Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും പോരില്‍, എന്‍ജിഒകളെ വെച്ചുള്ള പോരാട്ടവുമായി രാഹുല്‍!!

Recommended Video

cmsvideo
    യു പിയിൽ കോൺഗ്രസ് കുതിക്കും | Oneindia Malayalam

    ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികല്‍ ഉത്തര്‍പ്രദേശിലേക്ക്. ബിജെപിയാണ് ആദ്യം നീക്കം തുടങ്ങിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലും വ്യത്യസ്ത രീതികളാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പരീക്ഷിക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ ഇതിനെ പ്രതിരോധിക്കാന്‍ പല സംഘടനകളെയാണ് കൂട്ടുപിടിക്കുന്നത്. ഇവര്‍ക്ക് പ്രാദേശിക രാഷ്ട്രീയം നന്നായി അറിയാമെന്ന് കോണ്‍ഗ്രസ് പറയുന്നു.

    അതേസമയം ഇവിടെ കോണ്‍ഗ്രസിന് സംഘടനാ അടിത്തറയില്ല. ഇത് ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാത്ത സാഹചര്യത്തിലാണ് രാഹുല്‍ പുതിയ തന്ത്രം ഉണ്ടാക്കിയത്. അതേസമയം എസ്പിയുടെ ബിഎസ്പിയുടെ കോട്ടകള്‍ അല്ലാത്ത ഇടങ്ങളില്‍ ശക്തമായ പോരാട്ടം നടത്താനാണ് രാഹുലിന്റെ നിര്‍ദേശം. ഇവിടെ കോണ്‍ഗ്രസിന്റെ കരുത്ത് ചോര്‍ന്നിട്ടില്ലെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

    അമിത് ഷാ ലക്ഷ്യമിടുന്നത്

    അമിത് ഷാ ലക്ഷ്യമിടുന്നത്

    യുപിയില്‍ നിന്ന് ഇത്തവണ 50 സീറ്റെങ്കിലും നേടണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. ജോര്‍ദാന്‍ സദാഫിയയുടെ വരവ് ഗുണം ചെയ്യുമെന്നാണ് ഷാ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ആര്‍എസ്എസും വിഎച്ച്പിയും ബിജെപിക്കായി പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. ബിജെപി ജയിച്ച 71 സീറ്റില്‍ ആര്‍എസ്എസ് സ്വന്തം പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രകടനത്തെ കുറിച്ച് ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇവര്‍ നല്‍കും. ഇതിനനുസരിച്ചായിരിക്കും സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് പോലും നല്‍കുക.

    നേതൃത്വം ആര്‍ക്ക്

    നേതൃത്വം ആര്‍ക്ക്

    ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാലിനാണ് യുപിയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല. അദ്ദേഹം നിര്‍ദേശിക്കുന്നതിന് അനുസരിച്ച് മാത്രമേ എംപിമാര്‍ക്ക് സീറ്റ് ലഭിക്കൂ. ഏതൊക്കെ വിഷയങ്ങളിലാണ് പാര്‍ട്ടി പ്രചാരണം നടത്തേണ്ടതെന്നും, എന്തൊക്കെയാണ് ബിജെപിയുടെ വീഴ്ച്ചയെന്നും ആര്‍എസ്എസ് ഇപ്പോള്‍ തന്നെ അമിത് ഷാ അറിയിച്ചിട്ടുണ്ട്. ഇതിനനുസരിച്ച് പ്രകടന പത്രിക തയ്യാറാക്കാനാണ് ഷായുടെ നീക്കം. ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

    രാഹുലിന്റെ തിരിച്ചടി

    രാഹുലിന്റെ തിരിച്ചടി

    ആര്‍എസ്എസിന്റെ സ്വാധീന മേഖലയില്‍ കയറി തന്നെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട് രാഹുലിന്റെ ടീം. എന്നാല്‍ ബിജെപിയുടെ രീതി പിന്തുടരേണ്ടെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്‍ജിഒകളെ കൂട്ടുപിടിച്ചുള്ള ഗ്രൗണ്ട് സര്‍വേയാണ് രാഹുല്‍ നടത്തുന്നത്. എന്‍ജിഒകളെ മോദി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം ദ്രോഹിച്ചിരുന്നു. ഇവര്‍ കര്‍ഷകര്‍, മറ്റ് സാമൂഹ്യ സേവന സംഘടനകള്‍ എന്നിവകള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. ഇത് ഉപയോഗപ്പെടുത്താനാണ് രാഹുലിന്റെ ശ്രമം.

    പ്രത്യേകം പ്രവര്‍ത്തകര്‍

    പ്രത്യേകം പ്രവര്‍ത്തകര്‍

    സര്‍ക്കാര്‍ പദ്ധതികള്‍, നിയമ കാര്യങ്ങള്‍, ഓട്ടോ റിക്ഷ, നിര്‍മാണം, എന്നീ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം പ്രവര്‍ത്തകരെയാണ് രാഹുല്‍ നിയമിച്ചിരിക്കുന്നത്. അവരുടെ ഇടയില്‍ നിന്നുള്ള നേതാവെന്ന തോന്നലുണ്ടാക്കാനാണിത്. മേധാ പട്കറെ പോലുള്ള സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ശ്രമിക്കുന്നത്. ഓരോ സംസ്ഥാനത്തെയും മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നാണ് മറ്റൊരു നിര്‍ദേശം.

    യുപിയില്‍ പൊടിപാറും

    യുപിയില്‍ പൊടിപാറും

    ഉത്തര്‍പ്രദേശില്‍ മോദി തന്നെയാണ് ഇപ്പോഴും ജനകീയ നേതാവ്. ആ പ്രതിച്ഛായ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സംസ്ഥാനത്ത് നിന്നുള്ള എല്ലാ നേതാക്കളും മോശം പ്രതിച്ഛായ ഉള്ളവരാണ്. യോഗി ആദിത്യനാഥും ആ പട്ടികയില്‍ ഉള്‍പ്പെടും. ഇതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. വിജയസാധ്യതയ്ക്ക് തിരിച്ചടി ഏല്‍പ്പിക്കുന്നതാണ് യുപി സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും. അതേസമയം ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ രഹസ്യമായി പിന്തുണയ്ക്കാന്‍ എസ്പി ബിഎസ്പി സഖ്യം തീരുമാനിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+