കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും ബിജെപിയും പ്രകടനപത്രിക പുറത്തിറക്കി.... കാര്‍ഷിക വായ്പ മുതല്‍ മെട്രോ വരെ വാഗ്ദാനം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടികളും വാഗ്ദാന പെരുമഴയുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും അവരുടെ പ്രകടന പത്രിക പുറത്തിറക്കിയിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ ശ്രദ്ധ പതിയാതെ പോയതും അവര്‍ പരാജയമായതുമായ മേഖലകളെ തിരഞ്ഞ് പിടിച്ചാണ് കോണ്‍ഗ്രസ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തവണ ബിജെപിയുടെ ഓഫര്‍ വികസനാണ്. മധ്യപ്രദേശിനെ സ്വപ്‌ന ഭൂമിയാക്കി മാറ്റുമെന്നാണ് പ്രഖ്യാപനം.

അതേസമയം ബിജെപിയുടെ പ്രകടന പത്രിക ജുംല പത്രയാണെന്ന് കോണ്‍ഗ്രസ് പരിഹസിക്കുന്നു. അതേസമയം 112 പേജുള്ള വിശദമായ പത്രികയാണ് കോണ്‍ഗ്രസിന്റേത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ഓരോ സംസ്ഥാനങ്ങളിലും പ്രകടനപത്രിക തയ്യാറാക്കുന്നത്. നിലവില്‍ മധ്യപ്രദേശ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്.

112 പേജുള്ള പ്രകടന പത്രിക

112 പേജുള്ള പ്രകടന പത്രിക

112 പേജുള്ള പ്രകടന പത്രികയെ വോയ്‌സ് ഓഫ് മധ്യപ്രദേശ് എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്. വചന്‍ പത്ര എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കണ്ട് സംസാരിച്ച ശേഷമാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് കമല്‍നാഥ് പറഞ്ഞു. ജോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും ചടങ്ങിനെത്തിയിരുന്നു. ബിജെപിയുടെ ജുംല പത്ര പോലെയല്ല തങ്ങളുടെ വചന്‍ പത്രയെന്നും സിന്ധ്യ പരിഹസിച്ചു.

കര്‍ഷക വായ്പ എഴുതി തള്ളും

കര്‍ഷക വായ്പ എഴുതി തള്ളും

രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് സാലറി ഗ്രാന്‍ഡാണ് ഞെട്ടിപ്പിക്കുന്ന വാഗ്ദാനങ്ങളിലൊന്ന്. കര്‍ഷകര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും കാര്‍ഷിക ഭൂമി സംബന്ധമായ രജിസ്‌ട്രേഷന് റിബേറ്റും നല്‍കും. ഇതിന് പുറമേ ചെറുകിട കാര്‍ഷിക പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മകളുടെ കല്യാണത്തിന് 51000 രൂപയും പ്രഖ്യാനപനമുണ്ട്.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും

രാജ്യം മുഴുവനുള്ള കര്‍ഷകര്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ബാധകമാക്കും. കാര്‍ഷിക ആവശ്യത്തിനുള്ള പെട്രോളിനും ഡീസലിനും ഇളവ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രധാനമായും കാര്‍ഷിക പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചത്. ഇത് സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുകയാണെന്ന കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ സഹായിക്കുന്നതാണ്.

മന്ദ്‌സോറില്‍ അന്വേഷണം

മന്ദ്‌സോറില്‍ അന്വേഷണം

ശിവരാജ് സിംഗ് ചൗഹാനെ വിവാദത്തിലാക്കിയ മന്ദ്‌സോര്‍ പ്രക്ഷോഭവും പ്രകടനപത്രിയില്‍ ഉണ്ട്. മന്ദ്‌സോര്‍ വെടിവെയ്പ്പില്‍ പുനരന്വേഷണം ഉണ്ടാവുമെന്നാണ് ഉറപ്പ്. അതേസമയം തൊഴില്‍ മേഖലയിലും വലിയ ഉറപ്പുകളാണ് കോണ്‍ഗ്രസ് നല്‍കുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സ്‌കീമില്‍ ഇപ്പോള്‍ ലഭിക്കുന്ന 300 രൂപ ആയിരം രൂപയായി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. ടൂറിസ്റ്റ് ഗൈഡുകള്‍ക്കും അഭിഭാഷകര്‍ക്കും എന്‍കറേജ്‌മെന്റ് ഫീയായി നാലായിരം രൂപയും അതത് മേഖലകളില്‍ തുടരുന്നതിന് നല്‍കും.

