കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സ്വപ്‌ന സഖ്യത്തിന് ബിജെപി; തൃണമൂലിനെതിരെ ബിജെപി, കോണ്‍ഗ്രസ്, ഇടത് സഖ്യം???

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍. സംസ്ഥാനത്തിന്റെ സാംസ്‌കാരിക ഘടന മമത സര്‍ക്കാരിന് കീഴില്‍ തിരിച്ചടി നേരിട്ടു.

  • By Jince K Benny
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സഖ്യത്തെ തകര്‍ക്കുന്നതിനായി സ്വപ്‌ന സഖ്യമൊരുക്കാന്‍ ബിജെപി. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്നുള്ള ആപ്തവാക്യത്തിന് അടിവരയിടുന്നതാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ജിയയുടെ ആഗ്രഹം. ബിജെപിയുമായി ഒരിക്കലും കൈകോര്‍ക്കാന്‍ ഇടയില്ലാത്ത് കോണ്‍ഗ്രസിനേയും ഇടത് പക്ഷത്തേയും ഒപ്പം ചേര്‍ക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

തൃണമൂലിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിക്കണെന്ന് തൃണമൂലിനെതിരെ ഒരു ഐക്യ പ്രതിപക്ഷം രംഗത്ത് വരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. തന്റെ കോണ്‍ഗ്രസ്, ഇടത് സുഹൃത്തുക്കളെ താന്‍ ഇക്കാര്യം ഉദ്‌ബോധിപ്പിക്കുകയാണ്. സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൈയില്‍ നിന്നും രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃണമൂലിനെതിരെ രൂക്ഷ വിമര്‍ശനം

തൃണമുല്‍ കോണ്‍ഗ്രസിനെതിരെ വിജയ് വര്‍ജിയ രൂക്ഷ വിമര്‍ശനവും നടത്തി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക ഘടന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭരണത്തില്‍ കനത്ത ആഘാതം നേരിടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിന് വേണ്ടി ന്യൂനപക്ഷ പ്രീണനം നടത്തുകയാണ് മമതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രമസമാധാനം തകര്‍ന്നു

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നദിയയില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന വര്‍ഗീയ ലഹളയുടെ പശ്ചാത്തലത്തിലായിരുന്നു വിജയ് വര്‍ജിയയുടെ പരാമര്‍ശം. തന്റെ പാര്‍ട്ടിയോട് തൃണമൂല്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടിക്ക് റാലി നടത്തുന്നതിനോ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പോലീസ് അനുമതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍-ബിജെപി അങ്കം രൂക്ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം നടപ്പിലാക്കിയതോടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വഴക്ക് ആരംഭിക്കുന്നത്. റോസ് വാലി ഇടപാടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ തപസ് പോളിനെയും സിധീപ് ബന്ദോപാധ്യയേയും സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് വഴക്ക് മൂര്‍ച്ഛിച്ചത്.

തൃണമൂല്‍ ബിജെപിക്കെതിരെ

ഇതോടെ തൃണമുല്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ രംഗത്തെത്തി. സിബിഐ പോലുള്ള എജന്‍സികളെ തൃണമൂലിനെ തകര്‍ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുകയാണെന്നായിരുന്നു ആരോപണം. റോസ് വാലി കേസില്‍ ആരോപിതനായ കേന്ദ്രമന്ത്രി ബബുല്‍ സുപ്രിയോയുടെ രാജിക്കായും ആവശ്യമുയര്‍ന്നു. ബിജെപിക്കെതിരെ പ്രതിഷേധവുമായി തൃണമുല്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ബിജെപി പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്നാണ് ബിജെപിയുടെ മറുവാദം. എന്തുതന്നെയാലും തൃണമൂല്‍ കോണ്‍ഗ്രസിനെ പശ്ചിമബംഗാള്‍ ഭരണത്തില്‍ നിന്നും താഴെയിറക്കാനാണ് ബിജെപി നീക്കം. അതിന് വേണ്ടിയാണ് സംഭവിക്കാന്‍ സാധ്യത വളരെ വിരളമാണെങ്കിലും ഇത്തരത്തിലൊരു സ്വപ്‌ന സഖ്യത്തിനായി ബിജെപി പദ്ധതി തയാറാക്കുന്നത്. എന്നാല്‍ ഇതിനേക്കുറിച്ച് ബിജെപി ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല.

മോരും മുതിരയും പോലൊരു സഖ്യം

സ്വപ്‌ന സഖ്യം എന്നൊക്കെ വിശേഷിപ്പക്കാമെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ മോരു മുതിരയും പോലൊരു സഖ്യമെന്നെ കരുതാനാകു. നിലവില്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നേര്‍ക്ക്‌നേര്‍ മത്സരിക്കുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും ബിജെപിയും. കേന്ദ്രത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും ബിജെപിയും തൃണമൂലിനെതിരെ ഒന്നിക്കണെന്ന ബിജെപി നേതാവിന്റെ ആവശ്യം. രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ക്ക് പശ്ചിമ ബംഗാള്‍ സാക്ഷിയാകുമോ എന്നേ ഇനി അറിയേണ്ടതുള്ളു.

English summary
Mr Vijayvargiya also criticised the Trinamool Congress and accused it of indulging in the politics of minority appeasement. The cultural fabric of the state has taken a heavy beating under Chief Minister Mamata Banerjee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X