Get Updates
Get notified of breaking news, exclusive insights, and must-see stories!

താജ്മഹല്‍ തകര്‍ക്കാന്‍ ബിജെപി ഗൂഡാലോചന?

മുസാഫര്‍നഗര്‍: അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത പോലെ താജ്മഹലും തകര്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി ഗൂഡാലോചന നടത്തുന്നതായി അസംഖാന്‍. വര്‍ഗീയതയുടെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍ പ്രദേശിലെ മന്ത്രിയുമായ അസംഖാന്‍ ആരോപിച്ചു.

രാജ്യത്തെ ആളുകളെ മതംമാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ ഇവിടെ ഭരിച്ചിട്ടുള്ള ബ്രിട്ടീഷുകാരും മുഗളന്മാരും മറ്റും ഇത്തരത്തില്‍ മതംമാറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയവരാണ്. എന്നാല്‍ ജനങ്ങളുടെ മതംമാറ്റാനുള്ള ശ്രമങ്ങള്‍ ഇവിടെ വിജയിച്ചിട്ടില്ല. ആരെക്കൊണ്ടും അത് പറ്റില്ല - അസംഖാന്‍ പറഞ്ഞു.

tajmahal

പാകിസ്താനിലെ സ്‌കൂള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ദുഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാമിലെ കൊലപാതകങ്ങളില്‍ ദുഖം പ്രകടിപ്പിച്ചില്ല എന്നും അസം ഖനാന്‍ ആരോപിച്ചു. ആസാമില്‍ ആളുകള്‍ കൊല്ലപ്പെട്ടു. നരേന്ദ്ര മോദി അതിനെക്കുറിച്ച് ദുഖം പ്രകടിപ്പിച്ചില്ല. അതേസമയം പാകിസ്താനിലെ തീവ്രവാദി ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ മോദി ദുഖം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിമാരുടെ യോഗം ആസാം ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് പകരം വിദേശ രാജ്യങ്ങളില്‍ ചുറ്റിനടക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും ഖാന്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ പെന്‍ഷന്‍ സ്‌കീമില്‍ ആളുകള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അസംഖാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+