• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2014ൽ 13 സംസ്ഥാനത്ത് കോൺഗ്രസ്, ഏഴിടത്ത് ബിജെപി.. 2017ൽ 19 സംസ്ഥാനത്ത്, കോൺഗ്രസ് വെറും നാലിൽ!

  • By Muralidharan

ദില്ലി: ഗുജറാത്ത് നിലനിര്‍ത്തുകയും ഹിമാചല്‍ പ്രദേശ് പിടിച്ചെടുക്കുകയും ചെയ്തതോടെ രാജ്യം മൊത്തമായി കാവി പുതച്ചു. ഇനി ഏതാനും സംസ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി അല്ലെങ്കില്‍ എന്‍ഡിഎ സഖ്യത്തിന് കൈപ്പിടിയില്‍ ഒതുങ്ങാനുള്ളത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന വ്യക്തമായ സൂചനകള്‍ കൂടിയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഒരു കാര്യം വ്യക്തമാകുകയാണ്. ഉത്തരേന്ത്യയില്‍ ബിജെപി ഇതര സംസ്ഥാനം പഞ്ചാബ് മാത്രമായി ഒതുങ്ങിയിരിക്കുന്നു.

ചെറിയ ഒരു കുത്ത് പോലെ ദില്ലിയിലെ അരവിന്ദ് കെജ്രിവാളിനെ ഇതുമായി ബന്ധപ്പെട്ട ഭൂപടം തയ്യാറാക്കിയാല്‍ കാണാന്‍ സാധിക്കും. ദക്ഷിണ ദേശത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് സംസ്ഥാനത്തിന്റെ മൂന്ന് ഭാഗവും കാവി മയമാണ്. അടുത്തെവിടെയെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന് കാണണമെങ്കില്‍ ദക്ഷിണേന്ത്യയിലെ കര്‍ണാടകത്തിലെത്തണം. പിന്നെ മേഘാലയയിലും. അടുത്ത വര്‍ഷം കര്‍ണടകയിലും മേഘാലയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇരുസ്ഥലങ്ങളിലും ബിജെപിക്ക് സാധ്യത കുറവല്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ആരംഭിച്ച മോദി തംരഗം രാജ്യത്ത് ഇപ്പോഴും തുടരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദി തരംഗം ആവര്‍ത്തിക്കുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ സര്‍വേകള്‍ വ്യക്തമാക്കുന്നു. ഹിമാല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വീണതും ഈ ഒരു പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് അഭിമാന പ്രശ്‌നമായിരുന്നു. പ്രചാരണം അദ്ദേഹം നേരിട്ടാണ് ഏറ്റെടുത്തത്. അല്‍പ്പം പിന്നോട്ട് പോയെങ്കിലും അധികാരം നിലനില്‍ത്താന്‍ ബിജെപിക്ക് സാധിച്ചത് മോദി പ്രഭാവം ഒന്നുകൊണ്ട് മാത്രമാണെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.

ഉത്തര്‍ പ്രദേശിലെ കഥ ഉത്തര്‍ പ്രദേശിലെ കഥ ഈ വര്‍ഷം ബിജെപി ഏറ്റവും വലിയ വിജയം നേടിയത് ഉത്തര്‍ പ്രദേശിലായിരുന്നു. അവിടെ പാര്‍ട്ടിയുടെ തീപ്പൊരി നേതാവ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയാണ് നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും അടുത്ത പടയോട്ടത്തിന് തയ്യാറെടുത്തത്. 300 ലധികം എംഎല്‍എമാരുടെ പിന്തുണയോടെയാണ് യുപിയില്‍ ബിജെപി ഭരിക്കുന്നത്. കോണ്‍ഗ്രസ് പ്രതിരോധം കോണ്‍ഗ്രസ് പ്രതിരോധം ഉത്തര്‍ പ്രദേശിനൊപ്പം തിരഞ്ഞെടുപ്പ് നേരിട്ട ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളെല്ലാം ബിജെപിക്കൊപ്പം ചേരുന്ന കാഴ്ചയാണ് കണ്ടത്.

ചിലയിടങ്ങളില്‍ ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഭരണം ബിജെപി കൈപിടിയില്‍ ഒതുക്കി. അന്ന് പഞ്ചാബില്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന് നേരിയ ആശ്വാസത്തിനെങ്കിലും പ്രതിരോധം സൃഷ്ടിക്കാന്‍ സാധിച്ചത്. ബിജെപിയോ ബിജെപി സഖ്യമോ ഭരിക്കാത്ത സംസ്ഥാനം ഇനി വിരലില്‍ എണ്ണാവുന്നത് മാത്രമായി ചുരുങ്ങി. 14 സംസ്ഥാനങ്ങള്‍ ആരുടെയും പിന്തുണയില്ലാതെ ബിജെപി ഭരിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശ്, അസം, ഛത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവയാണവ.

English summary
Here is a graph of BJP controlled states in India and Congress ruling states after the polls of Gujarat and HP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X