കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പ തെറിയ്ക്കും? കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ്? ചരടുവലിച്ച് നേതാക്കള്‍

Google Oneindia Malayalam News

ബെംഗളൂരു: 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി കര്‍ണാടകത്തില്‍ ബിജെപിക്ക് അധികാരം തിരിച്ചുപിടിക്കാനായത്. ഇതോടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണ് വീണ്ടും കൈപിടിയിലായെന്ന കണക്ക് കൂട്ടലിലായിരുന്നു നേതൃത്വം. എന്നാല്‍ പാലം വലിച്ച എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യരാക്കിയതോടെ ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ പാടെ പിഴച്ചു. ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ സംസ്ഥാനം ഭരിക്കേണ്ട ഗതികേടിലാണ് പാര്‍ട്ടി.

ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണ നീക്കവുമായി പാകിസ്താന്‍?ആഗോള ഭീകരന്‍ മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ചുഇന്ത്യയ്ക്കെതിരെ ഭീകരാക്രമണ നീക്കവുമായി പാകിസ്താന്‍?ആഗോള ഭീകരന്‍ മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ചു

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് ഇനി ബിജെപിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടി വീണ്ടും കര്‍ണാടകയിലെ അധികാര കേന്ദ്രമാകാന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയും സ്വപ്നം കാണുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പല്ല ഇടക്കാല തിരഞ്ഞെടുപ്പ് തന്നെ വേണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. വിശദാംശങ്ങളിലേക്ക്

 കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

14 കോണ്‍ഗ്രസ് എംഎല്‍എമാരും 3 ജെഡിഎസ് എംഎല്‍എമാരും അയോഗ്യരാക്കപ്പെട്ടതോടെയാണ് കര്‍ണാടകത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് വേണമെന്നാണ് ചട്ടം. തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 9 സീറ്റുകള്‍ എങ്കിലും നേടാമെന്നാണ് മുഖ്യമന്ത്രി യെഡിയൂരപ്പയും സംഘവും കണക്ക് കൂട്ടുന്നത്.

 മുന്നറിയിപ്പുമായി നേതാക്കള്‍

മുന്നറിയിപ്പുമായി നേതാക്കള്‍

224 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങളാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഭരണയകാലയളവ് തികയ്ക്കാന്‍ ബിജെപിക്ക് സാധിക്കൂ. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റേയും ശക്തി കേന്ദ്രങ്ങളാണെന്നിരിക്കെ പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടേക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 വിമതരുടെ പിന്തുണ വേണ്ട

വിമതരുടെ പിന്തുണ വേണ്ട

ഇടക്കാല തിരഞ്ഞെടുപ്പ് എന്ന ആവശ്യമാണ് നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നത്. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിലും നേതാക്കള്‍ ഇതേ ആവശ്യം ഉന്നയിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്നും നേതാക്കള്‍ പറയുന്നു. വിമത എംഎല്‍എമാരുടെ പിന്തുണയോടെ ഭരണം തുടരുന്നത് സര്‍ക്കാരിന് ഗുണകരമാകില്ലെന്നാണ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ സിടി രവി പറയുന്നത്.

 വാളെടുത്ത് വിമതര്‍

വാളെടുത്ത് വിമതര്‍

അതേസമയം ഇടക്കാല തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തോട് വിമതര്‍ക്ക് അനുകൂല നിലപാടല്ല. അയോഗ്യത നടപടിയില്‍ സുപ്രീം കോടതി വിധി വരുന്നതോടെ തങ്ങള്‍ക്ക് മന്ത്രിമാരാകാന്‍ സാധിക്കുമെന്ന് ബിസി പാട്ടീല്‍ പറഞ്ഞു. മന്ത്രിയായിരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തുടര്‍ച്ചയായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

 കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

ഇടക്കാല തിരഞ്ഞെടുപ്പെന്ന ആവശ്യമാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വെയ്ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കര്‍ണാടകത്തില്‍ വിമതരും ബിജെപി നേതാക്കളും ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ യെഡിയൂരപ്പ പരിഹരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ യെഡ്ഡി ഉറപ്പ് നല്‍കിയെങ്കിലും അദ്ദേഹത്തിന് കാര്യങ്ങള്‍ പരിഹരിക്കാനായില്ല. ഇതില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

 അമിത് ഷായുടെ നിര്‍ദ്ദേശം

അമിത് ഷായുടെ നിര്‍ദ്ദേശം

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആയില്ലേങ്കില്‍ സംസ്ഥാനത്തെ നിയമസഭ പിരിച്ചുവിട്ട് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം യെഡിയൂരപ്പയോട് വ്യക്തമാക്കിയിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ യെഡിയൂരപ്പക്ക് പകരം പുതിയ നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കാം എന്ന ആലോചനയിലാണ് നേതൃത്വം.

 പാര്‍ട്ടിയില്‍ തമ്മിലടി

പാര്‍ട്ടിയില്‍ തമ്മിലടി

കടുത്ത പ്രതിസന്ധിയിലൂടെയാണ് കര്‍ണാടകത്തില്‍ ബിജെപി കടന്ന് പോകുന്നത്. ബിജെപിയെ വിശ്വസിച്ച് സര്‍ക്കാരിന് പാലം വലിച്ച 17 വിമത എംഎല്‍എമാരും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയില്‍ തുടരുകയാണ്. എന്നാല്‍ വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുണ്ട്. ഇതുകൂടാതെ പാര്‍ട്ടി എംഎല്‍എമാര്‍ക്കിയിലും ദിനംപ്രതി അസ്വാരസ്യങ്ങള്‍ വര്‍ധിച്ച് വരികയാണ്.

 തഴഞ്ഞെന്ന് പരാതി

തഴഞ്ഞെന്ന് പരാതി

മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് ഒരുമാസം പിന്നിട്ടാണ് ബിജെപിക്ക് മന്ത്രിസഭ വികസിപ്പിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ 34 മന്ത്രിമാര്‍ വേണ്ടിടത്ത് 17 പേരെ മാത്രമാണ് ബിജെപി നിയോഗിച്ചത്. മന്ത്രിസ്ഥാനം ലഭിക്കാതെ പോയവര്‍ മുഖ്യമന്ത്രി യെഡിയൂരപ്പയെക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചതും പ്രശ്നങ്ങള്‍ രൂക്ഷമാക്കിയിട്ടുണ്ട്.

English summary
BJP considers mid term polls in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X