Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയദശമിക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്... ബിജെപിക്ക് വെല്ലുവിളി!!

Recommended Video

cmsvideo
    ബിജെപിക്ക് വെല്ലുവിളി! | Oneindia Malayalam

    ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍ണായക തന്ത്രങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. വിജയദശമിക്ക് ശേഷം ആദ്യ പട്ടിക പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടിമുടി ഞെട്ടിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്ര നേതൃത്വം നേരിട്ടാണ് ഇടപെടുന്നത്. സംസ്ഥാന നേതൃത്വത്തിന് യാതൊരു റോളും ഉണ്ടാവില്ലെന്നാണ് സൂചന.

    അതേസമയം കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെയും കമല്‍നാഥിന്റെയും താല്‍പര്യപ്രകാരമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാണിക്കില്ലെന്നാണ് സൂചന. ഒറ്റയ്ക്ക് തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സമാജ്‌വാദി പാര്‍ട്ടിയുമായി ഒരുപക്ഷേ സഖ്യമുണ്ടാക്കുമെന്ന കമല്‍നാഥിന്റെ പ്രസ്താവന സത്യമാവാനും സാധ്യതയില്ല.

    ബിജെപിക്ക് സാധ്യത കുറയുന്നു

    ബിജെപിക്ക് സാധ്യത കുറയുന്നു

    പല ഏജന്‍സികളെയും വെച്ച് നടത്തിയ സര്‍വേകളില്‍ ബിജെപിക്ക് സംസ്ഥാനത്ത് യാതൊരു സാധ്യതയുമില്ലെന്ന് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമിത് ഷാ അടക്കമുള്ളവര്‍ നേരിട്ട് ഇടപെടുന്നത്. സിറ്റിംഗ് എംഎല്‍എമാര്‍ സംസ്ഥാനത്തെ ശക്തരായ മന്ത്രിമാര്‍ എന്നിവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്നാണ് മനസ്സിലാവുന്നത്. ഇവര്‍ ശിവരാജ് സിംഗ് ചൗഹാന്റെ അടുത്തയാളുകളാണ്.

     ജനവികാരം ആളിക്കളത്തുന്നു

    ജനവികാരം ആളിക്കളത്തുന്നു

    ഒഴിവാക്കുന്നവര്‍ക്കെതിരെ പൊതുവില്‍ ജനവികാരം ആളിക്കത്തുന്നുണ്ട്. ഇവര്‍ അഴിമതിക്കാരാണെന്ന പൊതുധാരണ ജനങ്ങള്‍ക്കിടയിലുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലുണ്ട്. ബിജെപി വക്താവ് കൈലാസ് വിജയ് വര്‍ഗീയ മധ്യപ്രദേശിലെ സാധ്യതകള്‍ ശക്തമല്ലെന്നും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത്രയും കാലം കോണ്‍ഗ്രസില്‍ ശക്തരായ നേതാക്കളില്ലായിരുന്നു. ഇപ്പോള്‍ അത് മാറിയെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്.

    കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ഇങ്ങനെ

    കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ഇങ്ങനെ

    കോണ്‍ഗ്രസിന്റെ ത്രിദിന സ്‌ക്രീനിങ് കമ്മിറ്റി യോഗം ദില്ലിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത ദിവസം തന്നെ ഇത് അവസാനിക്കും. ഈ യോഗത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. ഈ പട്ടിക രാഹുല്‍ ഗാന്ധിക്ക് അടുത്ത ദിവസം തന്നെ കൈമാറും. അദ്ദേഹം അംഗീകരിച്ചാല്‍ ഇവരുടെ പേരുകള്‍ പരസ്യപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

     80 അംഗ പട്ടിക

    80 അംഗ പട്ടിക

    ആദ്യ ഘട്ടത്തില്‍ 80 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിടുകയെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ മൊത്തം 230 സീറ്റാണ് ഉള്ളത്. അതേസമയം വിജയദശമിക്ക് ശേഷം ഇത് പുറത്തുവിടുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഒക്ടോബര്‍ 15, 16 ദിവസങ്ങളില്‍ ഗ്വാളിയോര്‍, ചമ്പല്‍ മേഖലകളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുന്നുണ്ട്. അന്ന് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

    സീറ്റിന് സര്‍വേ നടത്തുന്നു

    സീറ്റിന് സര്‍വേ നടത്തുന്നു

    ഓരോ സ്ഥാനാര്‍ത്ഥിയുടെയും ജനപ്രിയത അറിഞ്ഞ ശേഷം മാത്രമേ അവര്‍ക്ക് സീറ്റ് നല്‍കൂ എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മൂന്ന് സര്‍വേകളാണ് നടത്തുന്നത്. ഒന്ന് കമല്‍നാഥിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ബാക്കിയുള്ള രണ്ട് സര്‍വേകള്‍ സ്വകാര്യ ഏജന്‍സിയാണ് നടത്തുന്നത്. വിജയസാധ്യത ഉണ്ടെങ്കില്‍ മാത്രമേ ഒരു നേതാവിനെ മത്സരിപ്പിക്കേണ്ടതുള്ളൂ എന്നാണ് തീരുമാനം.

    ദിഗ്വിജയ് സിംഗിനെ ഒഴിവാക്കി

    ദിഗ്വിജയ് സിംഗിനെ ഒഴിവാക്കി

    ദിഗ്വിജയ് സിംഗ് മത്സരിക്കണമെന്ന് രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍വേകളില്‍ അദ്ദേഹം മത്സരംഗത്തുണ്ടെങ്കില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന സൂചനയാണ് ലഭിച്ചത്. മത്സരിച്ചാല്‍ അദ്ദേഹം ജയിക്കാനുള്ള സാധ്യതയുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. രാഹുലിന് ദിഗ്വിജയ് സിംഗിനോട് താല്‍പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുന്നതിനാല്‍ വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

     ബിഎസ്പിയും എസ്പിയും

    ബിഎസ്പിയും എസ്പിയും

    എസ്പിയും ബിഎസ്പിയും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതാണ്. ബിഎസ്പി ആദ്യഘട്ടത്തില്‍ 22 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. അടുത്ത ദിവസം രണ്ടാം ഘട്ടമായ 45 അംഗ പട്ടിക പുറത്തുവിടുമെന്ന സൂചനയുമുണ്ട്. എസ്പി ആറംഗ പട്ടികയാണ് പുറത്തിറക്കിയത്. ആംആദ്മി പാര്‍ട്ടി 20 അംഗ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. അതേസമയം സര്‍വേകളെല്ലാം സൂചിപ്പിക്കുന്നത് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+