങ്കിലും കൃത്യമായി പറയാന്‍ ശ്രമിക്കൂവെന്നാണ് ചിലരുടെ പക്ഷം.

നിരക്ഷരരല്ല
ചിലരുടെ അഭിപ്രായം മന്ത്രി ആദ്യം ഹെഡ്രോക്സിക്ലോറോക്വീന് എന്ന പദം ശരിയായി ഉച്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവെക്കൂ. എന്നിട്ടാവാം വെല്ലുവിളിയെന്നായിരുന്നു.'തെറ്റ് കൂടാതെ ഹൈഡ്രോക്ലോറോക്വീന്‍ എന്ന പദം നിങ്ങള്‍ കൃത്യമായി പറയാന്‍ ശ്രമിക്കൂ. ബിജെപിക്കാരെ പോലെ കോണ്‍ഗ്രസ് നേതാക്കള്‍ നിരക്ഷരരല്ല' ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഹെഡ്രോക്സിക്ലോറോക്വീന്
എന്നിരുന്നാലും ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം ഇളവ് വരുത്തുകയായിരുന്നു. ഒരു കോടി നരുന്ന ഇന്ത്യയില്‍ നിനനിര്‍ത്തിയ ശേഷമായിരിക്കും യുഎസിനുള്ളവ കയറ്റുമതി ചെയ്യുകയെന്നും ഗുജറാത്തിലെ മൂന്ന് കമ്പനികളാണ് മരുന്ന് നിര്‍മ്മാണം നടത്തുകയെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിക്കുകയായിരുന്നു. മാര്‍ച്ച് 25 നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ച മരുന്നായ ഹെഡ്രോക്സിക്ലോറോക്വീനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചത്.
-
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം












Click it and Unblock the Notifications