യുപിയില്‍ സ്വതന്ത്ര ദേവിന് പകരക്കാരനെ കണ്ടെത്തണം, ബിജെപിയില്‍ മുന്‍തൂക്കം ബ്രാഹ്മണ നേതാവിന്
ദില്ലി: ഉത്തര്‍പ്രദേശില്‍ മന്ത്രിസഭ പ്രഖ്യാപനത്തിന് പിന്നാലെ ചര്‍ച്ചകള്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക്. മന്ത്രിസഭ രൂപീകരണത്തില്‍ ജാതി സമവാക്യങ്ങള്‍ കൃത്യമായി കൊണ്ടുവന്നിരുന്നു ബിജെപി. സമാന രീതി തന്നെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും ബിജെപി പ്രയോഗിക്കുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വതന്ത്ര ദേവ് മന്ത്രിസഭയിലെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവ് വരുമെന്ന് വ്യക്തമാക്കി. ഒരു വ്യക്തി ഒരു പോസ്റ്റ് എന്നതാണ് ബിജെപിയിലെ രീതി. സ്വതന്ത്ര ദേവ് സിംഗ് യുപിയിലെ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കാരണം.

ജാതിക്കും മതത്തിനും അതീതമായി വിവിധ ജനവിഭാഗങ്ങള്‍ ബിജെപിയെ പിന്തുണച്ചിരുന്നു. അതുകൊണ്ട് എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളെ ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ നേട്ടമാകുമെന്ന് ഉറപ്പാണ്. ഒപ്പം ക്ഷേമ പദ്ധതികളും ബിജെപി തുടരും. ഇതെല്ലാം യോഗി സര്‍ക്കാരിനെ മുന്നോട്ട് നയിച്ച ഘടകങ്ങളാണ്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പുതിയൊരാളെ കൊണ്ടുവരുമ്പോഴും ഇക്കാര്യങ്ങളൊക്കെ മനസ്സില്‍ കണ്ടാണ് യോഗി കാര്യങ്ങള്‍ ചെയ്യുന്നത്. ഇത്തവണ ഉപമുഖ്യമന്ത്രി പദം നഷ്ടമായ ദിനേശ് ശര്‍മയെ സംസ്ഥാന അധ്യക്ഷനാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
സ്വതന്ത്ര ദേവ് സിംഗിനോട് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ ഉടന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ബ്രാഹ്മണ നേതാവിനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. ദിനേശ് ശര്‍മയ്ക്ക് തന്നെ ഈ ഘട്ടത്തില്‍ മുന്‍തൂക്കമെന്ന് നേതാക്കള്‍ പറയുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപാല്‍ നാരായണ്‍ ശുക്ല, മുന്‍ സംസ്ഥാന ഊര്‍ജ വകുപ്പ് മന്ത്രി ശ്രീകാന്ത് ശര്‍മ എന്നിവരും പരിഗണനയിലുള്ളവരാണ്. ബ്രാഹ്മണ വിഭാഗം ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. വന്‍ തോതിലാണ് ഇവര്‍ ബിജെപിക്ക് വോട്ട് ചെയ്തത്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് 90 ശതമാനം വോട്ടും ബിജെപിക്കാണ് കിട്ടിയത്.
സംസ്ഥാനത്ത് ഇവരെ കൂടാതെ വിജയിക്കുക ദുഷ്‌കരമാണ്. മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനം ബ്രാഹ്മണരാണ്. അതാണ് അധ്യക്ഷനെ ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ബ്രാഹ്മണ നേതാക്കളുടെ ഒരു പാനല്‍ തന്നെ ബിജെപി രൂപീകരിച്ചിരുന്നു. പല നേതാക്കളും ബ്രാഹ്മണ വിഭാഗത്തെ അവഗണിക്കുന്നതായിട്ടാണ് പരാതി പറഞ്ഞിരുന്നത്. ഇത് ബിജെപിക്ക് തിരിച്ചടിയാവുമെന്നും കരുതിയിരുന്നു. ഇത്തവണ കൂടുതലായി ബ്രാഹ്മണ വിഭാഗത്തെ പരിഗണിക്കാനാണ് തീരുമാനം. ബ്രജേഷ് പഥകിനെ നേരത്തെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു. ഇയാളും ബ്രാഹ്മണ വിഭാഗം നേതാവാണ്. സിദ്ധാര്‍ത്ഥ് നാഥ് സിംഗ്, അശുതോഷ്, ഗോപാല്‍ ടണ്ഡന്‍ എന്നിവരും സംഘടനയില്‍ പ്രാതിനിധ്യം ലഭിച്ചേക്കും.












Click it and Unblock the Notifications