ജിഎസ്ടിയിലും കൈവെക്കും

ജിഎസ്ടിയിലും കൈവെക്കും

ജിഎസ്ടി വന്നതോടെ ഏറ്റവും തിരിച്ചടിയായ സംസ്ഥാനമാണ് കോണ്‍ഗ്രസ്. ഇതിലും കുറവുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. സര്‍ക്കാര്‍ കരാറുകളില്‍ 30 ശതമാനം ആദിവാസി വിഭാഗത്തിന് നല്‍കുമെന്നും കോണ്‍ഗ്രസ് പറയുന്നു. വ്യാപം ഇടപാട് റദ്ദാക്കുമെന്നും പകരം രാജ്യ കര്‍മചാരി ചായന്‍ ആയോഗ് കൊണ്ടുവരുമെന്നും ഇതുവഴി നിയമനങ്ങള്‍ സുതാര്യമാക്കാനും അഴിമതി മുക്തമാക്കാനും സാധിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.

മുന്നോക്ക വിഭാഗങ്ങളെയും കൈയ്യിലെടുത്തു

മുന്നോക്ക വിഭാഗങ്ങളെയും കൈയ്യിലെടുത്തു

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും പ്രകടന പത്രികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ആധ്യാത്മിക വിഭാഗം സ്ഥാപിക്കുമെന്നും സംസ്‌കൃത ഭാഷ വളര്‍ത്തുമെന്നും കോണ്‍ഗ്രസ് പറയുന്നു. തകര്‍ന്ന് കിടക്കുന്ന രാമപഥം ചിത്രകൂടത്തില്‍ സ്ഥാപിക്കുമെന്നും എല്ലാ പഞ്ചായത്തിലും ഗോശാലകള്‍ സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ട്. അതേസമയം നര്‍മദ നദിയുടെ സംരക്ഷണത്തിനായി 1100 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. 70 ശതമാനത്തിലധികം മാര്‍ക്ക് നേടുന്ന കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇരുചക്ര വാഹനത്തിനുള്ള വായ്പയും അനുവദിക്കും. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പാണ് വാഗ്ദാനം.

വിട്ടുകൊടുക്കാതെ ബിജെപി

വിട്ടുകൊടുക്കാതെ ബിജെപി

ബിജെപി ഇത്തവണ വികസനം മുന്‍നിര്‍ത്തിയാണ് കളിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ വെല്ലുന്നതായിരിക്കും തങ്ങളുടേതെന്നാണ് അവര്‍ ഉന്നയിക്കുന്നത്. രാമക്ഷേത്രമല്ല, മറിച്ച് വികസനമാണ് തങ്ങളുടെ അജണ്ടയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമായി കഴിഞ്ഞു. 10 ലക്ഷം തൊഴിലവസരങ്ങളാണ് ബിജെപിയുടെ വാഗ്ദാനം. നിലവിലുള്ള ജനസേവന പദ്ധതികളെല്ലാം തുടരുമെന്നാണ് ചൗഹാന്‍ പറയുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നാണ് ബിജെപിയുടെ വാഗ്ദാനം.

വരാന്‍ പോകുന്നത് മെട്രോ

വരാന്‍ പോകുന്നത് മെട്രോ

മധ്യപ്രദേശില്‍ മെട്രോ വരുമെന്നാണ് ബിജെപിയുടെ പ്രധാന പ്രഖ്യാപനം. ഗ്വാളിയോറിലും ജബല്‍പൂരിലുമാണ് മെട്രോ വരിക. മിനി സ്മാര്‍ട്ട് സിറ്റിയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലസ്ടു പരീക്ഷയില്‍ 75 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് യാത്രാ സൗകര്യത്തിനായി സ്‌കൂട്ടി നല്‍കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. അതേസമയം സംസ്ഥാനത്ത് കര്‍ഷകരുടെ രോഷം കണക്കിലെടുത്ത് അവര്‍ക്ക് അടിയന്തര സഹായങ്ങള്‍ നല്‍കുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

ശശികല നാടുനീളെ നടന്ന് വര്‍ഗീയ വിഷം ചീറ്റുന്നയാള്‍.... തുറന്നടിച്ച് കടകംപള്ളി!!ശശികല നാടുനീളെ നടന്ന് വര്‍ഗീയ വിഷം ചീറ്റുന്നയാള്‍.... തുറന്നടിച്ച് കടകംപള്ളി!!

തൃപ്തി ദേശായി വീണ്ടും വരും; പ്രതിഷേധക്കാരെ വെട്ടിച്ച്, ഗറില്ലാ മുറയില്‍!! പോലീസിന്റെ ഉറപ്പ് ലഭിച്ചുതൃപ്തി ദേശായി വീണ്ടും വരും; പ്രതിഷേധക്കാരെ വെട്ടിച്ച്, ഗറില്ലാ മുറയില്‍!! പോലീസിന്റെ ഉറപ്പ് ലഭിച്ചു

English summary
bjp congress manifesto promise sops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X