കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ 6 സീറ്റില്‍ സ്ഥാനാര്‍ത്ഥികളായില്ല, കോണ്‍ഗ്രസ് നേതാക്കളെ പിടിക്കാനിറങ്ങുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
നെട്ടോട്ടമോടി ബിജെപിയും കോണ്‍ഗ്രസും | Oneindia Malayalam

ജയ്പൂര്‍: രാജസ്ഥാനില്‍ വോട്ടെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇതുവരെ ഒന്നുമായിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി നെട്ടോട്ടമോടുകയാണ്. ആറ് മണ്ഡലങ്ങളാണ് ഇരുവര്‍ക്കും തലവേദനയാവുന്നത്. ഇവിടെ ബിജെപിയെ വെല്ലുന്ന ശക്തരായ നേതാക്കളെ കോണ്‍ഗ്രസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം മുഖ്യമന്ത്രി അശോക് ഗെലോട്ട് സച്ചിന്‍ പൈലറ്റിന്റെ സഹായവും ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്. എന്നാല്‍ ബിജെപി ഈ മണ്ഡലം പിടിക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്. ഇത് ബിജെപിയുടെ സ്വാധീന മേഖലകളാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കണമെങ്കില്‍ ഇവിടെ സീറ്റുകള്‍ മുഴുവന്‍ നേടണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

ഇതുവരെ പ്രഖ്യാപിച്ചത്

ഇതുവരെ പ്രഖ്യാപിച്ചത്

രാജസ്ഥാനില്‍ 25 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 19 സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനിയുള്ള ആറ് സീറ്റുകളാണ് ഇരുവര്‍ക്കും പ്രതിസന്ധിയുണ്ടാക്കുന്നത്. ഇവിടെ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നത്. വളരെ പ്രാധാന്യമേറിയതും അതേസമയം ബിജെപിയുടെ സ്വാധീന മേഖലകളുമാണ് ഇത്.

ഏതൊക്കെ മണ്ഡലം

ഏതൊക്കെ മണ്ഡലം

അജ്‌മേര്‍, ജലാവര്‍, ബില്‍വാര, ശ്രീഗംഗനഗര്‍, ജയ്പൂര്‍ റൂറല്‍, രാജ്‌സമന്ദ് എന്നിവയാണ് കോണ്‍ഗ്രസ് ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള മണ്ഡലങ്ങള്‍. ഏപ്രില്‍ 29ന് രാജസ്ഥാനിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യുന്ന മണ്ഡലങ്ങളില്‍ ഇതും ഉള്‍പ്പെടും. കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഇവിടെ മത്സരിക്കിപ്പാക്കാനാണ് സാധ്യത.

ബിജെപിയുടെ പ്രതിസന്ധി

ബിജെപിയുടെ പ്രതിസന്ധി

ബിജെപിക്ക് ഇതുവരെ ദൗസ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് മുന്‍ രാജ്യസഭ എംപിയായ കിരോദി ലാല്‍ മീണയുടെ മണ്ഡലമാണ്. മീണയും ഓംപ്രകാശ് ഹഡ്‌ലയും തമ്മില്‍ ഈ മണ്ഡലത്തില്‍ കടുത്ത ശത്രുതയിലാണ്. ഇത് ബിജെപിയുടെ സാധ്യതകളെ തീര്‍ത്തും ഇല്ലാതാക്കുന്നതാണ്. കോണ്‍ഗ്രസ് ഇവിടെ മീണ വിഭാഗം നേതാവായ മുരാരി മീണ ദോസയുടെ ഭാര്യ സവിത മീണയെ ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ്.

പൈലറ്റിന്റെ ഇടപെടല്‍

പൈലറ്റിന്റെ ഇടപെടല്‍

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് കാര്യമായി ഗൗനിച്ചില്ലെന്നാണ് പ്രധാന പരാതി. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നേരിട്ട് തന്നെ പൈലറ്റിനെ കാണും. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ രംഗത്തിറക്കണമെന്നാണ് ആവശ്യം. പൈലറ്റ് ഇടഞ്ഞാല്‍ പാര്‍ട്ടിയുടെ തോല്‍വി ഉറപ്പാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് നേടുമോ?

കോണ്‍ഗ്രസ് നേടുമോ?

സംസ്ഥാനത്ത് മികച്ചൊരു നേതാവിന്റെ അഭാവം ബിജെപിക്കുണ്ട്. ഇത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഇത്തവണ എല്ലാ സീറ്റിലും കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ട്. അതേസമയം നരേന്ദ്ര മോദിയുടെ പ്രചാരണങ്ങളെ ശക്തമായ നേരിടണമെന്നും നിര്‍ദേശമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ ട്രെന്‍ഡ് മാറ്റിയെഴുതാന്‍ മോദിക്ക് സാധിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന് കുറച്ച് സീറ്റുകള്‍ കുറച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ കോണ്‍ഗ്രസിന് 3 താരപ്രചാരകര്‍.... പ്രിയങ്കയുടെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം ഇങ്ങനെയുപിയില്‍ കോണ്‍ഗ്രസിന് 3 താരപ്രചാരകര്‍.... പ്രിയങ്കയുടെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം ഇങ്ങനെ

English summary
bjp congress searching for six strong candidates each in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X